മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയിലെ സ്ത്രീ പ്രവേശനം: സര്‍ക്കാറിനെതിരെ മുസ്ലിംലീഗ്, ഹൈന്ദവ വിശ്വാസികളുടെ വേദനയില്‍ പങ്കുചേരുന്നതായി സാദിഖലി തങ്ങള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാറിനെതിരെ മുസ്ലിംലീഗ് രംഗത്ത്. ലക്ഷക്കണക്കിന് ഹൈന്ദവ സഹോദരങ്ങള്‍ക്ക് വേദനയുണ്ടാക്കിയ സംഭവമാണ് ആചാരങ്ങള്‍ ലംഘിച്ച് ശബരിമലയിലുണ്ടായ സ്ത്രീ പ്രവേശനമെന്നും. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്നും മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കനകദുര്‍ഗയുടെ ശബരിമല കയറ്റത്തില്‍ പ്രതിഷേധിച്ച് അങ്ങാടിപ്പുറത്ത് ശബരിമല കര്‍മസമിതിയുടെ പ്രകടനം, പോലീസുമായി സംഘര്‍ഷം

ഹൈന്ദവ വിശ്വാസികള്‍ണ്ടായ വേദനയില്‍ പങ്കുചേരുന്നുവെന്നതായും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ്കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പയയുകയായിരുന്നു അദ്ദേഹം. വിശ്വാസങ്ങളും ആചാരങ്ങളും എന്നും സംരക്ഷിക്കപ്പെടേണ്ടവയാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ചുള്ള വിഷയങ്ങളില്‍ വിശ്വാസികളുടെ വികാരങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടത്. ഇത് മറികടന്ന് സര്‍ക്കാറുകളും കോടിതികളും ഇടപെടല്‍ നടത്തുന്നത് ഉചിതമല്ല.

Muslim League


വിശ്വാസികളുടെ വികാരങ്ങളേക്കാള്‍ ആക്ടീവിസത്തിനാണ് ഇടതു സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. ശബരിമലയില്‍ ആചാര ലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ അതിന് മതാചാരപ്രകാരമുള്ള പരിഹാര ക്രിയകളാണ് ചെയ്യേണ്ടത്. അക്കാര്യത്തില്‍ തന്ത്രിമാരടക്കമുള്ളവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നെണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ തെരുവുയുദ്ധം നടത്തുകയാണ് ബി.ജെ.പി. ഹര്‍ത്താലുകള്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിലിക്കുന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നിലപാട് ശരിയല്ല. കൂടുതല്‍ സംഘര്‍ഷങ്ങളുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ സി.പി.എമ്മും നീക്കം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമാണ് പ്രതിഷേധിക്കാര്‍ക്കു നേരെയുള്ള സി.പി.എമ്മിന്റെ അക്രമം. അധികാരത്തിന്റെ മറവില്‍ ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കരുതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Malappuram
English summary
Muslim league against government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X