മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് അടിത്തട്ടുമുതല്‍ പൊളിച്ചെഴുത്തിന് ലീഗ്; തകര്‍ന്നടിഞ്ഞിടത്ത് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച പാര്‍ട്ടി മുസ്ലീം ലീഗ് ആയിരുന്നു എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ മുസ്ലീം ലീഗിനും അടിപതറിയ തിരഞ്ഞെടുപ്പായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ്.

മുസ്ലീം ലീഗ് കടുത്ത പ്രതിരോധത്തില്‍; മായിന്‍ ഹാജിക്കെതിരെ സമസ്തയുടെ അന്വേഷണം, പ്രത്യേക സമിതിമുസ്ലീം ലീഗ് കടുത്ത പ്രതിരോധത്തില്‍; മായിന്‍ ഹാജിക്കെതിരെ സമസ്തയുടെ അന്വേഷണം, പ്രത്യേക സമിതി

വീണ്ടും മുസ്ലീം വിരുദ്ധ പരാമര്‍ശവുമായി പിസി ജോര്‍ജ്ജ്? മൈലക്കാട് ഷായുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെവീണ്ടും മുസ്ലീം വിരുദ്ധ പരാമര്‍ശവുമായി പിസി ജോര്‍ജ്ജ്? മൈലക്കാട് ഷായുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ

ലീഗിന്റെ കോട്ടയായ മലപ്പുറം ജില്ലയില്‍ പോലും ചിലയിടങ്ങളില്‍ അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നു എന്നത് മുസ്ലീം ലീഗിനെ ഞെട്ടിക്കുന്നതാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിയെ അടിമുടി സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലീം ലീഗ് നടപടികള്‍ തുടങ്ങി. കോഴിക്കോട് ജില്ലയില്‍ തുടങ്ങിയ അച്ചടക്ക നടപടികള്‍ ഇപ്പോള്‍ മലപ്പുറത്തും എത്തി. മറ്റ് ജില്ലകളിലും സമാനനടപടികള്‍ വൈകാതെ ഉണ്ടാകും. പരിശോധിക്കാം...

നിലമ്പൂരില്‍

നിലമ്പൂരില്‍

ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നഗരസഭയില്‍ മുസ്ലീം ലീഗിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. 2015 ല്‍ എട്ട് സീറ്റുകള്‍ നേടിയ ഇടത്താണ് 2020 ല്‍ സംപൂജ്യരായത്. മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗ് ഏറ്റവും വലിയ വെല്ലുവിളി നേരിട്ടതും നിലമ്പൂരില്‍ തന്നെ ആയിരുന്നു.

പിരിച്ചുവിട്ടു

പിരിച്ചുവിട്ടു

നിലമ്പൂരിലെ മാത്രമല്ല, ജില്ലയില്‍ തിരിച്ചടി നേരിട്ട സ്ഥലങ്ങളില്‍ എല്ലാം എന്ത് സംഭവിച്ചു എന്ന് ഒരു സമിതിയെ നിയോഗിച്ച് മുസ്ലീം ലീഗ് അന്വേഷിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പിരിച്ചുവിട്ടിരിക്കുകയാണ് ഇപ്പോള്‍. അതിനൊപ്പം ആലങ്കോട്, വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റികളും പിരിച്ചുവിട്ടു.

ഭരണനഷ്ടം

ഭരണനഷ്ടം

നിലമ്പൂരില്‍ കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷമുണ്ടായിരുന്നത്. എന്നാല്‍ കരുവാരക്കുണ്ട്, മമ്പാട്, എടവണ്ണ, താഴേക്കോട്, പുളിക്കല്‍, വെട്ടം, ആലങ്കോട് തുടങ്ങിയ പഞ്ചായത്തുകളില്‍ മുസ്ലീം ലീഗിനായിരുന്നു 2015 ല്‍ ഭരണം ലഭിച്ചത്. ഈ പഞ്ചായത്തുകളില്‍ എല്ലാം ഇത്തവണ ഭരണം നഷ്ടപ്പെടുകയും ചെയ്തു.

നടപടി വരും

നടപടി വരും

ഇപ്പോള്‍ നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയും ആലങ്കോട്, വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റികളും മാത്രമാണ് പിരിച്ചുവിട്ടിട്ടുള്ളത്. അന്വേഷണ സമിതി റിപ്പോര്‍ട്ട് പ്രകാരം മറ്റ് പ്രാദേശിക കമ്മിറ്റികള്‍ക്കെതിരേയും നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എങ്ങനെ സംഭവിച്ചു

എങ്ങനെ സംഭവിച്ചു

സ്വാധീന മേഖലകളില്‍ പോലും എങ്ങനെ ഇത്രയധികം വോട്ടുനഷ്ടം സംഭവിച്ചു എന്നത് മുസ്ലീം ലീഗിനെ ശരിക്കും അത്ഭുതപ്പെടുത്തുന്നുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണുണ്ടാക്കിയതാണ് ഈ തിരിച്ചടിയ്ക്ക് കാരണം എന്നതും അന്വേഷണ വിധേയമാക്കുന്നുണ്ട്. വെല്‍ഫെയര്‍ ബന്ധം സമസ്ത നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു.

കോഴിക്കോടും

കോഴിക്കോടും

കോഴിക്കോട് ജില്ലയില്‍ ഇത്തവണ മുസ്ലീം ലീഗ് മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. എന്നാല്‍ ശക്തി കേന്ദ്രങ്ങളില്‍ ഉണ്ടായ തിരിച്ചടിയുടെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. കോഴിക്കോട് കോര്‍പ്പറേഷനില്‍ വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായിരുന്നു. ലീഗിന്റെ കുത്തകയായിരുന്ന മുഖദാര്‍ വാര്‍ഡ് ഇത്തവണ കൈവിട്ടുപോവുകയും ചെയ്തിരുന്നു.

കടുത്ത നടപടി

കടുത്ത നടപടി

കോഴിക്കോട് ജില്ലയില്‍ കടുത്ത നടപടികളാണ് നേതൃത്വം സ്വീകരിച്ചത്. രണ്ട് മേഖലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു. ഒരു ജില്ലാ കമ്മിറ്റി അംഗത്തേയും മറ്റ് രണ്ട് നേതാക്കളേയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആറ് മുതിര്‍ന്ന നേതാക്കളെ പദവിയില്‍ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ്

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ്

നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് മുസ്ലീം ലീഗ് ഇത്തവണ കാത്തിരിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയും പാര്‍ട്ടിയ്ക്കുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ചൂട് തുടങ്ങും മുമ്പേ അടിത്തട്ട് മുതലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം.

അസ്തമിക്കാതെ ഇടത് പ്രതീക്ഷകള്‍; ലീഗിന് വിലക്കാനാവില്ലെന്ന് നയം വ്യക്തമാക്കി സമസ്ത... ഇനി എന്ത്?അസ്തമിക്കാതെ ഇടത് പ്രതീക്ഷകള്‍; ലീഗിന് വിലക്കാനാവില്ലെന്ന് നയം വ്യക്തമാക്കി സമസ്ത... ഇനി എന്ത്?

നില്‍ക്കക്കള്ളിയില്ലാതെ കോണ്‍ഗ്രസ്; വീണ്ടും ഹസ്സന് കടുത്ത പ്രഹരം... ലൈഫ് മിഷന്‍ തുടരുമെന്ന് മുല്ലപ്പള്ളിനില്‍ക്കക്കള്ളിയില്ലാതെ കോണ്‍ഗ്രസ്; വീണ്ടും ഹസ്സന് കടുത്ത പ്രഹരം... ലൈഫ് മിഷന്‍ തുടരുമെന്ന് മുല്ലപ്പള്ളി

Malappuram
English summary
Muslim League taking grave actions in Malappuram, dismissed three committees for loss in Local Body Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X