മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസ്ലിം ലീഗിന്റെ കടുത്ത തീരുമാനം; പുതുമുഖങ്ങള്‍ കൂട്ടത്തോടെ എത്തും, മറക്കരുതെന്ന് പരിചയ സമ്പന്നര്‍

Google Oneindia Malayalam News

മലപ്പുറം: മൂന്ന് പ്രാവശ്യം മല്‍സരിച്ചവര്‍ മാറി നില്‍ക്കണമെന്ന മുസ്ലിം ലീഗിന്റെ തീരുമാനം ഇത്തവണ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കും. പാര്‍ട്ടിയിലെ യുവാക്കള്‍ ഏറെ സന്തോഷത്തിലാണ്. എന്നാല്‍ വര്‍ഷങ്ങളായി ജനപ്രതിനിധിയായി ഇരുന്നവര്‍ക്ക് തീരുമാനത്തില്‍ അതൃപ്തിയുണ്ട്. വര്‍ഷങ്ങളോളം പാര്‍ട്ടിയെയും ജനങ്ങളെയും സേവിച്ചവരെ മറക്കരുതെന്ന അഭ്യര്‍ഥന അവര്‍ മുന്നോട്ട് വെക്കുന്നു.

Mu

അഞ്ചു വര്‍ഷം തികയുമ്പോള്‍ മലപ്പുറത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും യാത്രയയപ്പ് ചടങ്ങ് നടക്കാറുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും ഒരുമിക്കാം എന്ന മട്ടിലാകും സാധാരണ ഇത്തരം യാത്രയയപ്പുകള്‍. എന്നാല്‍ ഇത്തവണ അങ്ങനെയല്ല. പലര്‍ക്കും ഇനിയും മല്‍സരിക്കാനുള്ള അവസരം മുസ്ലിം ലീഗ് നേതൃത്വം നല്‍കുന്നില്ല. പകരം പുതുമുഖങ്ങളാണ് എത്തുക. അതുകൊണ്ടുതന്നെയാണ് മലപ്പുറം ജില്ലാ പഞ്ചായത്തില്‍ വൈകാരികമായ യാത്രയപ്പ് നടന്നതും. ജില്ലാ പഞ്ചായത്തിലെ 16 മുസ്ലിം ലീഗ് അംഗങ്ങള്‍ക്ക് ഇനി മല്‍സരിക്കാന്‍ അവസരം ലഭിക്കില്ല. ദീര്‍ഘകാല സര്‍വീസിന് ശേഷം വിരമിക്കുന്ന പ്രതീതിയായിരുന്നു അവര്‍ക്കെല്ലാം.

പിടിച്ചുവാങ്ങി ജോസ് പക്ഷം; കോട്ടയത്ത് സിപിഎം ഒതുങ്ങുമെന്ന് സൂചന, നിറഞ്ഞാടി ജോസഫുംപിടിച്ചുവാങ്ങി ജോസ് പക്ഷം; കോട്ടയത്ത് സിപിഎം ഒതുങ്ങുമെന്ന് സൂചന, നിറഞ്ഞാടി ജോസഫും

ഉമര്‍ അറയ്ക്കലിനും സലീം കുരുവമ്പലത്തിനും ഇനി മല്‍സരിക്കാനാകില്ല. കഴിഞ്ഞ 25 വര്‍ഷത്തോളമായി ഇവര്‍ ജില്ലാ പഞ്ചായത്തിലെ പതിവ് മുഖങ്ങളാണ്. ഇനിയും മല്‍സരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് ഉറപ്പായ ഒട്ടേറെ പേര്‍ ജില്ലയില്‍ മുസ്ലിം ലീഗിലുണ്ട്. ഇവര്‍ നോമിനികളെ വച്ച് കളം ഒഴിയുകയാണ് പലയിടത്തും. അതേസമയം, യുവാക്കള്‍ സന്തോഷത്തിലാണ്. ഏറെ കാലമായി പാര്‍ട്ടി പതാക പിടിച്ചതിന് ഫലമുണ്ടായി എന്ന അഭിപ്രായക്കാരുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തു വരുന്ന സാഹചര്യത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കളെ പരിഗണിക്കുന്നത് എന്ന ചില നേതാക്കള്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം കൂട്ടണമെന്ന് യൂത്ത് ലീഗ് ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്.

ബിജെപിയെ ഞെട്ടിച്ച് ആര്‍ജെഡി നീക്കം; സര്‍ക്കാരുണ്ടാക്കാന്‍ തേജസ്വി യാദവ്, ഒവൈസിയും കൂടെബിജെപിയെ ഞെട്ടിച്ച് ആര്‍ജെഡി നീക്കം; സര്‍ക്കാരുണ്ടാക്കാന്‍ തേജസ്വി യാദവ്, ഒവൈസിയും കൂടെ

സീറ്റ് നഷ്ടമാകുന്നവര്‍ വിമതരാകുമോ എന്ന ആശങ്കയും മുസ്ലിം ലീഗ് നേതൃത്വത്തിനുണ്ട്. വിമതര്‍ പടിക്ക പുറത്താകുമെന്ന് കഴിഞ്ഞദിവസം കെപിഎ മജീദ് വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടി പുറത്താക്കുമെന്നും പിന്നീട് തിരിച്ചെടുക്കുമെന്ന് കരുതേണ്ട എന്നും കെപിഎ മജീദ് ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.

Malappuram
English summary
Muslim League decision to pave the way to new face in Local Body Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X