മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുഞ്ഞാലിക്കുട്ടിയും മജീദും വഹാബും... മുസ്ലിം ലീഗില്‍ സീനിയേഴ്‌സ് പ്രതിസന്ധി; എങ്ങനെ പരിഹരിക്കും?

Google Oneindia Malayalam News

മലപ്പുറം: നിമയസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ മുസ്ലിം ലീഗില്‍ പുതിയ പ്രതിസന്ധി രൂപപ്പെടുന്നു. മുതിര്‍ന്ന നേതാക്കളില്‍ ആരൊക്കെ മല്‍സര രംഗത്തിറങ്ങണം എന്ന കാര്യത്തിലാണ് ആശങ്ക. ലോക്‌സഭാംഗത്വം രാജിവച്ച് എത്തിയ ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മല്‍സരിക്കുമെന്ന് ഉറപ്പാണ്. അതേസമയം, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും മല്‍സരിക്കാന്‍ തയ്യാറായിട്ടുണ്ട്. രാജ്യസഭാ എംപി പിവി അബ്ദുല്‍ വഹാബും മല്‍സരിക്കാന്‍ തയ്യാറായതോടെയാണ് വിവാദം.

മുതിര്‍ന്ന നേതാക്കളെല്ലാം മല്‍സരിക്കുമ്പോള്‍ യുവപ്രാതിനിധ്യം കുറയ്‌ക്കേണ്ടി വരും. മാത്രമല്ല, സംഘടനാ തലത്തിലും അഴിച്ചുപണി വേണ്ടി വരും. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

കുഞ്ഞാലിക്കുട്ടി റെഡി

കുഞ്ഞാലിക്കുട്ടി റെഡി

കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ തയ്യാറായിരിക്കുന്നു. യുഡിഎഫിനെ ശക്തിപ്പെടുത്താനും നേതൃത്വങ്ങള്‍ക്കിടയില്‍ ഐക്യനീക്കം നടത്താനും കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അനിവാര്യമാണ് എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം കുഞ്ഞാലിക്കുട്ടിയെ രാജിവയ്പ്പിച്ചത്.

വ്യാപക പ്രചാരണം

വ്യാപക പ്രചാരണം

കുഞ്ഞാലിക്കുട്ടി രാജിവച്ചതില്‍ മുസ്ലിം ലീഗില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. പൊതുജനങ്ങളില്‍ നിന്നും രാഷ്ട്രീയ ശത്രുക്കളില്‍ നിന്നുമുള്ള ചോദ്യത്തിന് മറുപടി പറയാന്‍ പ്രയാസപ്പെടുന്നത് പ്രാദേശിക നേതാക്കളാണ്. മലപ്പുറത്തെ വോട്ടര്‍മാരെ കുഞ്ഞാലിക്കുട്ടി വഞ്ചിച്ചു എന്ന പ്രചാരണവും ശക്തമാണ്. മലപ്പുറത്ത് മുന്‍കാല എംഎസ്എഫ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവരികയും ചെയ്തിരിക്കുകയാണ്.

കെപിഎ മജീദും രംഗത്ത്

കെപിഎ മജീദും രംഗത്ത്

കുഞ്ഞാലിക്കുട്ടിക്ക് പുറമെ കെപിഎ മജീദും ഇത്തവണ നിയമസഭയിലേക്ക് മല്‍സരിക്കുമെന്നാണ് വിവരം. അദ്ദേഹം മല്‍സരിക്കാന്‍ തയ്യാറായി എന്നും അതുകൊണ്ടാണ് കൊറോണ വാക്‌സിന്‍ സ്വീകരിച്ചതെന്നും വിമര്‍ശകര്‍ പറയുന്നു. മലപ്പുറത്തോ വേങ്ങരയിലോ കെപിഎ മജീദ് മല്‍സരിക്കുമെന്നാണ് വിവരം. ശരിയാണെങ്കില്‍ ഏറെ കാലത്തിന് ശേഷമാണ് മജീദ് വീണ്ടും മല്‍സര രംഗത്ത് എത്തുന്നത്.

മജീദിനെ മറിച്ചിട്ട ഹംസ

മജീദിനെ മറിച്ചിട്ട ഹംസ

1980 മുതല്‍ അഞ്ച് തവണ എംഎല്‍എ ആയിട്ടുണ്ട് കെപിഎ മജീദ്. ഒടുവില്‍ ജയിച്ചത് 1996ലാണ്. 2004ല്‍ ലോക്‌സഭയിലേക്ക് മഞ്ചേരിയില്‍ നിന്ന് മല്‍സരിച്ചെങ്കിലും തോറ്റു. ടികെ ഹംസ മലപ്പുറത്തെ പച്ചക്കോട്ടയില്‍ ചെങ്കൊടി ഉയര്‍ത്തിയത് മലപ്പുറം ജില്ലയുടെ ചരിത്ര നിമിഷങ്ങളിലൊന്നാണ്. അന്ന് തോല്‍വി രുചിച്ച മജീദ് പിന്നീട് തിരഞ്ഞെടുപ്പില്‍ ഇറങ്ങിയിട്ടില്ല.

വഹാബിന് പകരക്കാരന്‍

വഹാബിന് പകരക്കാരന്‍

ഇത്തവണ മല്‍സരിക്കാന്‍ കെപിഎ മജീദ് സന്നദ്ധ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാജ്യസഭാ എംപി പിവി അബ്ദുല്‍ വഹാബും മല്‍സരിക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്. വഹാബിന്റെ രാജ്യസഭാ എംപി കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്. പകരം മജീദിനെ രാജ്യസഭയിലേക്ക് അയക്കാമെന്ന് മുസ്ലിം ലീഗില്‍ ചര്‍ച്ചയുണ്ടായിരുന്നു. അതിനിടെയാണ് മജീദും വഹാബും മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ചത്.

വഹാബ് വീണ്ടും...?

വഹാബ് വീണ്ടും...?

രാജ്യസഭയിലേക്ക് മജീദിനെ തിരഞ്ഞെടുത്താല്‍ സംഘടനാ ഭാരവാഹിത്വം മാറേണ്ടിവരില്ല. അതേസമയം, നിയമസഭയിലക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി രാജിവെക്കേണ്ടി വരും. അപ്പോള്‍ സംഘടനാ തലത്തിലും അഴിച്ചുപണി ആവശ്യമായി വരും. ഒരുപക്ഷേ, വഹാബിനെ വീണ്ടും രാജ്യസഭയിലേക്ക് മല്‍സരിപ്പിച്ചേക്കുമെന്നും കേള്‍ക്കുന്നു.

മൂന്നു പേരും മല്‍സരിച്ചാല്‍

മൂന്നു പേരും മല്‍സരിച്ചാല്‍

ഇനിയും ദില്ലിയില്‍ പ്രവര്‍ത്തിക്കാന്‍ വഹാബിന് താല്‍പ്പര്യമില്ല എന്നാണ് വിവരം. ഏറനാടോ മഞ്ചേരിയിലോ മല്‍സരിച്ച് നിയമസഭയിലെത്താന്‍ അദ്ദേഹം ഒരുക്കമാണ്. രാജ്യസഭയിലേക്ക് യൂത്ത് ലീഗ് നേതാവ് സികെ സുബൈറിനെ മല്‍സരിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നുണ്ട്. അതേസമയം, മുതിര്‍ന്ന മൂന്ന് നേതാക്കള്‍ നിയമസഭയിലേക്ക് മല്‍സരിക്കുന്നതും വിമര്‍ശനത്തിന് ഇടയാക്കുമെന്ന ആശങ്ക മുസ്ലിം ലീഗിലുണ്ട്.

ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി; മലപ്പുറത്തെ ക്ലിനിക്കില്‍ മൂവരും ഒരുമിച്ചപ്പോള്‍...ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി; മലപ്പുറത്തെ ക്ലിനിക്കില്‍ മൂവരും ഒരുമിച്ചപ്പോള്‍...

15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്

Malappuram
English summary
Muslim League Three Top Leaders ready to contest in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X