മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റിബലുകള്‍ക്ക് മുന്നറിയിപ്പുമായി മുസ്ലിം ലീഗ്; ആയുഷ്‌കാലം പുറത്താക്കും

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ വിമത നീക്കം നടത്തുന്നവര്‍ക്ക് മുസ്ലിം ലീഗിന്റെ താക്കീത്. വിമത നീക്കം നടത്തുന്നവരെ പാര്‍ട്ടി കീഴ്ഘടകത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പുറത്താക്കുമെന്നും ഒരിക്കലും തിരിച്ചെടുക്കില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടത്തും മുസ്ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കാന്‍ റിബലുകള്‍ ഒരുങ്ങുന്നുണ്ട്. എല്ലാ തിരഞ്ഞെടുപ്പ് വേളയിലും ഇത്തരം സാഹചര്യമുണ്ടാകാറുണ്ട്.

k

പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ഥിയോടുള്ള താല്‍പ്പര്യമില്ലായ്മയാണ് വിമത നീക്കത്തിന് പ്രധാന കാരണമാകുക. അല്ലെങ്കില്‍ പ്രാദേശിക ഗ്രൂപ്പുകള്‍ ചിലരെ സ്ഥാനാര്‍ഥിയാക്കാമെന്ന് നേരത്തെ ധാരണയിലെത്തിയിരിക്കും. അതിന് വിരുദ്ധമായി പാര്‍ട്ടി നിലപാട് എടുക്കുമ്പോഴാണ് വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തുക. ഇത്തവണയും ഇതേ നീക്കം മുസ്ലിം ലീഗ് മുന്‍കൂട്ടി കാണുന്നു ഈ സാഹചര്യത്തിലാണ് കെപിഎ മജീദിന്റെ മുന്നറിയിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ....

കോണ്‍ഗ്രസ് ജയിച്ചാല്‍ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക്, തോറ്റാല്‍... ഇതെന്ത് രാഷ്ട്രീയമെന്ന് ഒവൈസികോണ്‍ഗ്രസ് ജയിച്ചാല്‍ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക്, തോറ്റാല്‍... ഇതെന്ത് രാഷ്ട്രീയമെന്ന് ഒവൈസി

തദ്ദേശ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് യു.ഡി.എഫ് നേരിടുന്നത്. യു.ഡി.എഫിന് അനുകൂലമായ തരംഗമാണ് എവിടെയും. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനുള്ള അവസരം കൂടിയാണിത്. അധികാര വികേന്ദ്രീകരണത്തിന് തുരങ്കം വെച്ച എല്‍.ഡി.എഫിനെതിരെ വികസനത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്‍കുന്ന യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം.

Recommended Video

cmsvideo
BJP Will Come To Power In Kerala: K Surendran

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുന്ന മുസ്ലിംലീഗ് അംഗങ്ങളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കും. യു.ഡി.എഫ് നിശ്ചയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടി അംഗങ്ങളോ അനുഭാവികളോ റിബലായി നില്‍ക്കാന്‍ പാടുള്ളതല്ല. അങ്ങനെ മത്സരിച്ചവരെ കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കും. പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് ആരും കരുതേണ്ടതില്ല.

വിജയ് നിര്‍ദേശിച്ചു; ആരാധകര്‍ പ്രതിജ്ഞയെടുത്തു, ആ പാര്‍ട്ടിയില്‍ ചേരില്ല, വെട്ടിലായി ചന്ദ്രശേഖര്‍വിജയ് നിര്‍ദേശിച്ചു; ആരാധകര്‍ പ്രതിജ്ഞയെടുത്തു, ആ പാര്‍ട്ടിയില്‍ ചേരില്ല, വെട്ടിലായി ചന്ദ്രശേഖര്‍

Malappuram
English summary
Muslim League leader KPA Majeed warned rebel will be expel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X