India
 • search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുജീബിനെ ഗോഡൗണില്‍ മര്‍ദിച്ചു.... ചിത്രം ഭാര്യക്ക് അയച്ചു, കൊന്നതാണെന്ന് ഭാര്യ!!

Google Oneindia Malayalam News

മലപ്പുറം: മമ്പാട്ട് തുണിക്കടയുടെ ഗോഡൗണില്‍ ക്രൂര മര്‍ദനത്തിന് ഇരയായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബത്തിന്റെ ആരോപണം. മര്‍ദനത്തിരയായ മുജീബ് റഹ്മാന്‍ അതിന്റെ നിരാശയില്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് നിഗമനം. ജൂണ്‍ പതിനെട്ടിനാണ് മുജീബിനെ ഗോഡൗണില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുവരെ പന്ത്രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുജീബ് കേസിലെ മുഖ്യമന്ത്രിയായ അബ്ദുല്‍ ഷഹദിന്റെ ഉടമസ്ഥതയിലുള്ള കാരക്കുന്നിലെ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ നിന്ന് 64000 രൂപയുടെ സാമഗ്രികള്‍ കടംവാങ്ങിയിരുന്നു. ഇതിന്റെ പണം ഒന്നരമാസം കഴിഞ്ഞിട്ടും നല്‍കിയിരുന്നില്ല.

ഷിന്‍ഡെയുടെ മോഹം മുഖ്യമന്ത്രി പദം; പുതിയ പാര്‍ട്ടി ആനന്ദ് സേന? മഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സ്ഷിന്‍ഡെയുടെ മോഹം മുഖ്യമന്ത്രി പദം; പുതിയ പാര്‍ട്ടി ആനന്ദ് സേന? മഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സ്

ഈ പണം ചോദിച്ചാണ് പ്രതികള്‍ മുജീബിനെ ഗോഡൗണിലേക്ക് കൂട്ടിക്കൊണ്ട് പോയത്. തുടര്‍ന്നായിരുന്നു മര്‍ദനം. പുലരുവോളം ഇവര്‍ മുജീബിനെ മര്‍ദിച്ചു. തുടര്‍ന്ന് ഗോഡൗണിന്റെ ഷട്ടര്‍ താഴ്ത്തി പോവുകയായിരുന്നു. പിന്നാലെ മുജീബ് തൂങ്ങി മരിച്ചെന്നാണ് പോലീസ് വിശദീകരിക്കുന്നത്. അതേസമയം പ്രതികള്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മുജീബിന്റെ ഭാര്യക്ക് അയച്ചുകൊടുത്തിരു്‌നു. കൈകള്‍ കൂട്ടിക്കെട്ടിയ ദൃശ്യമായിരുന്നു മുജീബിന്റെ ഭാര്യ രഹനയ്ക്ക് ലഭിച്ചത്. ഗോഡൗണിനുള്ളില്‍ തുണികള്‍ കൊണ്ട് മൂടി നിലയിലായിരുന്നു മൃതദേഹം. മുജീബ് ആത്മഹത്യ ചെയ്തുവെന്ന നിഗമനം തള്ളുകയാണ് മാതാവ് നബീസയും സഹോദരന്‍ ഫാസിലും.

ഗോഡൗണിനുള്ളില്‍ തുണികള്‍ കൊണ്ട് മൂടിയ നിലയില്‍ മൃതദേഹം എങ്ങനെ വന്നുവെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. വെല്‍ഡിംഗ് ഉള്‍പ്പെടെയുള്ള ഇന്‍ഡസ്ട്രിയല്‍ ജോലികള്‍ ചെയ്യുന്നയാളായത് കൊണ്ട് മുജീബ് ഷഹദിന്റെ കടയില്‍ നിന്ന് വെല്‍ഡിങ് സാമഗ്രികളാണ് വാങ്ങിയത്. അതാണ് 64000 രൂപയുടെ പ്രശ്‌നമായി മാറിയത്. കേസിലെ പ്രതികളായ അബ്ദുള്‍ അലിക്ക് മുജീബ് പണം കൊടുക്കാനുണ്ട്. കുഞ്ഞഹമ്മദിന്റെ സ്‌റ്റോറില്‍ നിന്ന് വാടകയ്‌ക്കെടുത്ത വെല്‍ഡിങ് യന്ത്രവും മുജീബ് തിരിച്ചുകൊടുത്തില്ലെന്നും പരാതിയുണ്ട്. മുജീബിനെ അന്വേഷിച്ചെങ്കിലും താമസം മാറിയതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു.

മുജീബിനെ പിടിച്ച് കൊണ്ടുവരാന്‍ സംഘം പ്ലാന്‍ ചെയ്തു. ഇതിനായി പതിനായിരം രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തു. മുജീബ് ഓമാനൂരിലാണ് താമസമെന്ന് ഇവര്‍ കണ്ടെത്തി. തുടര്‍ന്ന് മുജീബിന്റെ ജോലി സ്ഥലത്തെത്തി ഇവര്‍ പണം ആവശ്യപ്പെട്ടു. അതില്‍ ഉന്തും തള്ളുമുണ്ടായി. ഇവര്‍ തിരികെ പോയ ശേഷം തട്ടിക്കൊണ്ടുവരാന്‍ പദ്ധതിയിടുകയായിരുന്നു. രാത്രി ഏഴിനാണ് മുജീബിനെ പിടികൂടി കാരക്കുന്നിലെത്തിക്കുന്നത്. കൈ കൂട്ടിക്കെട്ടി മര്‍ദിച്ചു. രാവിലെ പണം എത്തിച്ച് തരാമെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നു. നിലവിളിച്ചപ്പോള്‍ വായില്‍ തുണി തിരുകിയായിരുന്നു മര്‍ദനം. ഇവര്‍ തന്നെയാണ് മൃതദേഹം കെട്ടഴിച്ച് നിലത്ത് കിടത്തി തുണിയിട്ട് മൂടിയത്. പ്രതികള്‍ പോയതോടെ കെട്ടഴിച്ച മുജീബ് കൂടുതല്‍ മര്‍ദനം ഭയന്നാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ആംഗ്രി ബേഡ് റിയാസ്, ബ്യൂട്ടി ദില്‍ഷ, റോബിനെ കുറിച്ച് വിനയ് പറഞ്ഞത് ഇങ്ങനെ, വൈറലായി വാക്കുകള്‍ആംഗ്രി ബേഡ് റിയാസ്, ബ്യൂട്ടി ദില്‍ഷ, റോബിനെ കുറിച്ച് വിനയ് പറഞ്ഞത് ഇങ്ങനെ, വൈറലായി വാക്കുകള്‍

cmsvideo
  Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala
  Malappuram
  English summary
  mujeeb suicide: family alleges its murder, wife says visuals send by those who abducted him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X