മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസ്ലിം ലീഗിനെ ഞെട്ടിച്ച മാക് അലി; പിന്നീട് ലീഗിന്റെ അഞ്ചാം മന്ത്രിയുമായി, ഇനി തിരഞ്ഞെടുപ്പിനില്ല

Google Oneindia Malayalam News

മലപ്പുറം: സിനിമാ നിര്‍മാതാവ്, ഇടതു സഹയാത്രികനായെത്തി മുസ്ലിം ലീഗിനെ വിറപ്പിച്ച നേതാവ്, പിന്നീട് മുസ്ലിം ലീഗിന്റെ ടിക്കറ്റിലും വെന്നിക്കൊടി പറത്തിയ ജനകീയന്‍, 2012ല്‍ ലീഗിന്റെ അഞ്ചാം മന്ത്രിയുമായി... മങ്കട, പെരിന്തല്‍മണ്ണ എംഎല്‍എയായി തിളങ്ങിയ മഞ്ഞളാംകുഴി അലി വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ല. 25 വര്‍ഷമായി തുടരുന്ന സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നേക്കും. എന്നാല്‍ അലി മല്‍സരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം മുസ്ലിം ലീഗ് നേതൃത്വത്തിന്റേതാണ്.

m

മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമാമാണ് മങ്കട. 1996ല്‍ ഇടതു സ്വതന്ത്രനായി മല്‍സരിച്ചെങ്കിലും കെപിഎ മജീദിനോട് അലി തോറ്റു. എന്നാല്‍ 2001ല്‍ വീണ്ടും മല്‍സരിച്ച് മണ്ഡലം പിടിച്ചു. അത്തവണ മജീദ് തോറ്റു. 2006ലും മങ്കടയില്‍ നിന്ന് ജയിച്ചു. 2011 ആകുമ്പോഴേക്കും അലി മുസ്ലിം ലീഗിലെത്തി. അതേ മങ്കടയില്‍ മല്‍സരിച്ച് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി ജയിച്ചു. നാല് വര്‍ഷം മുസ്ലിം ലീഗിന്റെ മന്ത്രിയുമായി. മുസ്ലിം ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയായിട്ടാണ് അലി എത്തിയത്. ഏറെ വിവാദം സൃഷ്ടിച്ചു അഞ്ചാം മന്ത്രി പദവി. 2016ല്‍ മുസ്ലിം ലീഗ് അലിയെ നിയോഗിച്ചത് സിപിഎം കുത്തകയായ പെരിന്തല്‍മണ്ണ പിടിക്കാന്‍. ദൗത്യം ഭംഗിയായി നിര്‍വഹിച്ച് മങ്കടയും പെരിന്തല്‍മണ്ണയും ലീഗിന് സ്വന്തമാക്കി കൊടുത്തു അദ്ദേഹം. മങ്കടയില്‍ ടി ഹമ്മദ് കബീറാണ് മല്‍സരിച്ചതും ജയിച്ചതും.

കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്

പെരന്തല്‍മണ്ണയിലോ മങ്കടയിലോ അലി സ്ഥാനാര്‍ഥിയായി ഇത്തവണയുമുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇനി മല്‍സരിക്കാനില്ലെന്ന് അലി അറിയിച്ചു. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് 70 ശതമാനം യുവാക്കളെയാണ് മല്‍സരിപ്പിച്ചത്. അതിന് കാരണം മഞ്ഞളാംകുഴി അലി ഉള്‍പ്പെട്ട സമിതിയുടെ റിപ്പോര്‍ട്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും യുവാക്കളെ പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ അലി ഇല്ലെങ്കില്‍ പെരിന്തല്‍മണ്ണ നഷ്ടമാകുമോ എന്ന ആശങ്ക മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തിനുണ്ട്. മല്‍സരിക്കാനില്ലെന്ന് അഹമ്മദ് കബീറും നേതൃത്വത്തെ അറിയിച്ചു എന്നാണ് വിവരം.

പിസി ജോര്‍ജിന്റെ വഴിയടഞ്ഞു; വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുസ്ലിം ലീഗ്, പരിപാടികളില്‍ നിന്ന് ഒഴിവാക്കിപിസി ജോര്‍ജിന്റെ വഴിയടഞ്ഞു; വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുസ്ലിം ലീഗ്, പരിപാടികളില്‍ നിന്ന് ഒഴിവാക്കി

Malappuram
English summary
Muslim League leader Manjalamkuzhi Ali may not contest in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X