മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം മുമ്പ് കിട്ടിയിട്ടുണ്ട്; കൂടുതല്‍ സീറ്റ് തേടുമെന്ന് മുനവ്വറലി തങ്ങള്‍

Google Oneindia Malayalam News

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവച്ച് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറി ശിഹാബ് തങ്ങള്‍. യുഡിഎഫ് നേതൃത്വത്തോട് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്ലിം ലീഗില്‍ ധാരണയായിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മീഡിയവണ്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു മുനവ്വറി തങ്ങള്‍.

09

കൂടുതല്‍ സീറ്റ് ചോദിക്കാന്‍ മുസ്ലിം ലീഗിന് അവകാശവും അര്‍ഹതയുമുണ്ട്. ഇക്കാര്യത്തില്‍ നേതൃത്വം ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. എവിടെയൊക്കെ കൂടുതല്‍ സീറ്റ് ചോദിക്കണം, എവിടെയൊക്കെ മല്‍സരിക്കണം എന്നീ കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും മുനവ്വറി തങ്ങള്‍ അറിയിച്ചു. മുസ്ലിം ലീഗിന് മുമ്പ് ഉപമുഖ്യമന്ത്രി പദവി കിട്ടിയിട്ടുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി തങ്ങള്‍ പ്രതികരിച്ചു. സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. അതിന്റെ ഭാഗമാണ് ലീഗിനെ വര്‍ഗീയമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആക്രമിക്കുന്നത്. ഇതിലൂടെ താല്‍ക്കാലിക ലാഭമുണ്ടായേക്കാം. പക്ഷേ കേരളത്തെ വലിയ അപകടത്തില്‍ എത്തിക്കുമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല; പ്ലാന്‍ ബി സാധ്യതയില്ല, സൂചന നല്‍കി കുഞ്ഞാലിക്കുട്ടിരാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല; പ്ലാന്‍ ബി സാധ്യതയില്ല, സൂചന നല്‍കി കുഞ്ഞാലിക്കുട്ടി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് 24 സീറ്റിലാണ് മല്‍സരിച്ചത്. ആറ് സീറ്റില്‍ തോറ്റു. 18 സീറ്റില്‍ ജയിച്ചു. വളരെ പ്രതീക്ഷയുണ്ടായിരുന്ന താനൂര്‍ മണ്ഡലം നഷ്ടമായത് ലീഗിന് വന്‍ തിരിച്ചടിയായിരുന്നു. ഇടത് സ്വതന്ത്രനായി മല്‍സരിച്ച വി അബ്ദുറഹ്മാന്‍ ആണ് താനൂരില്‍ ജയിച്ചത്. ഇത്തവണ 30 സീറ്റ് വരെ ലീഗ് ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റ് ചോദിച്ചുവാങ്ങണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കളോട് പറഞ്ഞിരുന്നു. ലീഗിന് കൂടുതല്‍ സീറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്നാണ് വടകര എംപി കെ മുരളീധരന്‍ പ്രതികരിച്ചത്. കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റുകള്‍ യുഡിഎഫിലെ എല്ലാ കക്ഷികള്‍ക്കുമായി വീതിക്കണമെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

അസഭ്യം പറഞ്ഞതിന് കേസ്; പിണറായി പോലീസില്‍ പ്രതീക്ഷയില്ലെന്ന് കെമാല്‍ പാഷ, മുഖ്യമന്ത്രിക്ക് മറുപടിഅസഭ്യം പറഞ്ഞതിന് കേസ്; പിണറായി പോലീസില്‍ പ്രതീക്ഷയില്ലെന്ന് കെമാല്‍ പാഷ, മുഖ്യമന്ത്രിക്ക് മറുപടി

വെല്‍ഫെയറില്‍ വീണ്ടും ലീഗിന് പൊള്ളുന്നു; ഇത്തവണ യൂത്ത് ലീഗ് വക, പ്രതിരോധത്തില്‍ നേതൃത്വംവെല്‍ഫെയറില്‍ വീണ്ടും ലീഗിന് പൊള്ളുന്നു; ഇത്തവണ യൂത്ത് ലീഗ് വക, പ്രതിരോധത്തില്‍ നേതൃത്വം

Malappuram
English summary
Muslim league had got Deputy Chief Minister Post: Says Panakkad Munavvar ali Thangal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X