മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം ആയുധം ഉപേക്ഷിച്ചാല്‍ കേരളത്തിലും ജനാധിപത്യ മതേതര ഐക്യമുണ്ടാക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍; ബിജെപി, ആര്‍എസ്എസ് എന്നിവരെ പോലെ സിപിഎമ്മിനും കോണ്‍ഗ്രസാണ് മുഖ്യശത്രുവെന്ന് മുല്ലപ്പള്ളി

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്റ്റാലിനിസ്റ്റ് ചിന്തകളും അക്രമരാഷ്ട്രീയവും സംഘപരിവര്‍ മനസ്സും ഉപേക്ഷിക്കാന്‍ സി.പി.എം തയ്യാറായാല്‍ ഫാസിസത്തിനെതിരെ ജനാധിപത്യ മതേതര ഐക്യമുണ്ടാക്കാന്‍ ഒരു തുറന്ന ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മലപ്പുറം ജില്ലയില്‍ രണ്ടാം ദിവസം ജനമഹായാത്രക്ക് നല്‍കിയ സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

<strong>സ്ത്രീകള്‍ ഇനിയും കൂട്ടമായി മലകയറണമെന്ന് ബിന്ദുവും കനകദുര്‍ഗയും, കുടുംബ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി കനകദുര്‍ഗയെ ഒറ്റപ്പെടുത്താന്‍ ശ്രമമെന്നും</strong>സ്ത്രീകള്‍ ഇനിയും കൂട്ടമായി മലകയറണമെന്ന് ബിന്ദുവും കനകദുര്‍ഗയും, കുടുംബ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി കനകദുര്‍ഗയെ ഒറ്റപ്പെടുത്താന്‍ ശ്രമമെന്നും

ആയുധം ഉപേക്ഷിക്കാന്‍ സി.പി.എം തയ്യാറാകുന്നില്ല.ബി.ജെ.പിയെ സി.പി.എമ്മിന് ഭയമാണ്. അതിനാലാണ് സി.പി.എം. ബി.ജെ.പിയെ വിമര്‍ശിക്കാന്‍ തയ്യാറാകാത്തത്. കേന്ദ്രത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ വരണമെന്നാണ് സി.പി.എം അഗ്രഹിക്കുന്നത്. സി.പി.എം നേതൃത്വം ബി.ജെ.പിയെ ശത്രുവായി കാണുന്നില്ല. ജനാധിപത്യ മതേതര ഐക്യത്തെ തകര്‍ക്കുന്നത് സി.പി.എമ്മിന്റെ കേരളാ ഘടകമാണ്. ബി.ജെ.പി, ആര്‍.എസ്എസ് എന്നിവരെ പോലെ സി.പി.എമ്മിനും കോണ്‍ഗ്രസാണ് മുഖ്യശത്രു.

Mullappally Ramachandran

സി.പി.എം അന്ധമായ കോണ്‍ഗ്രസ് വിരോധം വച്ചുപുലര്‍ത്തുന്നു. ദേശീയതലത്തില്‍ ഇടതുപക്ഷ സോഷ്യലിസ്റ്റ് ബദല്‍ ഉണ്ടാക്കാന്‍ സി.പി.എമ്മിന് കഴിയില്ല. ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോല്‍പ്പിക്കുന്നതിനായി സി.പി.എമ്മിന്റെ ബംഗാള്‍, ത്രിപുര, സംസ്ഥാനങ്ങളിലെ നേതാക്കള്‍ സ്വീകരിച്ച നിലപാട് അംഗീകരിക്കാന്‍ കേരള ഘടകം തയ്യാറാക്കുന്നില്ല. സി.പി.എം തെറ്റുതിരുത്താനുള്ള വിവേകം കാണിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സി.പി.എം നേരിടുന്ന ജീര്‍ണ്ണതയുടെ തെളിവാണ് ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച എം.എല്‍.എ എസ്.രാജേന്ദ്രന്റെ നടപടി. ജീര്‍ണ്ണതയുടെ സംസ്‌കാരം സി.പി.എമ്മിന്റെ മുഖമുദ്രയായി. സി.പി.എം മന്ത്രിമാരും എം.എല്‍.എയും സ്ത്രീതത്വത്തെ അപമാനിക്കുകയാണ്. എന്നിട്ട് സ്ത്രീസുരക്ഷയും സ്ത്രീശാക്തീകരണവും വിളമ്പുന്ന സി.പി.എം സ്വയം പരിഹസ്യമാവുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

പെരിന്തല്‍മണ്ണ,കൂട്ടിലങ്ങാടി, മലപ്പുറം, വേങ്ങര, ചെമ്മാട്, താനാളൂര്‍ എന്നിവിടങ്ങളില്‍ ജനമാഹായാത്ര പര്യടനം നടത്തി. തിങ്കളാഴ്ച തിരുനാവായ, കുറ്റിപ്പുറം, മാറാഞ്ചേരി, എടപ്പാള്‍ എന്നിവടങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി പാലക്കാട് ജില്ലയില്‍ പ്രവേശിക്കും.

മുന്‍മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, നാലകത്ത് സൂപ്പി,എ.പി.അനില്‍കുമാര്‍ എം.എല്‍.എ, മണിളാംകുഴി അലി എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശന്‍, ജാഥാ അംഗങ്ങളായ കെ.പി.അനില്‍കുമാര്‍, ജോണ്‍സണ്‍ എബ്രഹാം,കെ.സി.അബു, ലതികാസുഭാഷ്, കെ.പി.കുഞ്ഞികണ്ണന്‍, ഐ.കെ.രാജു, ആര്‍.വത്സലന്‍, പി.എ.സലീം തുടങ്ങിയവര്‍ പങ്കെടുത്തു.

Malappuram
English summary
Mullappally Ramachandran against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X