മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് യുവതി ബൈക്കില്‍ നിന്ന് വീണു മരിച്ചു, മുസ്ലീംലീഗുകാര്‍ റോഡ് ഉപരോധിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഭര്‍ത്താവ് ഓടിച്ചിരുന്ന ബൈക്ക് ഗട്ടറില്‍ ചാടിയ ആഘാതത്തില്‍ പിറകില്‍ യാത്ര ചെയ്തിരുന്ന ഭാര്യ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തിരൂര്‍ ആലത്തിയൂരില്‍ റോഡ് ഉപരോധിച്ചു. ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകര്‍ തിരൂരിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ ജീവനക്കാരെ പൂട്ടിയിട്ട് ഉപരോധിച്ചു.

ഇതിനെതുടര്‍ന്ന് റോഡ് അടിയന്തരമായി അറ്റകുറ്റപണികള്‍ തുടങ്ങി. മംഗലംപട്ടണം പടി മുളക്കല്‍ കുഞ്ഞുട്ടിയുടെ ഭാര്യ സാജിത(24)യാണ് രണ്ടു ദിവസം മുമ്പ് അപകടത്തില്‍ പെട്ടത്. ആലിങ്ങല്‍ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ സാജിത കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇതിനെത്തുടര്‍ന്നാണ് പ്രതിഷേധം അണ മുറിഞ്ഞത്. തദ്ദേശ മന്ത്രി കെ.ടി.ജലീലിനെതിരെ ഉയര്‍ന്ന കടുത്ത ആരോപണത്തെ അദ്ദേഹം നേരിട്ടത് ഉത്തരവാദിത്വം ജീവനക്കാരുടെ തലയില്‍ കെട്ടിവെച്ചു കൊണ്ടായിരുന്നു. തിരൂര്‍-ചമ്രവട്ടം റോഡിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായെന്ന് ജീവനക്കാര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മന്ത്രി ആരോപിച്ചത്. കഴിഞ്ഞ വര്‍ഷം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആലത്തിയൂരില്‍, നാട്ടുകാര്‍ കെ.ടി.ജലീലിന്റെ കാര്‍ തടഞ്ഞ് ഉപരോധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അറ്റകുറ്റപണികളാണ് വീണ്ടും തകരാറിലായത്.

roadconstructionwork-

ജലീല്‍ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞതോടെ ഡി.വൈ.എഫ്.ഐ. തിരൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തകര്‍ പൊതുമരാമത്ത് റോഡ് വിഭാഗം ഓഫീസ് ഉപരോധിച്ചു. മന്ത്രി തന്നെ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞതോടെ വേറെ മാര്‍ഗമില്ലാതെ അടിയന്തരമായി റോഡ് അറ്റകുറ്റപണികള്‍ തുടങ്ങുകയായിരുന്നു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ ആദ്യ വാരത്തോടെ തിരൂര്‍ ചമ്രവട്ടം റോഡിന്റെ പുനരുദ്ധാരണം നടത്താമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ രേഖാമൂലം എഴുതി കൊടുത്തതിനെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചത്.

Malappuram
English summary
Muslim legue's protest after accident death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X