മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് നട്ട 'മൈത്രി' വിളിച്ചോതുന്നത്... പാണക്കാട് മുനവ്വറലി തങ്ങളും എമ്പ്രാന്തിരിയും പറയുന്നു..

  • By Desk
Google Oneindia Malayalam News

മലപ്പുറം: പരിസ്ഥിതി ദിനത്തില്‍ മലപ്പുറം കുന്നുമ്മല്‍ ത്രിപുരാന്തക ക്ഷേത്ര അങ്കണത്തില്‍ നട്ട സപ്പോട്ട തൈ കാലം തേടുന്ന സൗഹാര്‍ദത്തിന്റെ രൂപമാണ്. മലപ്പുറത്തിനെതിരെ വിദ്വേഷം പരത്തി ബിജെപി നേതാക്കള്‍ നടത്തിയ പ്രതികരണം പൊളിഞ്ഞുപോകുന്നത് ഇവിടെയാണ്. ക്ഷേത്ര അങ്കണത്തിലെ ആല്‍മരത്തറയ്ക്കടുത്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ക്ഷേത്ര പൂജാരി മണികണ്ഠന്‍ എമ്പ്രാന്തിരിയും ഒരുമിച്ച് നട്ട തൈക്ക് പേരിട്ടത് മൈത്രി എന്ന്. ഇത് കാലം തേടുന്ന നാമമാണ്. നഷ്ടമാകുന്ന കൈമുതലാണ്.

p

തൈ വച്ച് മുനവ്വറലി തങ്ങള്‍ ആദ്യം മണ്ണിട്ടു. മണികണ്ഠന്‍ എമ്പ്രാന്തിരി വെള്ളമൊഴിച്ചു. മുനവ്വറലി തങ്ങള്‍ ഇതിന്റെ ചിത്രം തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചു. ആ തൈ വളര്‍ന്ന് വൃക്ഷമായി, പ്രകൃതി സ്‌നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടേയും അടയാളമായി നമുക്ക് മീതെ എന്നും തണല്‍ വിരിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു. മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിക്കുന്ന സമയം ഇതൊരു സന്ദേശമാണ്. മതം നോക്കാതെ ഒരുമിച്ചു നില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യലാണ് മലപ്പുറത്തിന്റെ മാതൃകയെന്നും മുനവ്വറലി തങ്ങള്‍ പ്രതികരിച്ചു.

ഇന്ത്യയുടെ ഷോക് ട്രീറ്റ്‌മെന്റ്!! ആ രണ്ടു സംഭവങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്... അവസരം കാത്തിരുന്നുഇന്ത്യയുടെ ഷോക് ട്രീറ്റ്‌മെന്റ്!! ആ രണ്ടു സംഭവങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്... അവസരം കാത്തിരുന്നു

എല്ലാ മതസ്ഥരുും സൗഹാര്‍ദത്തില്‍ ജീവിക്കുന്ന നാടാണ് മലപ്പുറം. ഈ സൗഹൃദം എന്നും നിലനിര്‍ത്താനാണ് ശ്രമമെന്നും പൂജാരി മണികണ്ഠന്‍ എമ്പ്രാന്തിരി പറഞ്ഞു. മുനവ്വറി തങ്ങള്‍ യൂത്ത് ലീഗ് പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് തൈയുമായി ക്ഷേത്രത്തിലെത്തിയത്. നേരത്തെ അദ്ദേഹം ക്ഷേത്ര അങ്കണത്തില്‍ തൈ നടുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ക്ഷേത്ര കമ്മിറ്റി അനുമതി നല്‍കുകയും പ്രത്യേകമായി തങ്ങളെ ക്ഷണിക്കുകയും ചെയ്തു. വ്യാഴാഴ്ച മലപ്പുറം സെന്റ് ജോസഫ് ഫെറോന പള്ളിയില്‍ ഫാ. കെഎസ് ജോസഫ്-പാണക്കാട് സാദിഖലി തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് തൈ നട്ടിരുന്നു.

Malappuram
English summary
Munavvar Ali Thangal planted tree with Poojari in Malappuram Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X