മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതികൾക്ക് ഉയർന്ന റാങ്ക് ലഭിച്ച സംഭവം: പിണറായിക്ക് ആര്‍ജവമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജനപ്രതിനിധിയോട് ഇങ്ങനെയല്ല പെരുമാറേണ്ടത് എന്ന് പോലീസിനോട് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി പിണറായി വിജയനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ നേതൃത്വ കേമ്പ് കാലിക്കറ്റ് സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.സി.പി.ഐയുടെ എം എല്‍.എക്ക് തല്ലു കിട്ടിയ സംഭവത്തില്‍ ഇപ്പോഴത്തെ ചര്‍ച്ച എല്ല് ഒടിഞ്ഞോ ഇല്ലയോ എന്നാണ്. തല്ലു കിട്ടിയ എം.എല്‍.എയുടെ എല്ലു പൊട്ടിയത് ചര്‍ച്ചയാക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറിയെന്നും അദ്ദേഹം പറഞ്ഞു. സി. പി ഐയോട് സഹതാപം മാത്രമാണുള്ളത്. സിപിഐ തെറ്റ് തിരുത്താന്‍ തയ്യാറാകുന്നില്ല. ദേശിയ തലത്തില്‍ സിപിഐയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.കേരളത്തിലും ഭാവിയില്‍ സിപിഐയുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ല.

35 കോടിയാണ് ബിജെപി നേതാക്കള്‍ക്ക് നല്‍കുന്നത്... ഫട്‌നാവിസാണ് കാരണക്കാരനെന്ന് പവാര്‍!!35 കോടിയാണ് ബിജെപി നേതാക്കള്‍ക്ക് നല്‍കുന്നത്... ഫട്‌നാവിസാണ് കാരണക്കാരനെന്ന് പവാര്‍!!

സോഷ്യല്‍ മീഡിയയുടെ സാധ്യത നന്നായി ഉപയോഗിക്കുകയാണ് വേണ്ടത്.വേറെ ഏതെങ്കിലും പാര്‍ട്ടിക്കാര്‍ അവരുടെ നേതാവിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നില്ല, കോണ്‍ഗ്രസ് നേതാക്കന്മാരെ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കാന്‍ നിന്നാല്‍ ഈ പാര്‍ട്ടി എവിടെയെത്തും.കോണ്‍ഗ്രസ് പുനസംഘടന ഉടന്‍ പൂര്‍ത്തിയാക്കും. പരദൂഷണം നടത്തുന്നവര്‍ക്ക് ഈ പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല. പ്രവര്‍ത്തിക്കുന്നവരേയേ പരിഗണിക്കൂ. കേരളത്തിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ വിമര്‍ശിക്കാതിരുന്നത് ബോധപൂര്‍വമാണ്. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായമാണ് തനിക്കു മുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.തൃശൂരില്‍ മാത്രമല്ല പാലക്കാടും ഡി.സി.സി പ്രസിഡന്റിനെ നിയമിക്കാനുണ്ട്പുതിയയാള്‍ വരുന്നതുവരെ ടി.എന്‍.പ്രതാപനോട് തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

oommenchandy-

പ്രസിഡന്റ് പദം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി ജനഹൃദയങ്ങളില്‍ കൂടുതല്‍ ഇടം നേടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു..സര്‍വകലാശാലാ പരീക്ഷകള്‍ തോറ്റ കുത്തു കേസ് പ്രതികള്‍ പി.എസ്.സിപരീക്ഷയില്‍ ഉന്നത റാങ്ക് നേടിയതില്‍ സംശയം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി ന്യായീകരിക്കുന്നതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.വി.വി പ്രകാശ് അധ്യക്ഷത വഹിച്ചു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍ എംഎല്‍എ, വി.ടി അജയ് മോഹന്‍, വി.പി അബ്ദുല്‍ കരീം, കെ.പി അബ്ദുല്‍ മജീദ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

Malappuram
English summary
Mullappally Ramachandran against Pinarayi Vijayan on criminal accused in PSC list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X