മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആയിരംകുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് നല്‍കി: പദ്ധതിയ്ക്ക് പിന്നില്‍ മുസ്ലിം ലീഗ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ആയിരകണക്കിന് വിശ്വാസികള്‍ക്ക് ആശ്വാസമേകി ഈദ് ക്വിറ്റ് വിതരണം ചെയ്തു. അങ്ങാടിപ്പുറം മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളേജ് ഹോസ്പ്പിറ്റലില്‍ മങ്കട മണ്ഡലം ഖത്തര്‍ കെഎംസിസിയുടെ സാമ്പത്തിക സഹായത്തോടെ മണ്ഡലം മുസലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന നോമ്പ് തുറ ഇഫ്ത്താറിന്റെ സമാപനത്തോടനുബന്ധിച്ച് പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. രോഗികള്‍ക്കും പരിചാരകര്‍ക്കും ആശ്വാസമായി റമദാന്‍ മുഴുവന്‍ ദിനത്തിലും ഇഫ്ത്താര്‍-അത്താഴം സൗകര്യം ഒരുക്കിയിരുന്നു.

മുസ്ലീം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ.മജീദ് ഈദ് ക്വിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. കൊളത്തൂര്‍ ടി.മുഹമ്മദ് മൗലവി അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ഉമ്മര്‍ അറക്കല്‍, അമീര്‍ പാതാരി, ഖത്തര്‍ കെ.എം.സി.സി. ഭാരവാഹികളായ പി.അബൂബക്കര്‍ സിദ്ധീഖ്, നൗഫല്‍ തെക്കന്‍ പങ്കെടുത്തു. റമദാന്‍ മുഴുവന്‍ ദിവസത്തേയും വിതരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു.

ramzankit

നാല് വര്‍ഷമായി മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിയവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇഫ്ത്താര്‍, മുത്താഴം, അത്താഴം ഉള്‍പ്പെടെ റമദാനിലെ മുഴുവന്‍ ദിവസങ്ങളിലും വിഭവ സമൃദ്ധമായ ഭക്ഷണം ലഭിച്ചു കൊണ്ടിരിക്കുന്നത് ശിഹാബ് തങ്ങള്‍ സ്മാരക ചാരിറ്റിയുടെ ഭാഗമായി ഖത്തര്‍ കെ.എം.സി.സി. മങ്കട മണ്ഡലം കമ്മിറ്റിയുടെ സഹായത്തോടെയാണ്. ഇതിനായി എട്ട് ലക്ഷം രൂപ ഓരോ വര്‍ഷവും വകയിരുത്തുന്നുണ്ടെന്ന് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് അംഗം വേങ്ങശ്ശേരി ഇസ്മഈല്‍ ഹാജി അറിയിച്ചു.

Malappuram
English summary
Muslim legue distributes ramzan kit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X