മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫ് ആണ് ശരി; അവധിയായി ആരും കാണില്ല, കോടിയേരിയുടെ സ്ഥാനമൊഴിയലില്‍ മുസ്ലിം ലീഗ്

Google Oneindia Malayalam News

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പദവി ഒഴിഞ്ഞതില്‍ പ്രതികരണവുമായി മുസ്ലിം ലീഗ്. അവധി എന്ന പേരില്‍ ഒഴിഞ്ഞുനിന്നാലും സിപിഎം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയുടെ ഭാഗമായുള്ള രാജിയായി മാത്രമേ ജനങ്ങള്‍ കാണൂ എന്ന് മുസ്ലിം ലീഗ് നേതാക്കളായ പികെ കുഞ്ഞിലിക്കുട്ടി എംപിയും കെപിഎ മജീദും പറഞ്ഞു. യുഡിഎഫ് ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയാണെന്ന് ഇതോടെ തെളിഞ്ഞുവെന്നും മുസ്ലിം ലീഗ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

08

ഒട്ടേറെ വിവാദങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ് സിപിഎമ്മും ഇടതുപക്ഷ സര്‍ക്കാരും. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും രാജി യുഡിഎഫ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ വേളയിലാണ് കോടിയേരി അവധി എന്ന പേരില്‍ സ്ഥാനം ഒഴിയുന്നതെന്നും കുഞ്ഞാലിക്കുട്ടി സൂചിപ്പിച്ചു.

യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. കോടിയേരിയുടെ രാജി വൈകി ഉദിച്ച വിവേകമാണ് എന്ന് കെപിഎ മജീദ് പഞ്ഞു. കുറ്റബോധത്തിന്റെ അടിസ്ഥാനത്തിലുള്ള രാജിയാണിത്. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും കോടിയേരിയുടെ അതേ പാത പിന്തുടരേണ്ടി വരും. അല്ലെങ്കില്‍ ജനം എതിരായി വിധിയെഴുതുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്‍ഡിഎഫ് വരുന്ന തിരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കാണുന്നു. യുഡിഎഫ് നേതാക്കളെ ഇല്ലാത്ത കേസിന്റെ പേരില്‍ ജയിലിലടയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വലിയ വിവാദങ്ങളാണ് സര്‍ക്കാരിനെ പിടികൂടിയിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ ചര്‍ച്ച; കോട്ടയം യുഡിഎഫില്‍ പരിഹാരം, കുഞ്ഞാലിക്കുട്ടി ഇടപെട്ടു...ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ ചര്‍ച്ച; കോട്ടയം യുഡിഎഫില്‍ പരിഹാരം, കുഞ്ഞാലിക്കുട്ടി ഇടപെട്ടു...

ഇടത് നേതാക്കളെ പോലെ അധികാര ദുര്‍വിനിയോഗം നടത്തി യുഡിഎഫ് നേതാക്കള്‍ പ്രതിക്കൂട്ടിലായിട്ടില്ല. മകന്‍ ജയിലിലായ സംഭവത്തില്‍ പാര്‍ട്ടിയുടെ പിന്തുണ കോടിയേരിക്ക് ലഭിച്ചില്ല. വിവിധ പ്രശ്‌നത്തില്‍ നട്ടം തിരിയുകയാണ് സര്‍ക്കാര്‍. പാര്‍ട്ടിക്ക് സര്‍ക്കാരില്‍ യാതൊരു പിടിയുമില്ല. കോടിയേരി മുമ്പും വിദേശത്ത് ചികില്‍സയ്ക്ക് പോയിട്ടുണ്ട്. അന്നൊന്നും പകരം ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. കണ്ണൂര്‍ ലോബിയെ മറികടന്ന് വിജയരാഘവന് എത്രകണ്ട് വിജയിക്കാനാകുമെന്ന് കണ്ടറിയണമെന്നും കെപിഎ മജീദ് പറഞ്ഞു.

Malappuram
English summary
Muslim League leaders response to Kodiyeri Balakrishnan goes on leave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X