• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

രാജ്യസഭയിലെ മുത്തലാഖ് ബില്‍ചര്‍ച്ചയില്‍ എത്തിയില്ല: അബ്ദുള്‍ വഹാബ് എംപിക്കെതിരെ ലീഗ് അണികള്‍

  • By Desk

മലപ്പുറം: രാജ്യസഭയില്‍നടന്ന മുത്തലാഖ് ബില്‍ചര്‍ച്ചയില്‍ സംസാരിക്കാതിരുന്ന മുസ്ലിംലീഗിന്റെ രാജ്യസഭാ എം പി പി വി അബ്ദുല്‍ വഹാബിനെതിരെ പാര്‍ട്ടി അണികളില്‍ വ്യാപക പ്രതിഷേധം, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലടക്കം വന്‍പ്രതിഷേധങ്ങളാണ് പ്രവര്‍ത്തകര്‍ നടത്തുന്നത്. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി വഹാബ് എം പിയും രംഗത്തുവന്നു.

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇനി മുതൽ കനത്ത പിഴ; മോട്ടോർ വാഹന ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി

മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പില്‍ താന്‍ പങ്കെടുത്തില്ലെന്ന പ്രചാരണം വാസ്തവ വിരുദ്ധവും ദുരുദ്ദേശപരവുമാണെന്ന് മുസ്്ലിംലീഗ് ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍വഹാബ് എം പി ഇതുമായി ബന്ധപ്പെട്ട ബില്ലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ മുന്‍കൂട്ടി ആവശ്യപ്പെട്ട് സമയം വാങ്ങിയിരുന്നത് വിഷയത്തിലെ ഗൗരവം മനസിലാക്കി തന്നെയാണ്. ബില്ലിലെ എതിര്‍ക്കപ്പെടേണ്ട കാര്യങ്ങളെല്ലാം തന്നെ നോട്ട് ചെയ്ത് പ്രസംഗത്തിന് വേണ്ട തയ്യാറെടുപ്പുകളും നടത്തിയിരുന്നതാണ്. എന്നാല്‍ അനാരോഗ്യം മൂലം സഭയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു. ഈ സമയത്താണ് പ്രസംഗത്തിനായി പേര് വിളിച്ചതും, പ്രസംഗിക്കാന്‍ കഴിയാതെ പോയതെന്നും എം പി പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളില്‍ പിന്നീട് അവസരം നല്‍കുകയെന്നതാണ് സഭാധ്യക്ഷന്മാര്‍ കൈകൊള്ളാറുള്ള കീഴ്വഴക്കം. സഭയില്‍ എത്തിയ ശേഷം നേരത്തെ അനുവദിച്ച സമയം ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിക്കാന്‍ ഉപരാഷ്ട്രപതി കൂടിയായ സ്പീക്കര്‍ വെങ്കയ്യനായിഡു തയ്യാറായില്ല. മുത്തലാക്കു ബില്ലിന്റെ ദുഷ്ടലാക്കും മനുഷ്യത്വ വിരുദ്ധ സമീപനവും വ്യക്തമാക്കി മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ പ്രസംഗം സഭയുടെ മേശപ്പുറത്തു വെച്ച ശേഷം എതിര്‍ത്തു വോട്ടു ചെയ്തെങ്കിലും നിര്‍ഭാഗ്യകരമായി അതു പാസായി.

 മുത്തലാഖ് ബില്‍

മുത്തലാഖ് ബില്‍

ഒന്നാം മോദി സര്‍ക്കാര്‍ മുത്തലാഖ് ബില്ല് കൊണ്ടുവന്നപ്പോള്‍ ലോക്സഭയില്‍ ഒറ്റക്കാണ് മുസ്ലിംലീഗ് അതിനെ എതിരിട്ടതും എതിര്‍ത്തു വോട്ടു ചെയ്തതും. തുടര്‍ന്ന് രാജ്യസഭയില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുത്താണ് ബില്ലിന് തടയിട്ടത്. തുടര്‍ന്ന് ഓഡിനന്‍സിറക്കിയ കേന്ദ്ര സര്‍ക്കാര്‍ രണ്ടാമത് ബില്ല് കൊണ്ടു വന്നപ്പോള്‍ ശക്തമായ പ്രതിഷേധം ഉയരാന്‍ കാരണം മുസ്ലിംലീഗ് നടത്തിയ പ്രചാരണവും ഏകകോപനവും അമൂലമാണ്.

 ചെറുത്തുനില്‍പ് ഫലം കണ്ടില്ല

ചെറുത്തുനില്‍പ് ഫലം കണ്ടില്ല

ഇത്തവണയും ലോക്സഭയില്‍ മുസ്ലിം ലീഗ് ശക്തമായ ചെറുത്തു നില്‍പ്പ് നടത്തി ഭേദഗതികൊണ്ടു വന്നെങ്കിലും എന്‍ഡിഎക്ക് വന്‍ ഭൂരിപക്ഷമുളളതിനാല്‍ അതു വിജയിച്ചില്ല. ഇതിന്റെ തുടര്‍ച്ചയായി രാജ്യസഭയിലും മുത്തലാക്ക് ബില്ലിനെ ശക്തമായി എതിര്‍ക്കുക എന്ന നിലപാടാണ് മുസ്ലിംലീഗ് കൈകൊണ്ടത്. സാങ്കേതികത്വത്തിന്റെ പേരില്‍ സംസാരിക്കാനുളള അവസരം നിഷേധിച്ചെങ്കിലും എതിര്‍ത്തു വോട്ടു ചെയ്ത് മുസ്ലിംലീഗ് അതിന്റെ കടമ നിര്‍വ്വഹിച്ചിട്ടുണ്ട്.

 ഏകപക്ഷീയ തീരുമാനമെന്ന്

ഏകപക്ഷീയ തീരുമാനമെന്ന്

വസ്തുുത ഇതായിരിക്കെ ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര ഭരണകൂടത്തെ സഹായിക്കുന്ന രീതിയില്‍ ചിലര്‍ നടത്തുന്ന പ്രചാരണ വേലകള്‍ എല്ലാവരും തിരിച്ചറിയണം. കേന്ദ്ര ഭരണകൂടത്തിന് എതിരായ വികാരത്തെ പ്രതിപക്ഷ നിരയില്‍ അനൈക്യമെന്ന പ്രചാരണത്തിലൂടെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നവരുടെ കയ്യിലെ കളിപ്പാവയായി മതേതര ചേരിയിലുള്ളവര്‍ മാറുന്നത് ഖേദകരമാണ്. വിവേചനപരവും മൗലികാവകാശം ലംഘിക്കുന്നതുമായ ഭരണഘടനാ വിരുദ്ധ മുത്തലാഖ് നിയമത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ച് തുടര്‍ പോരാട്ടങ്ങളുമായി മുസ്ലിംലീഗ് മുന്നോട്ടു പോകുമെന്നും പി.വി അബ്ദുല്‍വഹാബ് പറഞ്ഞു.

 സോഷ്യല്‍ മീഡിയയിലും പ്രതിഷേധം

സോഷ്യല്‍ മീഡിയയിലും പ്രതിഷേധം

എന്നാല്‍ ബില്ല് രാജ്യസഭയില്‍ ചര്‍ച്ചചെയ്തപ്പോള്‍ ലീഗിന്റെ ഏക അംഗവും മുസ്ലിംലീഗ് ദേശീയ ട്രഷററുമായ പി.വി അബ്ദുല്‍ വഹാബ് സഭയില്‍ ഹാജരാവാത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു, നേരത്തെ ലോകസഭയില്‍ കുഞ്ഞാലിക്കുട്ടിക്ക് ഹാജരാവാന്‍ കഴിയാതിരുന്നത് തന്നെ ഏറെ ചര്‍ച്ചയും വിവാദവുമുണ്ടായതിന് പിന്നാലെയാണ് വഹാബും ലീഗിന് തലവേദനയായത്,

Malappuram

English summary
Muslim legue against MP PV Vahab on skips tripple talaq bill discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X