മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്എഫ്ഐ നേതാക്കള്‍ക്ക് വേണ്ടി പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ അട്ടിമറി; സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിംലീഗ്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട പരിശോധനയില്‍ എസ്എഫ്‌ഐ നേതാവിന്റെ വീട്ടില്‍ നിന്നും വ്യാജ രേഖകള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ പി എസ് സി റാങ്ക്ലിസ്റ്റില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു എ ലത്തീഫ് ആവശ്യപ്പെട്ടു.

<strong>സ്കൂളിന് മുകളിൽ വൈദ്യുതി ലൈൻ പൊട്ടി വീണു;50 വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു, ഒഴിവായത് വൻ ദുരന്തം</strong>സ്കൂളിന് മുകളിൽ വൈദ്യുതി ലൈൻ പൊട്ടി വീണു;50 വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു, ഒഴിവായത് വൻ ദുരന്തം

സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന യുഡിഎഫ് പ്രതിഷേധത്തിന്റെ ഭാമഗമായി മുനിസിപ്പല്‍ കമ്മറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നടക്കുന്നത്. എസ്എഫ്‌ഐക്ക് മാത്രം സ്വാധീനമുള്ള കോളജുകളില്‍ പിഎസ്‌സി പരീക്ഷയെഴുതുക, റാങ്ക് ലിസ്റ്റില്‍ ക്രിമിനലുകളായ പ്രവര്‍ത്തകര്‍ക്ക് ഉന്നത റാങ്ക് ലഭിക്കുക എന്നിങ്ങനെയുള്ളവ ജനങ്ങളോട് സര്‍ക്കാര്‍ വിശദീകരിക്കണം.

Muslim League

അക്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മുന്നിലാണ്. പാവപ്പെട്ട അയിരക്കണക്കിന് രോഗികള്‍ക്ക് സഹായകമായിരുന്ന കാരുണ്യ നിര്‍ത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറയുന്നില്ല. അടിക്കടി ഉത്തരവുകളിറക്കി തദ്ദേശ ഭരണ സംവിധാനം തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തില്‍ ഒരു സംരഭം തുടങ്ങുന്നതിന് സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം കനിയണം എന്ന അവസ്ഥയിലായിരിക്കുന്നു.

നിലവില്‍ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നവരെ അതില്‍ നിന്നും എങ്ങനെ പുറത്താക്കാം എന്ന് ഗവേഷണം നടത്തുന്ന ധനകാര്യമന്ത്രിയാണ് നമുക്കുള്ളതെന്നും യു എ ലത്തീഫ് പറഞ്ഞു. അഡ്വ. എം ഉമ്മര്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. യു ഡി എഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ ഹനീഫ മേച്ചേരി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം പി എം ഇസ്ഹാഖ് കുരിക്കള്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണിയന്‍ അബൂബക്കര്‍, ടി പി വിജയകുമാര്‍, അഡ്വ. എന്‍ സി ഫൈസല്‍, അഡ്വ. ബീനാ ജോസഫ്, എ പി മജീദ് മാസ്റ്റര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ വി എം സുബൈദ, ടി എം നാസര്‍, വി പി ഫിറോസ്, എം പി എ ഹബീബ് കുരിക്കള്‍, എം പി എ ഇബ്രാഹീം കുരിക്കള്‍, സലിം മണ്ണിശ്ശേരി, വി അബ്ദുറഹിമാന്‍ ബാപ്പുട്ടി, സക്കീര്‍ വല്ലാഞ്ചിറ, മരുന്നന്‍ മുഹമ്മദ്, എ എം സുഹൈല്‍ എന്നിവര്‍ പ്രസംഗിച്ചു.

Malappuram
English summary
Muslim League against SFI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X