'അന്തം കമ്മിയുടെ സ്വര്‍ണക്കടത്ത്'; പോസ്റ്റിട്ട ലീഗ് പ്രവര്‍ത്തകൻ സ്വര്‍ണവുമായി പിടിയില്‍, ട്രോള്‍ മഴ
മലപ്പുറം: കോടികളുടെ സ്വര്‍ണവുമായി സജീവ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഓമാനൂര്‍ സ്വദേശി ഹംസത്ത് സാദിഖില്‍ പിടിയിലായത്. കോടികണക്കിന് രൂപയുടെ സ്വര്‍ണം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ വിശദമായ പരിശോധനയിലാണ് ഹംസത്ത് സാദിഖിനെ പിടികൂടിയത്. ബഹ്‌റൈനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തിലാണ് ഹംസത്ത് കരിപ്പൂരിലെത്തിയത്.

അതേസമയം, ഹംസത്തിനെ സ്വര്‍ണവുമായി പിടികൂടിയത് സൈബര്‍ സിപിഎം വന്‍ രീതിയില്‍ ആഘോഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനും സിപിഐഎമ്മിനും സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ഹംസത്ത് തുടര്‍ച്ചയായി ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നു. അതേ വ്യക്തി കോടികളുടെ സ്വര്‍ണവുമായി പിടിയിലായതാണ് സൈബര്‍ സിപിഎം ആഘോഷമാക്കുന്നത്.
നിരവധി സിപിഎം പ്രവര്‍ത്തകരാണ് ഹംസത്തിനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടുന്നത്. ഹസംത്ത് സര്‍ക്കാരിനും സിപിഎമ്മിനും എതിരെ നടത്തിയ പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകളടക്കമാണ് ഇയാള്‍ക്കെതിരെ സൈബര്‍ സിപിഎം പോസ്റ്റുകള്‍ നിറയ്ക്കുന്നത്. 'കെടി ജലീല്‍ ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തി', 'മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തില്‍ പങ്ക്',
'സ്വര്‍ണം കടത്താന്‍ നായനാര്‍ ആംബുലന്‍സ്', 'കരിപ്പൂര്‍ സ്വര്‍ണക്കടത്ത് അന്വേഷണം സിപിഐഎമ്മിലേക്ക്'... എന്നിങ്ങനെയായിരുന്നു ഹംസത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍.












Click it and Unblock the Notifications