Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യ വിവാദങ്ങളില്‍ നിന്ന് പിന്‍വാങ്ങി മുസ്ലിം ലീഗ്; എല്‍ഡിഎഫ് നേട്ടമുണ്ടാക്കും

മലപ്പുറം: യുഡിഎഫിലെ പരസ്യ വിവാദങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ മുസ്ലിം ലീഗ് തീരുമാനം. അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് ഇടതുമുന്നണിക്ക് നേട്ടമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മഴുകും. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ യുഡിഎഫില്‍ വന്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷവും ആര്‍എസ്പിയും കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നു. കോണ്‍ഗ്രസിന് മാത്രമാണ് കാര്യമായ നഷ്ടം നേരിട്ടത് എന്നായിരുന്നു ആരോപണം.

15

തുടര്‍ന്ന് കോണ്‍ഗ്രസില്‍ നേതൃമാറ്റമുണ്ടാകുമെന്നും സൂചനയുണ്ടായി. മുസ്ലിം ലീഗ് ഇടപെട്ട് കോണ്‍ഗ്രസില്‍ നേതൃമാറ്റം നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന വര്‍ഗീയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഡോ. ആസാദ് ഉള്‍പ്പെടെയുള്ള നിരീക്ഷകര്‍ നിലവിലെ അനാവശ്യ വിവാദങ്ങള്‍ ബിജെപിക്ക് വളമാകുമെന്ന് മുന്നറിയിപ്പ് നല്‍കി. അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് മുസ്ലിം ലീഗ് തീരുമാനിക്കാനുള്ള കാരണവും ഇതുതന്നെയാണ് എന്നറിയുന്നു.

കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നു മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇനിയും തര്‍ക്കത്തിനില്ല. ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ചില ലീഗ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. വിവാദമായ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നേതൃമാറ്റം വേണ്ട എന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+