മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതകളെ മല്‍സരിപ്പിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല; നിരാശരാകേണ്ടി വരുമെന്ന് കെപിഎ മജീദ്

Google Oneindia Malayalam News

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യം പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഖമറുന്നീസ അന്‍വന്‍, നൂര്‍ബിന റഷീദ്, ഫാത്തിമ തഹ്‌ലിയ തുടങ്ങിയവരുടെ പേരുകള്‍ സൂചിപ്പിച്ചാണ് വാര്‍ത്തകള്‍ വന്നിരുന്നത്. തുടര്‍ന്നാണ് മജീദിന്റെ വിശദീകരണം. ചില മാന്യ സ്ത്രീകള്‍ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുകയാണ്. മാധ്യമങ്ങളില്‍ ആരുടേയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കില്‍ അവര്‍ നിരാശരാകേണ്ടി വരുമെന്നും മജിദ് പറഞ്ഞു.

k

1996ല്‍ വനിതാ ലീഗ് നേതാവ് ഖമറുന്നീസ അന്‍വര്‍ കോഴിക്കോട് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. ശേഷം വനിതകളെ പാര്‍ട്ടി മല്‍സരിപ്പിച്ചിട്ടില്ല. പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വനിതാ സ്ഥാനാര്‍ഥി ലീഗിലുണ്ടാകുമെന്നാണ് സൂചനകള്‍. വനിതാ-യുവ പ്രാതിനിധ്യം കണക്കിലെടുത്ത് ഫാത്തിമ തഹ്‌ലിയയെ മല്‍സരിപ്പിക്കുമെന്നും വാര്‍ത്തികള്‍ വന്നിരുന്നു. പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാ ലീഗ് അറിയിച്ചു.

എത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നുഎത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നു

അതേസമയം, കൂടുതല്‍ സീറ്റ് ചോദിക്കാന്‍ മുസ്ലിം ലീഗിന് അര്‍ഹതയുണ്ട് എന്ന് കെപിഎ മജീദ് പറഞ്ഞു. എത്ര സീറ്റ് ചോദിക്കണമെന്ന വിഷയത്തില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ല. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആശങ്ക അകറ്റാന്‍ നടപടി സ്വീകരിക്കുമെന്നും കെപിഎ മജീദ് പറഞ്ഞു. കെപിഎ മജീദ് ഇത്തവണ മല്‍സര രംഗത്തുണ്ടാകുമെന്നും മലപ്പുറത്തോ വേങ്ങരയിലോ മല്‍സരിക്കുമെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

പിജെ ജോസഫിന് പൂട്ടിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്തും ഇടുക്കിയിലും സീറ്റുകള്‍ നഷ്ടമാകും, വിട്ടുകൊടുക്കാതെ...പിജെ ജോസഫിന് പൂട്ടിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്തും ഇടുക്കിയിലും സീറ്റുകള്‍ നഷ്ടമാകും, വിട്ടുകൊടുക്കാതെ...

എന്നാല്‍ താന്‍ മല്‍സരിക്കുകയാണെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവി രാജിവെക്കുമെന്ന് മജീദ് പറഞ്ഞു. രണ്ടു പദവികളും ഒരുമിച്ച് കൊണ്ടുപോകാന്‍ പ്രയാസമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് നേരിടുന്ന നേതാക്കളെ മല്‍സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും വിഷയം ചര്‍ച്ചയിലാണെന്നും മജീദ് പറഞ്ഞു. കെഎം ഷാജി, എംസി ഖമറുദ്ദീന്‍, വികെ ഇബ്രാഹിംകുഞ്ഞ് എന്നീ മുസ്ലിം ലീഗ് എംഎല്‍എഎമാരാണ് കേസില്‍ പ്രതികളായിട്ടുള്ളത്.

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് ദില്ലിയില്‍ പ്രവേശിക്കാന്‍ അനുമതി; പരേഡിന് ശല്യമാകരുത് എന്ന് പോലീസ്കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് ദില്ലിയില്‍ പ്രവേശിക്കാന്‍ അനുമതി; പരേഡിന് ശല്യമാകരുത് എന്ന് പോലീസ്

കര്‍ഷക സമരം വ്യാപിക്കുന്നു; മുംബൈയിലേക്ക് കൂറ്റന്‍ മാര്‍ച്ച്, ശരദ് പവാര്‍ പങ്കെടുക്കുംകര്‍ഷക സമരം വ്യാപിക്കുന്നു; മുംബൈയിലേക്ക് കൂറ്റന്‍ മാര്‍ച്ച്, ശരദ് പവാര്‍ പങ്കെടുക്കും

Malappuram
English summary
Muslim League Did not take final decision over Woman Candidates in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X