മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുത്തലാഖ് ബില്ലിനെതിരെ മുജാഹിദ് പ്രതിനിധി സമ്മേളനം: മുസ്ലിംയുവാക്കളെ ജയിലിലടക്കാനെന്ന്!!

മുത്തലാഖ് ബില്ലിനെതിരെ മുജാഹിദ് പ്രതിനിധി സമ്മേളനം: മുസ്ലിംയുവാക്കളെ ജയിലിലടക്കാനെന്ന്!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: രാജ്യത്തെ മുസ്ലിംജനസംഖ്യാനുപാതികമായും, ഇതര മത വിഭാഗങ്ങളിലെ വിവാഹമോചന കേസുകളും പരിശോധിക്കുമ്പോള്‍ മുസ്ലിംസമൂഹത്തിലെ വിവാഹമോചനം കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുവെന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് ബില്‍ കൊണ്ടുവന്നതില്‍ ദുരൂഹതയുണ്ടെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ താനൂരില്‍ സംഘടിപ്പിച്ച മുജാഹിദ് പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. വിവാഹ മോചനം അനിവാര്യ സാഹചര്യത്തില്‍ മാത്രമാണ് ഇസ്ലാം അനുവദിച്ചത്.

നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുത്, ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുക്കുന്ന ദൃശ്യം ഇറാന്‍ പുറത്തുവിട്ടുനിങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുത്, ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുക്കുന്ന ദൃശ്യം ഇറാന്‍ പുറത്തുവിട്ടു

വിവാഹമോചനം നടത്തുന്നതില്‍ മാനുഷികമായ വശങ്ങള്‍ പഠിപ്പിച്ച ചെയ്ത ശരീഅത്ത് നിയമവും,അനുബന്ധമായ സിവില്‍ നിയമവും ഉണ്ടെന്നിരിക്കെ ക്രിമിനല്‍ വകുപ്പ് കൊണ്ടുവന്ന് മുസ്ലിംപുരുഷന്മാരെ ജയിലിലടക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.മുത്തലാഖ് സംബന്ധിച്ച മത വശങ്ങള്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ മുസ്ലിം പണ്ഡിതന്‍മാര്‍ക്കിടയില്‍ നടക്കുന്നുണ്ട്.

mujahid-156

എന്നിരിക്കേ കേന്ദ്ര സര്‍ക്കാറിന്റെ അന്യായമായ കടന്നുകയറ്റ നീക്കങ്ങള്‍ അപലപനീയമാണ്.വിവരാവകാശം ഉള്‍പ്പെടെ പൗരന്റെ അറിയാനും, അന്വേഷിക്കാനും ഉള്ള സ്വാതന്ത്ര്യത്തിന് മേലുള്ള അതിക്രമമാണ് വിവരാവകാശ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മളനം വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി താജുദ്ധീന്‍ സ്വലാഹി ഉല്‍ഘടനം ചെയ്തു. കെ.ബഷീര്‍ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു, അര്‍ഷാദ് താനൂര്‍, അഷ്‌കര്‍ സലഫി. അബ്ദുല്‍ഖാലിഖ് സി.എം, നിയാസ് കൂരിയാടാന്‍, ജാഫര്‍ പകര, അഹമ്മദലി തിരുരങ്ങാടി,. വി. അബ്ദുല്‍ ലത്തീഫ് പ്രസംഗിച്ചു.

Malappuram
English summary
Mujahid conference about tripple talaq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X