സൗഹാന്‍ എവിടെ? കാണാതായിട്ട് 100 ദിവസം, രാത്രി ഓടിച്ചുപോയ കാറില്‍ ആര്
മലപ്പുറം: ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാനെ കാണാതായിട്ട് 100 ദിവസം പിന്നിട്ടു. കുട്ടിയെ കണ്ടെത്താന്‍ സാധിക്കാതെ പോലീസ്. നിലവിലെ അന്വേഷണത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ് കുടുംബം. മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും ആവശ്യം. പോലീസും നാട്ടുകാരും സമീപ പ്രദേശങ്ങളിലും വന മേഖലയിലും പരിശോധന നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവിയും പരിശോധിച്ചു.
കുട്ടിയെ കണ്ടെത്താന്‍ ഒരാഴ്ചയിലധികം സമീപത്തെ വനത്തിലും മറ്റും നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. വനത്തോട് ചേര്‍ന്ന പ്രദേശത്ത് കുട്ടിയെ കണ്ടുവെന്ന നാട്ടുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരിച്ചില്‍ നടത്തിയത്. 150ഓളം പേര്‍ തിരച്ചിലിന്റെ ഭാഗമായി. കൂടാതെ പോലീസും ഡോഗ് സ്‌ക്വാഡുമെല്ലാം എത്തിയിരുന്നു. പക്ഷേ, കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

വീടിനടുത്ത് റോഡിനോട് ചേര്‍ന്ന ഭാഗത്ത് കുട്ടി ഇരിക്കുന്നത് കണ്ടവരുണ്ട്. വനത്തോട് ചേര്‍ന്ന ഭാഗത്ത് നിന്നു കണ്ടുവെന്നും ചിലര്‍ പറയുന്നു. ഇതിന് മുമ്പ് കുട്ടിയെ ഒരു തവണ കാണാതായിട്ടുണ്ട്. എന്നാല്‍ പിന്നീട് തിരിച്ചുവന്നു. സമാനമായ രീതിയില്‍ കുട്ടി തിരിച്ചെത്തുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. പക്ഷേ, തിരിച്ചുവന്നില്ല. തുടര്‍ന്നാണ് തിരിച്ചില്‍ നടത്താന്‍ തുടങ്ങിയത്. പോലീസ് ആദ്യം ഇത് കാര്യമായി എടുത്തിരുന്നില്ല. കുട്ടി തിരിച്ചുവരുമെന്നാണ് പോലീസും കരുതിയത്. പക്ഷേ, വനത്തില്‍ മൊത്തം തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെയാണ് പോലീസ് വ്യാപകമായ അന്വേഷണം തുടങ്ങിയത്.
കഴിഞ്ഞ ആഗസ്റ്റിലാണ് കുട്ടിയെ കാണാതയത്. ആ ദിവസം വീടിന്റെ മുന്‍വശത്തെ റോഡില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നു. രാത്രി കാര്‍ വേഗത്തില്‍ ഓടിച്ചുപോകുകയും ചെയ്തു. ആ വാഹനവും കുട്ടിയുടെ തിരോധാനവും തമ്മില്‍ ബന്ധമുണ്ടോ എന്ന സംശയവും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് വീട്ടുകാര്‍ സംശയിക്കുന്നത്. വനത്തില്‍ ഇല്ലെന്നും ഉണ്ടെങ്കില്‍ ഇത്രയും പേര്‍ തിരഞ്ഞിട്ട് കാണേണ്ടതല്ലേ എന്നും വീട്ടുകാര്‍ പറയുന്നു.
റൂബി ജുവലിന്റെ നിക്കാഹ് കഴിഞ്ഞു; വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
മുഹമ്മദ് സൗഹാന് 15 വയസുണ്ട്. മാനസിക അസ്വാസ്ഥ്യമുണ്ടെന്നും പറയപ്പെടുന്നു. എങ്കിലും സംസാരിക്കുന്നതിനോ മറ്റോ കുഴപ്പമില്ല. വീട്ടിലുള്ളവരുമായി എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ടെന്നും അപരിചതരായ ആളുകളോട് മാത്രമാണ് അകല്‍ച്ച കാണിക്കാറെന്നും വീട്ടുകാര്‍ പറയുന്നു. സമീപ ജില്ലകളിലേയും പോലീസ് സ്‌റ്റേഷനുകളിലേക്ക് കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
Recommended Video













Click it and Unblock the Notifications