മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തും, പൊന്നാനിയിലും വിജയം ഉറപ്പിച്ച് ലീഗ്, റമദാന്‍ ആയതിനാല്‍ വിജയാഹ്ലാദത്തില്‍ മിതത്വം പാലിക്കണമെന്ന് പ്രവര്‍ത്തകരോട് പാണക്കാട് ഹൈദരലി തങ്ങള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തും, പൊന്നാനിയിലും വിജയം ഉറപ്പിച്ച് മുസ്ലിംലീഗ് വിജയാഹ്ലാദത്തില്‍ മിതത്വം പാലിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളാണ് റമദാന്‍ നോമ്പ് ആയതിനാല്‍ വിജയാഹ്ലാദ പരിപാടികളില്‍ മിതത്വം പാലിച്ച് റമസാന്റെ പവിത്രത ഉയര്‍ത്തിപിടിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്.

<strong>ചന്ദ്രബാബു നായിഡു മമതയുമായി കൂടിക്കാഴ്ച നടത്തി; ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടെന്ന് ട്വീറ്റ്!</strong>ചന്ദ്രബാബു നായിഡു മമതയുമായി കൂടിക്കാഴ്ച നടത്തി; ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടെന്ന് ട്വീറ്റ്!

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെ തുടര്‍ന്നുള്ള പ്രകടനങ്ങളിലും മറ്റു വിജയാഹ്ലാദ പരിപാടികളിലും മിതത്വം പാലിക്കണമെന്നും റമസാന്റെ പവിത്രത ഉയര്‍ത്തിപിടിക്കുന്നതായിരിക്കണം പ്രവര്‍ത്തകരുടെ ഓരോ പ്രതികരണവുമെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രവര്‍ത്തകരോടും യുഡിഎഫ് അനുഭാവികളോടും ആഹ്വാനം ചെയ്തു.

Muslim League

തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങളെ രാഷ്ര്ടീയ കാഴ്ച്ചപ്പാടോടെ സമീപിക്കാനും പ്രതിപക്ഷ ബഹുമാനം പുലര്‍ത്താനും ജാഗ്രത വേണം. ഫലപ്രഖ്യാപനം സംബന്ധിച്ച പ്രകടനങ്ങളിലോ മുദ്രാവാക്ക്യങ്ങളിലോ സംസാരങ്ങളിലോ വ്യക്തിപരമായ അധിക്ഷേപങ്ങളോ സഭ്യേതരമായ പദപ്രയോഗങ്ങളോ ചമയങ്ങളോ നാടിന്റെ സമാധാനത്തിനും മൈത്രിക്കും ഭംഗം വരുത്തുന്ന പ്രവര്‍ത്തനങ്ങളോ ഉണ്ടാവാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തണം. മറുപക്ഷത്തുനിന്ന് പ്രകോപനപരമായ സമീപനങ്ങളുണ്ടായാല്‍ പോലും സഹിഷ്ണുതയോടെയും സമചിത്തതയോടെയും മാത്രമേ പ്രതികരിക്കാവൂ.

ഒരു രാഷ്ര്ടീയ പാര്‍ട്ടിയുടെ പ്രകടനം കഴിഞ്ഞാല്‍ എതിര്‍കക്ഷിയുടെ ഓഫീസുകളും ബോര്‍ഡുകളും അലങ്കാരങ്ങളും മറ്റും നശിപ്പിക്കുന്ന പ്രവണതയും ഗതാഗതം തടസ്സപ്പെടുത്തുകയും ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന രീതികളും സമീപ കാലത്ത് വര്‍ദ്ധിച്ചുവരികയാണ്. നാടിന്റെ രാഷ്ര്ടീയ പ്രബുദ്ധതക്ക് നിരക്കാത്ത ഇത്തരം നടപടികളില്‍ യാതൊരു കാരണവശാലും മുസ്‌ലിംലീഗിന്റെയോ യുഡിഎഫിന്റെയോ പ്രവര്‍ത്തകര്‍ ഉള്‍പെടരുത്.

രാഷ്ര്ടീയം നാടിന്റെ നന്മക്കും വിമോചനത്തിനുമുള്ളതാണെന്ന മഹത്തായ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം ഓരോ പ്രവര്‍ത്തനവും. ജനമാണ് നാടിന്റെ സമ്പത്ത്. സമൂഹത്തിന് ഏതെങ്കിലും തരത്തില്‍ അലോസരമുണ്ടാക്കുന്നതൊന്നും രാഷ്ര്ടീയ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല. ഇക്കാര്യത്തില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ബദ്ധശ്രദ്ധരായിരിക്കണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

Malappuram
English summary
Muslim League will be win in Malappuram and Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X