മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണം: മോദി ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ്- മുല്ലപ്പള്ളി

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണം: നരേന്ദ്ര മോദി ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റെന്ന് മുല്ലപ്പള്ളി

  • By Desk
Google Oneindia Malayalam News

മലപ്പുറം: നരേന്ദ്ര മോദി ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രന്‍. മഞ്ചേരിയില്‍ നടന്ന മലപ്പുറം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ സംഘപരിവാര്‍ ശക്തികള്‍ ജനങ്ങളെ ഭിന്നിപ്പിക്കുവാനുള്ള തീവ്രശ്രമങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ അതിനെ തടയിടാന്‍ കഴിയുന്ന ഏക പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമാണ്.

<strong>കശ്മീരില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്; താഴ്‌വര പിടിച്ചടക്കി, ബഹിഷ്‌കരണത്തിലും തിളങ്ങി, ജമ്മുവില്‍ ബിജെപി</strong>കശ്മീരില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്; താഴ്‌വര പിടിച്ചടക്കി, ബഹിഷ്‌കരണത്തിലും തിളങ്ങി, ജമ്മുവില്‍ ബിജെപി

ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍ എംഎല്‍എ, കെപി അബ്ദുല്‍മജീദ്, വി എ കരീം, ഇ മുഹമ്മദ് കുഞ്ഞി, യു അബൂബക്കര്‍, എക്സ്സ് എം പി സി ഹരിദാസ്, മംഗലം ഗോപിനാഥ്, ഫാത്തിമ റോഷ്‌ന, ആര്യാടന്‍ ഷൗക്കത്ത്, ഡോ. ഹരിപ്രിയ സംസാരിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അസീസ് ചീരാന്‍തൊടി സ്വാഗതവും അജീഷ് എടാലത്ത് നന്ദിയും പറഞ്ഞു.

രാജ്യം കോണ്‍ഗ്രസിനെ കാത്തിരിക്കുന്നു?

രാജ്യം കോണ്‍ഗ്രസിനെ കാത്തിരിക്കുന്നു?


രാജ്യവും ജനങ്ങളും ഏറെ പ്രതീക്ഷയോടെ കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും മുല്ലപ്പള്ളി. ഗുജറാത്ത് കലാപത്തിന് നേതൃത്വം നല്‍കിയ മോദിയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. മോദിയുടെ ഭരണത്തിന് ഒശാന പാടുകയാണ് സിപിഎം. യുപിഎ സര്‍ക്കാറിനെതിരെ നിരന്തരം സമരം ചെയ്തിരുന്ന സിപിഎം ഇന്ന് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരായി ഒരു സമരം പോലും നടത്തുന്നില്ലെന്നത് ബിജെപി - സിപിഎം കൂട്ടുകെട്ടിന് തെളിവാണ്. വര്‍ഗ്ഗീയതയെ തരാതരം പോലെ ആശ്ലേശിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. പഴയ ജനസംഘവുമായുള്ള സിപിഎമ്മിന്റെ അടുപ്പത്തിന്റെ ജാള്യത മറക്കാനാണ് ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നത്. ഒരേ മനസ്സോടെ ജനവിരുദ്ധമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് ബാധ്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 30 ശതമാനം വോട്ടുകള്‍ നേടി മോദി അധികാരത്തില്‍ എത്താന്‍ കാരണം സിപിഎമ്മിന്റെ നേതൃത്വത്തില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചതിന്റെ ഫലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 മോദിക്കെതിരെ

മോദിക്കെതിരെ

കോര്‍പ്പറേറ്റുകളെയും ബാങ്ക് കൊള്ളയടിച്ച് വിദേശത്തേക്ക് മുങ്ങിയവരെയും മോദി സഹായിക്കുകയാണ്. കോണ്‍ഗ്രസിനെ ശാക്തീകരിക്കാന്‍ അണികളും നേതാക്കളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും വേദികള്‍ കേന്ദ്രീകരിക്കുന്നതിലുപരി നേതാക്കള്‍ ജനങ്ങളിലേക്കിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളാണ് നടത്തുന്നതെന്നും നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ കേരളത്തിലെ ഇരുപത് ലോകസഭാ സീറ്റുകളും നേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തനം മാനദണ്ഡമാക്കിയായിരിക്കും ഇനി കോണ്‍ഗ്രസില്‍ സ്ഥാനമെന്നും സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഇരുപത് ലോകസഭാ സീറ്റിലും ജയിക്കുന്നതിന് വേണ്ട പ്രവര്‍ത്തനത്തില്‍ എല്ലാവരും സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തണം

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തണം

ഒരു സ്ത്രീയെയെങ്കിലും ശബരിമലയില്‍ കയറ്റണമെന്ന് മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രന്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് വേഷത്തില്‍ ഹെല്‍മെറ്റും ജാക്കറ്റും ധരിപ്പിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ ഗൂഢാലോചന നടത്തിയ നടപടിയില്‍ മുഖ്യമന്ത്രിക്കെതിരേയും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കണന്നും ഹെല്‍മെറ്റും ജാക്കറ്റും ആര് നല്‍കിയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ സഹായിക്കാനാണ് പണപ്പിരിവ് നടത്തുന്നതെങ്കില്‍ തെറ്റില്ല. എന്നാല്‍ അതിന്റെ കണക്ക് കാണിക്കണമെന്നും അല്ലെങ്കില്‍ കോണ്‍ഗ്രസ് കണക്ക് പറയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം കലാപഭൂമിയാക്കുന്നു

കേരളം കലാപഭൂമിയാക്കുന്നു


ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് കലാപഭൂമിയാക്കി ശബരിമലയെ മറ്റൊരു അയോദ്ധ്യയാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. ശബരിമലയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമം നടത്തേണ്ടതിന് പകരം കലാപം ഉണ്ടാക്കാനാണ് സിപിഎമ്മിന്റെ ഗൂഢ നീക്കം. ഇന്റലിജന്‍സ് സംവിധാനം പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. ശബരിമല ടൂറിസ്റ്റ് കേന്ദ്രമല്ലെന്നും സുപ്രീം കോടതി വിധി ധൃതിപിടിച്ച് നടപ്പാക്കുന്നതിന് പകരം വിഷയം ബന്ധപ്പെട്ടവരുമായി എല്ലാവരോടും ആലോച്ചിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബീഫ്‌ഫെസ്റ്റും കപട ന്യൂനപക്ഷ പ്രേമവും കാണിച്ച് ഞങ്ങളാണ് ന്യൂനപക്ഷ സംരക്ഷകരെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുല്ലപള്ളി പറഞ്ഞു

 ആര്‍എസ്എസിനെതിരെ

ആര്‍എസ്എസിനെതിരെ


അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭഗത്തിന്റെ പ്രസ്താവന ഒരു മതേതര - ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ല. കോടതിയുടെ അന്തിമ വിധി ഉണ്ടാകുന്നതുവരെ കാത്തിരിക്കണമെന്നും ഇനി രാജ്യത്ത് ഒരു ചോര പുഴ ഉണ്ടാകാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് എക്കാലത്തും സാമാധാനം ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

 ഭരണഘടന പിച്ചിച്ചീന്തും!

ഭരണഘടന പിച്ചിച്ചീന്തും!


2019ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന പച്ചി ചീന്തുമെന്നും അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിപിഎം സംഘപരിവാറിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സംഘപരിവാറും സിപിഎമ്മും തിരഞ്ഞെടുപ്പില്‍ കൈകോര്‍ത്ത നിരവധി സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെന്നും അത്തരത്തിലൊരു കൂട്ടുകെട്ടിന് കളമൊരുക്കുന്നതിന്റെ ഭാഗമാണോ ഇപ്പോള്‍ കാണുന്ന കോലാഹലമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 വിശ്വാസികളെ പരാജയപ്പെടുത്തുന്നു

വിശ്വാസികളെ പരാജയപ്പെടുത്തുന്നു


വിശ്വാസികളെ പരാജയപ്പെടുത്തുന്നതിനുവേണ്ടിയാണ് യുവതികളെ പൊലീസ് സംരക്ഷണത്തില്‍ ശബരിമലയില്‍ എത്തിച്ചതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. വിഷയം സമാധാനപരമായി സുപ്രിംകോടതിയില്‍ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ്, എ പി അനില്‍കുമാര്‍ എംഎല്‍എ, ഇ മുഹമ്മദ്കുഞ്ഞി, കെപിസിസി സെക്രട്ടറിമാരായ വി എ കരീം, കെ പി അബ്ദുല്‍മജീദ് എന്നിവരും സന്നിഹിതരായിരുന്നു.

Malappuram
English summary
mullappally ramachsndran against chief minister and prime minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X