Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം പറവണ്ണയില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസില്‍ ഗള്‍ഫിലേക്ക് കടന്ന പ്രതി പിടിയില്‍

മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ ഓട്ടം വിളിച്ചിട്ട് പോകാഞ്ഞതിന് സഹോദരനോടൊപ്പംചേര്‍ന്ന്് ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് യാസീനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഗള്‍ഫിലേക്ക് കടന്ന പ്രതി പള്ളത്ത് നൗഷാദിനെയാണ് പോലീസ് പിടികൂടിയത്.

കൂട്ടുപ്രതിയും ഇയാളുടെ സഹോദരനുമായ ആദം സംഭവ ദിവസം തന്നെ പിടിയിലായിരുന്നു. കൃത്യ ശേഷം ഒളിവില്‍ പോയ നൗഷാദ് ഗള്‍ഫിലേക്ക് കടന്നിരുന്നു. അവിടെ നിന്നും തന്ത്രപൂര്‍വ്വം വരുത്തിയ പോലീസ് തമിഴ്‌നാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഗുണ്ടാ പശ്ചാത്തലമുള്ള പ്രതികളെ പോലീസ് പിടികൂടുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരത്തിനിറങ്ങാനിരിക്കെയാണ് നൗഷാദിനെ കസ്റ്റഡിയിലെടുത്തത്.

pallathnaoushadmurderaccused-

പറവണ്ണയില്‍ ഓട്ടോ ട്രിപ്പ് പോകാന്‍മടിച്ച ഓട്ടോ ഡ്രൈവറുടെ കൊലപ്പെടുത്തിയ കേസില്‍ പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനം നിലനില്‍ക്കെ മേഖലയില്‍ നിരവധി വാഹനങ്ങള്‍ അഗനിക്കിരയാവുകയും ചെയ്തിരുന്നു. ഇതിന് കേസുമായി ബന്ധമുണ്ടെന്ന സംശയങ്ങളും ഉയര്‍ന്നിരുന്നു.
കേസിലെ പ്രതിക്ക് പോലീസുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പ്രതി പോലീസുകാരന്റെ ഒറ്റുകാരനായി പ്രവര്‍ത്തിച്ചിരുന്നതായും ആരോപണമുണ്ടായിരുന്നു. പ്രതിയെ സഹായിച്ചതില്‍ പ്രതിഷേധമാകാം ഇതിന് പിന്നിലെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ 16ന് രാത്രി പറവണ്ണയില്‍ ട്രിപ്പ് പോകാത്ത വൈരാഗ്യത്തിന് മുഹമ്മദ് യാസീന്‍ എന്ന ഓട്ടോ ഡ്രൈവറെ പള്ളാത്ത് ആദമും സഹോദരന്‍ നൗഷാദും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് രണ്ട് ദിവസം മുന്‍പ് വിദേശത്ത് നിന്നെത്തിയ നൗഷാദ് കേസില്‍ പെട്ടതോടെ വിദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്നു കഴിഞ്ഞ ദിവസം കേസില്‍ പ്രതിയെ സഹായിച്ച യുവാവിന്റെ ഓട്ടോക്ക് തീയിട്ടു നശിപ്പിച്ചിരുന്നു. ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസില്‍ വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതിയെ സഹായിച്ചെന്ന് പറയുന്ന പറവണ്ണ ബീച്ച് റോഡിലെ കമ്മാക്കാന്റെ പുരക്കല്‍ ഷാഹുല്‍ഹമീദിന്റെ ഓട്ടോയാണഅഗ്‌നിക്കിരയായത്. പറവണ്ണ മുസ്ലിം ജമാഅത്തിന് കീഴിലുള്ള സ്‌കൂള്‍ വളപ്പിലാണ് വണ്ടി നിര്‍ത്തിയിട്ടിരുന്നത്. ഓട്ടോ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.

നൗഷാദിന്റെ സുഹൃത്തും വാഹനത്തിലെ ഡ്രൈറുമാണ് ഷാഹുല്‍ഹമീദ്. നൗഷാദിന് വിദേശത്തേക്ക് രക്ഷപ്പെടാന്‍ ഒത്താശ ചെയ്തത് ഷാഹുല്‍ഹമീദാണെന്ന് ആക്ഷേപമുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഓട്ടോ അഗ്‌നിക്കിരയായത്. യാസീനെ കുത്തി വീഴ്ത്തിയ പറവണ്ണ പള്ളത്ത് ആദം രക്ഷപ്പെട്ടെങ്കിലും അന്നേ ദിവസംതന്നെ പോലീസ് പിടികൂടുകയായിരുന്നു. ആദമിന് സ്വഭാവ ദൂഷ്യങ്ങളുള്ളതിനാല്‍ യാസീന്‍ ട്രിപ്പ് പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ആദം കത്തിയെടുത്ത് കുത്തുകയായിരുന്നു.

ഇയാള്‍ നിരവധി രാഷ്ട്രീയ സംഘര്‍ഷ കേസുകളില്‍ പ്രതിയാണ്.യാസീനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് ശേഷം ഓട്ടോയും അടിച്ച് തകര്‍ത്ത ശേഷമാണ് ആദം രക്ഷപ്പെട്ടത്. ഓട്ടോ തകര്‍ക്കുന്നതിനിടെ ഇയാള്‍ക്ക് പരുക്കേറ്റിരുന്നു. യാസീനെ നാട്ടുകാര്‍ കോട്ടക്കലിലെ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും നാല് മക്കളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+