മലപ്പുറം നഗരസഭയില്‍ പ്രായംകുറഞ്ഞ ചെയര്‍മാനാകാന്‍ മുജീബ് കാടേരി; നിയുക്ത ചെയര്‍മാന്‍ കുറിച്ച്...
മലപ്പുറം: നഗരസഭയില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാന്‍ ആകാനൊരുങ്ങുകയാണ് മുജീബ് കാടേരി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായ മുജീബിനെ ഉയര്‍ത്തിക്കാട്ടിയാണ് മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് നേരിട്ടത്. നഗരസഭയിലെ 30ാം വാര്‍ഡ് ആലത്തൂര്‍ പടിയില്‍ നിന്നാണ് ഇദ്ദേഹം 400ലധികം വോട്ടിന് ജയിച്ചുകയറിയത്.

മേല്‍മുറി ആലത്തൂര്‍ പടി സ്വദേശിയായ മുജീബ് എംഎസ്എഫിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. 2000ത്തില്‍ മലപ്പുറം ഗവ. കോളജില്‍ ചെയര്‍മാനായിരുന്നു. കൊല്ലം ടികെഎം എഞ്ചിനിയങിറ് കോളജില്‍ നിന്ന് എംബിഎ പഠനം പൂര്‍ത്തിയാക്കി. കഴിഞ്ഞ 16 വര്‍ഷമായി ഐടി-സോഫ്റ്റ് വെയര്‍ കമ്പനിയുടെ എംഡിയായി പ്രവര്‍ത്തിക്കുന്നു.
യൂത്ത് ലീഗിന്റെ ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്. മുജീബ് കാടേരി. പിതാവും പൊതുപ്രവര്‍ത്തകനായിരുന്നു. മലപ്പുറം മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനായിരുന്ന കാടേരി അബ്ദുല്‍ അസീസ് ആണ് പിതാവ്. ഇടി മുഹമ്മദ് ബഷീറിന്റെ സഹോദരി ഇടി സഫിയയാണ് മാതാവ്. മികച്ച പ്രാസംഗികന്‍ കൂടിയാണ് മുജീബ്. പഠന കാലത്ത് തന്നെ തന്റെ പ്രസംഗ ശേഷി അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
മികച്ച സംഘാടകന്‍ കൂടിയാണ് മുജീബ്. സമീപകാലത്തെ പല തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി ചുമതലയേര്‍പ്പിച്ചത് മുജീബിനെ ആയിരുന്നു. ഇ അഹമ്മദിന്റെ അവസാന രണ്ട് തിരഞ്ഞെടുപ്പ് ക്യാംപയിന്‍ കോ ഓര്‍ഡിനേറ്റര്‍ മുജീബായിരുന്നു. പൊതുരംഗത്തെ സജീവ താല്‍പ്പര്യം കണക്കിലെടുത്താണ് മുസ്ലിം ലീഗ് ഇത്തവണ മുജീബിനെ മുന്നില്‍ നിര്‍ത്തി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നേരിട്ടത്.












Click it and Unblock the Notifications