മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാം സീറ്റ് വാദവുമായി മുസ്ലീം ലീഗ്; യുഡിഎഫ് ഉഭയകക്ഷി യോഗത്തിൽ വിഷയം ഉന്നയിക്കും, വാദത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗതീരുമാനം!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഫെബ്രുവരി 10ന് ചേരുന്ന യുഡിഎഫ് ഉഭയകക്ഷി യോഗത്തില്‍ മുസ്ലിംലീഗ് മൂന്നാംസീറ്റ് വാദം ഉന്നയിക്കും, സംഘടനാശേഷിയും അണികളില്‍ നിന്നുള്ള സമ്മര്‍ദ്ദവും കാരണം വാദത്തില്‍ പിന്നോട്ടുപോകേണ്ടെന്നും ശനിയാഴ്ച്ച പാണക്കാട് ചേര്‍ന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. കെ.എം. മാണിക്ക് രണ്ടാംസീറ്റെങ്കില്‍ മൂന്നാംസീറ്റിന് ലീഗിനും അര്‍ഹതയുണ്ടെന്ന നിലപാടെടുക്കും.

സിപിഎം നേതാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 10 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അഞ്ചു വര്‍ഷം കഠിനതടവും പിഴയും

ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് തൊട്ടുമുമ്പായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ലീഗ് സംസ്ഥാനാദ്ധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട്ടെത്തി സന്ദര്‍ശിച്ചു. രമേശ് ചെന്നിത്തലയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് മുല്ലപ്പള്ളിയെത്തിയത്. കേന്ദ്രത്തിലെ പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റില്‍ മത്സരിക്കേണ്ടതിന്റെ ആവശ്യകത ലീഗ് നേതൃത്വത്തെ ധരിപ്പിച്ചതായാണ് വിവരം.

Panakkakd

ജനമഹായാത്രയുടെ പിന്തുണ തേടിയുള്ള സൗഹൃദ സന്ദര്‍ശനമായിരുന്നെന്ന് മുല്ലപ്പള്ളി പറഞ്ഞു. ചെന്നിത്തലയുടേത് സ്വകാര്യ സന്ദര്‍ശനമായിരുന്നെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മൂന്നാംസീറ്റില്‍ അണികളും യൂത്ത്‌ലീഗും സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ഇതവഗണിക്കാന്‍ ലീഗ് നേതൃത്വത്തിനാവുന്നില്ല. തണുപ്പന്‍ സമീപനമെന്ന വിമര്‍ശനവും നേതൃത്വത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഉഭയകക്ഷി ധാരണയില്‍ സീറ്റാവശ്യത്തില്‍ നിന്ന് പിന്മാറിയാലും അണികളെ സംതൃപ്തിപ്പെടുത്താനാവും.

നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റവകാശപ്പെടാനും വഴിയൊരുക്കും. മൂന്നാംസീറ്റെന്ന ആവശ്യത്തെ പിന്തുണച്ച് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തി. ആവശ്യം തള്ളുന്നില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വ്യക്തമാക്കി. മൂന്ന് സീറ്റിനേക്കാള്‍ ലീഗിന് അഹര്‍തയുണ്ടെന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്റെ നിലപാട്.

നിലവിലെ മലപ്പുറത്തും പൊന്നാനിയിലും സിറ്റിംഗ് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും ഇ.ടി.മുഹമ്മദ് ബഷീറിനെയും മത്സരിപ്പിക്കാനാണ് ധാരണയെന്നിരിക്കെ മൂന്നാംസീറ്റില്‍ പിടിമുറുക്കിയാലേ യൂത്ത് ലീഗിനെ പരിഗണിക്കൂ. സീറ്റാവശ്യം കോണ്‍ഗ്രസുമായി അസ്വാരസ്യത്തിലേക്ക് വഴിവെക്കരുതെന്നും തിരഞ്ഞെടുപ്പ് തൊട്ടുമുന്നിലെത്തിയിരിക്കെ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കരുതെന്നുമാണ് ലീഗിലെ പൊതുനിലപാട്. മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ അനാവശ്യ വിവാദമുയര്‍ത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.

മലപ്പുറം, പൊന്നാനി സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കുകയാണ് നിലവില്‍ ലീഗിന് മുന്നിലെ ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, എം.കെ. മുനീര്‍, പി.വി.അബ്ദുല്‍വഹാബ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു.

Malappuram
English summary
Muslim League needs more seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X