മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്

Google Oneindia Malayalam News

മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താന്‍ തീരുമാനിച്ച മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കുമെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കളത്തിലിറങ്ങുക കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാകും. ഇത്തവണ ജയസാധ്യതയുള്ള പരമാവധി സീറ്റുകള്‍ നേടി സഭയിലെ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

കുഞ്ഞാലിക്കുട്ടി എംപി പദവി ഒഴിയുന്നതോടെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ രണ്ടു പേരുകളാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. ഒരാള്‍ക്കാണ് മുന്‍തൂക്കം. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റ് നേടുകയും യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്താല്‍ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടാനും ആലോചനയുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഡിസംബറില്‍ രാജി

ഡിസംബറില്‍ രാജി

പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഡിസംബറില്‍ രാജിവയ്ക്കാനാണ് ആലോചിക്കുന്നത്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനത്തില്‍ നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗം തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിലേക്ക് നീണ്ടേക്കും.

കുഞ്ഞാലിക്കുട്ടിക്ക് പകരം

കുഞ്ഞാലിക്കുട്ടിക്ക് പകരം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞാലാകും കുഞ്ഞാലിക്കുട്ടിയുടെ രാജി. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മുസ്ലിം ലീഗ് സജീവമാകും. കുഞ്ഞാലിക്കുട്ടിക്ക് പകരം മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍, വേങ്ങര എംഎല്‍എ കെഎന്‍എ ഖാദര്‍ എന്നിവരുടെ പേരാണ് പരിഗണനയില്‍. ഷംസുദ്ദീനാണ് സാധ്യത കൂടുതല്‍. കുഞ്ഞാലിക്കുട്ടി പിന്‍മാറുന്നതോടെ ദേശീയതലത്തില്‍ മുസ്ലിം ലീഗിന്റെ മുഖം ഇടി മുഹമ്മദ് ബഷീര്‍ ആകും.

30 സീറ്റ് ആവശ്യപ്പെടും

30 സീറ്റ് ആവശ്യപ്പെടും

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 24 സീറ്റിലാണ് മുസ്ലിം ലീഗ് മല്‍സരിച്ചത്. 18 സീറ്റില്‍ ജയിച്ച് കരുത്ത് തെളിയിക്കുകയും ചെയ്തു. ഇത്തവണ 30 സീറ്റില്‍ മല്‍സരിക്കാനാണ് ആലോചന. കൂടുതല്‍ സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത് മുന്നണിയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. തെക്കന്‍ കേരളത്തിലാകും ലീഗ് സീറ്റ് ആവശ്യപ്പെടുക.

അബ്ദുല്‍ വഹാബ് ഏറനാട്...

അബ്ദുല്‍ വഹാബ് ഏറനാട്...

രാജ്യസഭാ എംപി അബ്ദുല്‍ വഹാബിന്റെ കാലാവധി വരുന്ന ഏപ്രിലില്‍ അവസാനിക്കുകയാണ്. അദ്ദേഹം ഇനി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് വിവരം. ഏറനാട് മണ്ഡലത്തിലാണ് സാധ്യത കൂടുതല്‍. പികെ ബഷീര്‍ മഞ്ചേരിയിലേക്ക് മാറും. അതോടൊപ്പം എം ഉമ്മറിന്റെ മണ്ഡലം മാറിയേക്കും. ഒരു പക്ഷേ അദ്ദേഹത്തെ മല്‍സരിക്കിപ്പിക്കാനും സാധ്യതയില്ല.

വ്യവസായ വകുപ്പ്

വ്യവസായ വകുപ്പ്

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വ്യവസായ വകുപ്പിന്റെ കാര്യത്തില്‍ അനിശ്ചിതത്വമാകുമെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തെ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലിക്കുട്ടിയാണ്. അബ്ദുല്‍ വഹാബിനും വ്യവസായ വകുപ്പ് തന്നെയാകും താല്‍പ്പര്യമെന്നറിയുന്നു. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദവിയില്‍ നോട്ടമിടുന്നത്.

കിട്ടിയേ തീരൂ

കിട്ടിയേ തീരൂ

അടുത്ത തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് 30 സീറ്റ് ആവശ്യപ്പെടുമെന്നാണ് സൂചനകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായ ലീഗിന് നിയസമഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കിട്ടിയേ തീരു എന്നാണ് നിലപാട്. ആറ് സീറ്റുകള്‍ ഇത്തവണ അധികം ചോദിക്കുകയാണ് ലക്ഷ്യം.

30 സീറ്റ് കിട്ടിയാല്‍

30 സീറ്റ് കിട്ടിയാല്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മൂന്ന് സീറ്റാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം രണ്ടു സീറ്റില്‍ ഒതുങ്ങി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നല്‍കാമെന്ന ധാരണയിലാണ് അന്ന് വിട്ടുവീഴ്ച ചെയ്തതെന്ന് മുസ്ലിം ലീഗിന്റെ ചില നേതാക്കള്‍ പറയുന്നു. 30 സീറ്റ് ലഭിച്ചാല്‍ ആരെയും മാറ്റി നിര്‍ത്താതെ മല്‍സര രംഗത്ത് മുസ്ലിം ലീഗിന് ഇറങ്ങാനാകും.

87 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ്

87 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ്

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 87 സീറ്റില്‍ മല്‍സരിച്ചിരുന്നു. ജയിച്ചത് 22 എണ്ണത്തില്‍ മാത്രമാണ്. അതേസമയം, 24 സീറ്റില്‍ മല്‍സരിച്ച മുസ്ലിം ലീഗ് 18 സീറ്റില്‍ ജയിച്ചു. ഈ സാഹചര്യത്തില്‍ കൂടിയാണ് മലബാര്‍ മേഖലയിലെ ഉറച്ച സീറ്റുകള്‍ക്ക് പുറമെ തെക്കന്‍ കേരളത്തിലും സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ് നേതൃത്വം ആലോചിക്കുന്നത്.

ലീഗ് വിട്ടുകൊടുത്ത മണ്ഡലങ്ങള്‍

ലീഗ് വിട്ടുകൊടുത്ത മണ്ഡലങ്ങള്‍

നേരത്തെ തെക്കന്‍ കേരളത്തില്‍ പല മണ്ഡലങ്ങളിലും മുസ്ലിം ലീഗ് മല്‍സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ 1980കളില്‍ മുസ്ലിം ലീഗ് മല്‍സരിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസിന് വിട്ടുകൊടുത്തു. കഴക്കൂട്ടം മണ്ഡലവും ലീഗ് വിട്ടുകൊടുത്തതാണ്.

കൊല്ലം, കോട്ടയം, ആലപ്പുഴ

കൊല്ലം, കോട്ടയം, ആലപ്പുഴ

കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലം അടുത്ത കാലംവരെ ലീഗ് മല്‍സരിച്ചിരുന്നു. കെഎം ഷാജി ഉള്‍പ്പെടെയുള്ളവര്‍ ഇരവിപുരത്ത് മല്‍സരിച്ചു. ആര്‍എസ്പിയുടെ വരവോടെയാണ് ഈ മണ്ഡലം ലീഗിന് നഷ്ടമായത്. കൂടാതെ കോട്ടയത്തെ കാഞ്ഞിരപ്പള്ളി, ആലപ്പുഴ മണ്ഡലം എന്നിവിടങ്ങളിലും മല്‍സരിച്ച ലീഗ് പല ഘട്ടങ്ങളിലായി ചില ധാരണകള്‍ പ്രകാരം ഓരോന്നായി വിട്ടുകൊടുക്കുകയായിരുന്നു.

കൂടുതല്‍ സീറ്റ് ആവശ്യമാണ്

കൂടുതല്‍ സീറ്റ് ആവശ്യമാണ്

കുഞ്ഞാലിക്കുട്ടി പഴയ തട്ടകമായ വേങ്ങര തന്നെയാകും മല്‍സരിക്കുക. ഈ വേളയില്‍ കെഎന്‍എ ഖാദറിന് സീറ്റ് നഷ്ടമാകും. എം ഉമ്മറിനും സീറ്റ് നഷ്ടമാകാന്‍ ഇടയുണ്ട്. പികെ ഫിറോസിന് സീറ്റ് നല്‍കേണ്ടതുമുണ്ട്. ഈ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് കൂടുതല്‍ സീറ്റ് ലഭിക്കാന്‍ മുസ്ലിം ലീഗ് കരുനീക്കം നടത്തുക.

 വിട്ടുവീഴ്ച വേണ്ട

വിട്ടുവീഴ്ച വേണ്ട

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ സീറ്റുകള്‍ മുസ്ലിം ലീഗ് ആവശ്യപ്പെട്ടേക്കും. ലീഗ് കൂടുതല്‍ സീറ്റ് ചോദിച്ചാല്‍ യുഡിഎഫില്‍ വിവാദം ഉയരും. മുന്നണിയിലെ രണ്ടാം കക്ഷിയാണെങ്കിലും ഒടുവില്‍ വിട്ടുവീഴ്ച ചെയ്യുകയാണ് ലീഗിന്റെ പതിവ്. ഇത്തവണ വിട്ടു വീഴ്ച വേണ്ടെന്നും ലീഗില്ലെങ്കില്‍ മുന്നണിയില്ല എന്ന് വ്യക്തമാണെന്നും നേതാക്കള്‍ പറയുന്നു.

Malappuram
English summary
Muslim league Malappuram MP PK Kunjalikutty may be resign in December after Local body election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X