മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വളാഞ്ചേരി നഗരസഭയില്‍ ലീഗിനെ വെട്ടിലാക്കി വിമതര്‍; യുഡിഎഫിനെതിരെ വിഡിഎഫ്, കൂടെ ഇടതും

Google Oneindia Malayalam News

മലപ്പുറം: വളാഞ്ചേരി നഗരസഭയില്‍ ഇത്തവണ വേറിട്ട പോരാട്ടമാണ് നടക്കുന്നത്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതര്‍ പ്രത്യേക മുന്നണി രൂപീകരിച്ച് മല്‍സരിക്കുന്നു. ഇവര്‍ക്ക് ഇടതുപക്ഷത്തിന്റെ പിന്തുണയുമുണ്ട്. പഴയ ലീഗ് പ്രവര്‍ത്തകരും പിഡിപി പ്രവര്‍ത്തകരും ചേര്‍ന്നാണ് വളാഞ്ചേരി ഡെവലപ്‌മെന്റ് ഫോറം (വിഡിഎഫ്) എന്ന പേരില്‍ മുന്നണി രൂപീകരിച്ചിരിക്കുന്നത്. ഇത് ലീഗിന്റെ വിജയ സാധ്യതയെ ബാധിക്കുന്നു.

15

33 സീറ്റുകളാണ് വളാഞ്ചേരി നഗരസഭയിലുള്ളത്. 21 സീറ്റ് യുഡിഎഫിന്റെ കൈകളിലാണ്. ബാക്കി എല്‍ഡിഎഫിനും. ഇത്തവണ ഭരണം പിടിക്കുമെന്നാണ് എല്‍ഡിഎഫ് പറയുന്നത്. ഇതിനിടെയാണ് ലീഗില്‍ വിമത പോര് തുടങ്ങിയതും വിഡിഎഫ് രൂപംകൊണ്ടതും. പഴയ ലീഗ് പ്രവര്‍ത്തകരാണ് ഇതിന് മുന്നില്‍ നില്‍ക്കുന്നത്. വിഡിഎഫ് 10 സീറ്റിലാണ് മല്‍സരിക്കുക. ഏഴില്‍ പഴയ ലീഗുകാരും മൂന്നെണ്ണത്തില്‍ പിഡിപി പ്രവര്‍ത്തകരും മല്‍സരിക്കും. ഇവര്‍ മല്‍സരിക്കുന്ന വാര്‍ഡുകളില്‍ ഇടതുപക്ഷം സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. പകരം വിഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യും. ഇതോടെ പോരാട്ടം ഇത്തവണ കനക്കുമെന്ന് ഉറപ്പായി.

ഡിഎംകെ പിളരുന്നു; ഒരു വിഭാഗം ബിജെപിക്കൊപ്പം, തമിഴ്‌നാട്ടില്‍ വന്‍ ട്വിസ്റ്റ്, അമിത് ഷാ-അഴഗിരി ചര്‍ചഡിഎംകെ പിളരുന്നു; ഒരു വിഭാഗം ബിജെപിക്കൊപ്പം, തമിഴ്‌നാട്ടില്‍ വന്‍ ട്വിസ്റ്റ്, അമിത് ഷാ-അഴഗിരി ചര്‍ച

അതേസമയം, മൂന്ന് തവണ മല്‍സരിച്ചവര്‍ക്ക് ഇനിയും സീറ്റ് നല്‍കേണ്ടതില്ല എന്ന മുസ്ലിം ലീഗ് തീരുമാനത്തില്‍ അതൃപ്തിയുള്ളവരാണ് അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെ മല്‍സര രംഗത്തിറങ്ങിയിരിക്കുന്നത് എന്ന ആരോപണം ശക്തമാണ്. രാഷ്ട്രീയ ധാര്‍മികതയില്ലാത്തവരാണ് വിമത മുന്നണി രൂപീകരിച്ചിരിക്കുന്നതെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തുന്നു. യുഡിഎഫ് ഭരണസമിതിയുടെ പിടിപ്പുകേടുകള്‍ ചൂണ്ടിക്കാട്ടിയാണ് വിഡിഎഫിന്റെ വോട്ടുപിടിത്തം. മൂന്ന് തവണ മല്‍സരിച്ചവര്‍ക്ക് ഇനിയും സീറ്റ് നല്‍കേണ്ടെന്നും പകരം പുതുമുഖങ്ങളെ മല്‍സരിപ്പിക്കാമെന്നുമുള്ള മുസ്ലിം ലീഗ് തീരുമാനത്തിനെതിരെ മലപ്പുറം ജില്ലയില്‍ പലയിടത്തും വിമത സ്വരം ഉയര്‍ന്നിട്ടുണ്ട്.

Malappuram
English summary
Muslim League Rebels formed new front as VDF and Contest against UDF Candidates in Valanchery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X