മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസ്ലിം ലീഗിനെതിരെ വിമതനെ കളത്തിലിറക്കി ഇടതുപക്ഷം; ചോക്കാട് ഇത്തവണ കളിമാറുമോ?

Google Oneindia Malayalam News

മലപ്പുറം: ജില്ലാ പഞ്ചായത്തിലേക്കുള്ള ചോക്കാട് ഡിവിഷനില്‍ ഇടതുപക്ഷം പയറ്റുന്നത് വേറിട്ട രാഷ്ട്രീയ തന്ത്രം. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ ലീഗ് വിമതനെയാണ് ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത്. ഇടത് വോട്ടുകള്‍ക്ക് പുറമെ ലീഗിലെ ഒരു വിഭാഗത്തിന്റെ വോട്ട് കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും കരുളായി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ടികെ അബ്ദുള്ളക്കുട്ടി മസ്റ്ററെ മല്‍സരിപ്പിക്കുന്നത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഇസ്മാഈല്‍ മൂത്തേടത്തിനെതിരെയാണ് ഇദ്ദേഹം ഗോദയിലിറങ്ങിയിരിക്കുന്നത്.

P

സിപിഐക്കാണ് ചോക്കാട് ഡിവിഷന്‍ എല്‍ഡിഎഫ് നല്‍കിയത്. വളരെ പ്രതീക്ഷയോടെയാണ് മല്‍സര രംഗത്തിറങ്ങിയിരിക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ പറയുന്നു. നിലവില്‍ ആറായിരത്തോളം ലീഡാണ് യുഡിഎഫിനുള്ളത്. യുഡിഎഫിന്റെ അഴിമതിയില്‍ മനംമടുത്ത വലിയൊരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ തന്നോടൊപ്പമുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

അമിത് ഷാ-രജനികാന്ത് ചര്‍ച്ച; ബിജെപി നോട്ടം മറ്റു 2 പ്രമുഖരിലും, തമിഴ്‌നാട്ടില്‍ തിരക്കിട്ട നീക്കംഅമിത് ഷാ-രജനികാന്ത് ചര്‍ച്ച; ബിജെപി നോട്ടം മറ്റു 2 പ്രമുഖരിലും, തമിഴ്‌നാട്ടില്‍ തിരക്കിട്ട നീക്കം

1959ല്‍ ലീഗില്‍ ചേര്‍ന്ന വ്യക്തിയാണ് ഞാന്‍. പൗരത്വ ബില്ല് വിഷയത്തില്‍ വരെ ശക്തമായ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷമാണ്. മൂത്തേടം, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകള്‍ നിലവില്‍ എല്‍ഡിഎഫിന് കീഴിലാണ്. ചോക്കാട് പഞ്ചായത്തിലും ലീഡ് നേടും. ഡിസംബര്‍ 16ന് വോട്ടെണ്ണുമ്പോള്‍ ജയം തനിക്കാകുമെന്നും അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ പറയുന്നു. സിപിഐ നിലമ്പൂര്‍ മണ്ഡലം സെക്രട്ടറി കെ മനോജ്, സിപിഎം അമരമ്പലം ലോക്കല്‍ സെക്രട്ടറി വി അനന്തകൃഷ്ണന്‍ എന്നിവരും എല്‍ഡിഡിഫ് ചോക്കാട് ഡിവിഷന്‍ പിടിച്ചെടുക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Recommended Video

cmsvideo
Vibitha Babu new gen viral candidate from mallappally

Malappuram
English summary
Muslim League Rebel contest as LDF candidate against Muslim League in Chokkad Division in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X