മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒവൈസിയെ നോക്കൂ... മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ മലപ്പുറം ജില്ലാ സെക്രട്ടറി

Google Oneindia Malayalam News

മലപ്പുറം: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിന്റെ പോരായ്മകള്‍ എടുത്തുപറഞ്ഞ് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി. എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി മതേതര സഖ്യത്തിന് ഭീഷണിയായി എന്ന വിലയിരുത്തലായിരുന്നു മുസ്ലിം ലീഗ് പിന്തുണ നല്‍കിയ ബിഹാറിലെ മഹാസഖ്യത്തിന്.

M

തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പികെ കുഞ്ഞാലിക്കുട്ടിയും മതേതര വോട്ടുകള്‍ ഭിന്നിച്ചതാണ് മഹാസഖ്യത്തിന് തടസമായത് എന്ന് പറഞ്ഞിരുന്നു. ഒവൈസി, എസ്ഡിപിഐ, ചന്ദ്രശേഖര്‍ ആസാദിന്റെ പാര്‍ട്ടി എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ഇത്തരം നിരീക്ഷണങ്ങള്‍. എന്നാല്‍ ഒവൈസിയെ പ്രതിസ്ഥാനത്ത് നിര്‍ത്താതെ അദ്ദേഹത്തെ എന്തുകൊണ്ട് തിരഞ്ഞെടുപ്പ് വേളയില്‍ കൂടെ നിര്‍ത്താന്‍ സാധിച്ചില്ല എന്ന് മലപ്പുറം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശേരി സുപ്രഭാതം പത്രത്തിലെഴുതിയ ലേഖനത്തില്‍ ചോദിക്കുന്നു.

ഒവൈസി നിയമനിര്‍മാണ സഭകളില്‍ മുസ്ലിം സമുദായത്തെ പ്രതിനിധീകരിച്ച് ഇടപെടുമ്പോള്‍ മുസ്ലിം ലീഗിന് നോക്കി നില്‍ക്കേണ്ടി വന്നു എന്നും ലേഖനത്തില്‍ പറയുന്നു. മലബാറിലുള്ളതിനേക്കാള്‍ മുസ്ലിങ്ങളുള്ള പ്രദേശമാണ് ബിഹാറിലെ കിഷണ്‍ഗഞ്ച്. അവിടെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് പോരായ്മയായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒവൈസി മതേതര സഖ്യത്തെ വഞ്ചിച്ചു എന്ന് എന്തര്‍ഥത്തിലാണ് പറയുക. സ്വന്തം പ്രയത്‌നത്താല്‍ അദ്ദേഹം അഞ്ചു സീറ്റുകള്‍ നേടി. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഒവൈസിയെ കൂടെ ചേര്‍ക്കാന്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ശ്രദ്ധിക്കണമായിരുന്നു. മുസ്ലിം ലീഗ് രാഷ്ട്രീയമാണ് കൈകാര്യം ചെയ്യേണ്ടത്. പകരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കോടതി വ്യവഹാരങ്ങളും മാത്രം ചെയ്താല്‍ രാഷ്ട്രീയ ബോധം ഉണ്ടാക്കാന്‍ കഴിയില്ലെന്നും ന്യൂനപക്ഷ രാഷ്ട്രീയം പുതുവഴികള്‍ തേടുമ്പോള്‍ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ നൗഷാദ് മണ്ണിശേരി പറയുന്നു.

ജോസ് കെ മാണിക്ക് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജി, ഇനി പിസി ജോര്‍ജിന്റെ ജനപക്ഷത്തിനൊപ്പംജോസ് കെ മാണിക്ക് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജി, ഇനി പിസി ജോര്‍ജിന്റെ ജനപക്ഷത്തിനൊപ്പം

20 മണ്ഡലങ്ങളിലാണ് ബിഹാറില്‍ ഒവൈസിയുടെ പാര്‍ട്ടി മല്‍സരിച്ചത്. അഞ്ചിടത്ത് ജയിച്ചു. എന്നാല്‍ മഹാസഖ്യത്തിന്റെ തോല്‍വിക്ക് ഇടയാക്കിയത് ഒവൈസിയെ പോലുള്ളവരുടെ നിലപാടാണ് എന്നായിരുന്നു കോണ്‍ഗ്രസും ആര്‍ജെഡിയും മുസ്ലിം ലീഗും ഉയര്‍ത്തിയ ആരോപണം. ഇത് തെറ്റാണെന്ന കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 70 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് വെറും 19 സീറ്റിലാണ് ജയിക്കാനായത്. കോണ്‍ഗ്രസിന്റെ വീഴ്ചയാണ് മഹാസഖ്യത്തിന് തിരിച്ചടിയായത് എന്ന് ആര്‍ജെഡി നേതാക്കള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന് ഇത്രയും സീറ്റുകള്‍ നല്‍കേണ്ടിയിരുന്നില്ലെന്നും ആര്‍ജെഡി നേതൃത്വം ഇപ്പോള്‍ വിലയിരുത്തുന്നു.

Malappuram
English summary
Muslim League Malappuram District Secretary criticized National Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X