മുസ്ലിം ലീഗ് കളംമാറുമെന്ന സംശയം വേണ്ട; പൂക്കോയ തങ്ങളുടെ വാക്കുകള്‍ ഓര്‍മിപ്പിച്ച് കെപിഎ മജീദ്
മലപ്പുറം: ഏകസിവില്‍ കോഡ്, പലസ്തീന് ഐക്യദാര്‍ഢ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിച്ച പരിപാടികളിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് പലവിധ പ്രചാരണങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് അടുക്കുന്നു എന്നായിരുന്നു ആരോപണം. രണ്ട് പരിപാടികളിലും ലീഗ് പങ്കെടുത്തില്ല. ഏകസിവില്‍ കോഡ് സമരത്തില്‍ വ്യക്തമായ നിലപാട് ലീഗിനുണ്ടായിരുന്നെങ്കിലും പലസ്തീന് വിഷയത്തില്‍ മയപ്പെടുത്തിയായിരുന്നു ലീഗിന്റെ മറുപടി.
കേരള ബാങ്ക് ബോര്‍ഡിലേക്ക് മുസ്ലിം ലീഗ് എംഎല്‍എയെ നിര്‍ദേശിച്ചതും തൊട്ടുപിന്നാലെ ചര്‍ച്ചയായി. നിലവില്‍ പിണറായി വിജയന് സര്‍ക്കാരിന്റെ മന്ത്രിസഭ നവകേരള സദസുമായി മണ്ഡല പര്യടനം തുടങ്ങി കഴിഞ്ഞു. മുസ്ലിം ലീഗ് നേതാവ് എന്‍എ അബൂബക്കര്‍ സദസുമായി ബന്ധപ്പെട്ട കാസര്‍കോട്ടെ പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കുകയും ചെയ്തു.

അബൂബക്കര്‍ നിലവില്‍ ഭാരവാഹിയല്ല എന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറയുന്നത്. എങ്കിലും യുഡിഎഫിനും കോണ്‍ഗ്രസിനും ഒപ്പമാണ് ലീഗ് എന്ന് ഇടയ്ക്കിടെ ആവര്‍ത്തിക്കേണ്ട അവസ്ഥയിലേക്ക് മുസ്ലിം ലീഗ് നേതൃത്വം എത്തിയിരിക്കുന്നു. കോണ്‍ഗ്രസിലും ലീഗിനുമിടയില്‍ സംശയം നിലനില്‍ക്കുന്ന അവസ്ഥയുണ്ടാക്കുന്നതിലും സിപിഎം വിജയിച്ചുവെന്ന് പറയാം.
ഈ വേളയിലാണ് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരിക്കുന്നത്. പിഎംഎസ്എ പൂക്കോയ തങ്ങളുടെ വാക്കുകള്‍ സൂചിപ്പിക്കുകയാണ് മജീദ് ചെയ്തത്. ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് സിപിഎമ്മിനൊപ്പം നിന്ന് ഭരണത്തില്‍ പങ്കാളികളാകാം എന്ന അഭിപ്രായമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മജീദിന്റെ ഫേസ്ബുക്ക് കുറിപ്പ്.
കമ്യൂണിസത്തോടുള്ള നിലപാട് 1974ല്‍ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ പറഞ്ഞിട്ടുണ്ട്. മുസ്ലിംലീഗിലെ ഒരുപറ്റം ആളുകള്‍ കമ്യൂണിസ്റ്റുകാരന്റെ ആലയിലേക്ക് ഓടുന്ന ദൗര്‍ഭാഗ്യകരമായ കാലമായിരുന്നു അത്. മഹാനായ പൂക്കോയ തങ്ങള്‍ രോഗവുമായി മല്ലിടുകയായിരുന്നു. ബോംബെയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളെ ഉദ്ധരിച്ച് കൊണ്ടായിരുന്നു പാണക്കാട്ടെ തങ്ങളുടെ പ്രഖ്യാപനം.
തങ്ങളുടെ വാക്കുകള്‍ ഇങ്ങനെയാണ്.
''അതിന് എന്നെ കിട്ടില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ മരണം വരെ എന്നെ കിട്ടില്ല. മരിക്കുന്നതിന് മുമ്പ് ബാഫഖി തങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. പൂക്കോയാ, മരണം വരെ നമ്മളിനി മാര്‍ക്സിസ്റ്റുമായി കൂട്ടില്ല. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ. എന്റെ പ്രാര്‍ത്ഥനയും അതാണ്. ബാഫഖി തങ്ങളുടെ ആജ്ഞയാണ്, അദ്ദേഹത്തിന്റെ അഭിലാഷമാണ് ഞാന്‍ നടപ്പാക്കിയത്.''
.
പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണ്. അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. മുസ്ലിംലീഗിനെയും യു.ഡി.എഫിനെയും ദുര്‍ബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജ വാര്‍ത്തകളിലും ആരും വഞ്ചിതരാകരുത്.
-
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications