മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏറനാട് മണ്ഡലത്തില്‍ നിന്ന് പികെ ബഷീറിനെ മാറ്റും; പ്രമുഖന്‍ രംഗത്ത്, അധികാരം കിട്ടിയാല്‍ മന്ത്രിയും

Google Oneindia Malayalam News

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ശക്തമായ ഒരുക്കമാണ് നടത്തുന്നത്. ജില്ലാ കമ്മിറ്റികളുടെ യോഗം വിളിച്ചു ചേര്‍ത്ത് പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണിപ്പോള്‍. ഓരോ ജില്ലയിലും മല്‍സരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നു. സാധ്യതയുള്ള മണ്ഡലങ്ങള്‍ പരിശോധിക്കുന്നു. കൂടുതല്‍ സീറ്റ് ചോദിച്ചുവാങ്ങണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന പ്രതിനിധികളോട് ആവശ്യപ്പെട്ടു.

എട്ടാം തിയ്യതി മുസ്ലിം ലീഗ് നേതൃത്വം യോഗം ചേരുന്നുണ്ട്. സ്ഥാനാര്‍ഥികള്‍ ആരൊക്കെ എന്ന കാര്യത്തില്‍ ഏകദേശ ധാരണ അന്നുണ്ടാക്കും. 11ന് യുഡിഎഫ് യോഗം ചേരും. അതിനിടെയാണ് മലപ്പുറം ജില്ലയിലെ ചില സീറ്റുകളില്‍ മാറ്റത്തിന് സാധ്യതയുണ്ട് എന്ന സൂചന വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

ഏറനാട് മണ്ഡലം രൂപീകരിച്ചതു മുതല്‍

ഏറനാട് മണ്ഡലം രൂപീകരിച്ചതു മുതല്‍

ഏറനാട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഇത്തവണ മാറുമെന്നാണ് സൂചന. 2011ല്‍ മണ്ഡലം രൂപീകരിക്കപ്പെട്ടത് മുതല്‍ പികെ ബഷീറാണ് രണ്ടുതവണയും മല്‍സരിച്ചതും ജയിച്ചതും. മുസ്ലം ലീഗ് അണികള്‍ക്കിടയില്‍ ജനകീയനാണ് പികെ ബഷീര്‍. അതുകൊണ്ടുതന്നെ അദ്ദേഹം തന്നെ ഏറനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് കരുതിയിരുന്നത്.

പുതിയ സ്ഥാനാര്‍ഥിക്ക് സാധ്യത

പുതിയ സ്ഥാനാര്‍ഥിക്ക് സാധ്യത

രാജ്യസഭാ എംപി പിവി അബ്ദുല്‍ വഹാബിന്റെ പേരാണ് ഇപ്പോള്‍ ഏറനാട്ടില്‍ മുസ്ലിം ലീഗ് നേതൃത്വം പരിഗണിക്കുന്നത് എന്നാണ് വിവരം. വഹാബിന്റെ രാജ്യസഭാ എംപി കാലാവധി വരുന്ന ഏപ്രിലില്‍ അവസാനിക്കുകയാണ്. അതു കഴിഞ്ഞാല്‍ അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ സജീവമാകുമെന്നാണ് വിവരം. യുവനേതാക്കളെ പകരം രാജ്യസഭയിലേക്ക് സ്ഥാനാര്‍ഥിയാക്കും.

ഇനിയും ചര്‍ച്ച വേണം

ഇനിയും ചര്‍ച്ച വേണം

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം സാധ്യതയുള്ള നേതാവാണ് അബ്ദുല്‍ വഹാബ്. വ്യവസായ മന്ത്രിയായി അദ്ദേഹം തിളങ്ങുമെന്ന് ചില നേതാക്കള്‍ പ്രതികരിക്കുന്നു. എന്നാല്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തില്‍ അന്തിമ തീരമാനം എടുത്തിട്ടില്ലെന്നും ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും മുസ്ലിം ലീഗ് ജില്ലാ നേതാവ് പറഞ്ഞു.

ബഷീര്‍ മഞ്ചേരിയിലേക്ക് മാറും

ബഷീര്‍ മഞ്ചേരിയിലേക്ക് മാറും

പികെ ബഷീറിന് ഏറനാട് മണ്ഡലത്തില്‍ നിന്ന് മാറ്റി മഞ്ചേരിയില്‍ മല്‍സരിപ്പിക്കാനാണ് മുസ്ലിം ലീഗ് ആലോചിക്കുന്നത്. ഏറനാടും മഞ്ചേരിയുമെല്ലാം മുസ്ലിം ലീഗിന്റെ ഉറച്ച സീറ്റുകളാണെന്നും പികെ ബഷീര്‍ അടുത്ത നിയമസഭയിലുണ്ടാകുമെന്നും മറ്റൊരു നേതാവ് സൂചിപ്പിക്കുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുസ്ലിം ലീഗ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏറനാട്ടെ ആദ്യ തിരഞ്ഞെടുപ്പ് ഇങ്ങനെ

ഏറനാട്ടെ ആദ്യ തിരഞ്ഞെടുപ്പ് ഇങ്ങനെ

2011ല്‍ ഏറനാട് മണ്ഡലം രൂപീകരിച്ച വേളയില്‍ മുസ്ലിം ലീഗിന് സ്ഥാനാര്‍ഥിയാര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. പികെ ബഷീര്‍. സിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിച്ച അഷ്‌റഫലി കാളിയത്ത് നാലാം സ്ഥാനത്തെത്തിയതും കെട്ടിവച്ച കാശ് പോയതും ചരിത്രം. അന്ന് സ്വത്ര്രന്ത സ്ഥാനാര്‍ഥി പിവി അന്‍വറിനെ സിപിഎം പിന്തുണച്ചതും വലിയ ചര്‍ച്ചയായിരുന്നു.

കോഴിക്കോട് കൂടുതല്‍ സീറ്റ് ചോദിക്കും

കോഴിക്കോട് കൂടുതല്‍ സീറ്റ് ചോദിക്കും

കോഴിക്കോട് ജില്ലയില്‍ മുസ്ലിം ലീഗ് രണ്ട് സീറ്റ് അധികം ചോദിക്കുമെന്നാണ് വിവരം. പേരാമ്പ്ര, വടകര, ബേപ്പൂര്‍ എന്നിവയില്‍ ഏതെങ്കിലും രണ്ടെണ്ണം കിട്ടണമെന്ന് ആവശ്യപ്പെടും. ബാലുശേരി മണ്ഡലം മുസ്ലിം ലീഗിന് വേണ്ട എന്ന നിലപാടിലാണ്. പകരം പഴയ തട്ടകമായ കുന്ദമംഗലം ആവശ്യപ്പെട്ടേക്കും. മുസ്ലിം ലീഗിന്റെ ആവശ്യം പരിഗണിക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി കളത്തില്‍; പുതുപ്പള്ളിയില്‍ പദയാത്ര, കോണ്‍ഗ്രസില്‍ ആവേശം, പിണറായിക്ക് രൂക്ഷ വിമര്‍ശനംഉമ്മന്‍ ചാണ്ടി കളത്തില്‍; പുതുപ്പള്ളിയില്‍ പദയാത്ര, കോണ്‍ഗ്രസില്‍ ആവേശം, പിണറായിക്ക് രൂക്ഷ വിമര്‍ശനം

Recommended Video

cmsvideo
NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

Malappuram
English summary
Muslim League mulls new face in Ernad constituency; PK Basheer may change to Manjeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X