മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനിയില്‍ പ്രചരണം കൊഴുപ്പിച്ച് എല്‍ഡിഎഫ്, 'ലീഗ്-എസ്ഡിപിഐ' കൂടിക്കാഴ്ച്ച ഇനി പ്രധാന ചര്‍ച്ചാവിഷയം

  • By Desk
Google Oneindia Malayalam News

മലപ്പുറം: ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ പ്രചാരണം കൊഴുക്കുന്നു. ഇന്നലെ നടന്ന ലീഗ്-എസ്.ഡി.പി.ഐ നേതാക്കളുടെ കൂടിക്കാഴ്ച്ച പ്രധാന ചര്‍ച്ചാവിഷയമാക്കി എല്‍.ഡി.എഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കോട്ടക്കല്‍ പി എം ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

<strong>ഖത്തറില്‍ വിദേശികള്‍ക്ക് കൂടുതല്‍ ഇളവുകള്‍!! ഭൂമി സ്വന്തമായി വാങ്ങാം; പദ്ധതി പ്രഖ്യാപിച്ച് ഭരണകൂടം</strong>ഖത്തറില്‍ വിദേശികള്‍ക്ക് കൂടുതല്‍ ഇളവുകള്‍!! ഭൂമി സ്വന്തമായി വാങ്ങാം; പദ്ധതി പ്രഖ്യാപിച്ച് ഭരണകൂടം

കെ ടി ജലീല്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി പിവി അന്‍വര്‍ , എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, മുതിര്‍ന്ന സിപിഐഎം നേതാവ് പലോളി മുഹമ്മദ്കുട്ടി, എല്‍ഡിഎഫ് നേതാക്കളായ ബിനോയ് വിശ്വം എം പി, ആര്‍ മുഹമ്മദ് ഷാ, ജോര്‍ജ് അഗസ്റ്റിന്‍, അഹമ്മദ് ദേവര്‍കോവില്‍, എ പി പീറ്റര്‍, എ ശിവപ്രകാശ്, ജോര്‍ജ് ഇടപ്പരുത്തി, സബാഹ് പുല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു. അതേ സമയം മണ്ഡലത്തില്‍ മൂന്‍തൂക്കംകണക്കാക്കുന്ന ലീഗ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും

 ലീഗ്- എസ്ഡിപിഐ കൂടിക്കാഴ്ച

ലീഗ്- എസ്ഡിപിഐ കൂടിക്കാഴ്ച

എസ്ഡിപിഐ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയാണ് ഇപ്പോള്‍ മണ്ഡലത്തിലെ ചര്‍ച്ചാവിഷയം. ലീഗ് നേതാക്കള്‍ തീവ്രസംഘടനകളുമായി രഹസ്യധാരണയിലെത്തിയത് പരമാവധി മുതലെടുക്കാനാണ് എല്‍ഡിഎഫ് തീരുമാനം. പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍, മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി, എന്നിവര്‍ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരവുമായി കൂടിക്കാഴ്ച നടത്തിയെന്ന എസ്ഡിപിഐ സ്ഥിരീകരിക്കുകയും ചെയ്തു. ചര്‍ച്ച നടത്തിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ലീഗ് നേതാക്കള്‍ തങ്ങളോട് സഹായം ആവിശ്യപെട്ടതായി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു . പൊന്നാനിയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ആവശ്യപ്പെട്ടത്.

രഹസ്യ കൂടിക്കാഴ്ചയെന്ന്

രഹസ്യ കൂടിക്കാഴ്ചയെന്ന്

കൊണ്ടോട്ടി തുറക്കലിലെ കെടിഡിസിയുടെ ഹോട്ടല്‍ ടാമറിന്‍ഡിലാണ് രാത്രി ഒരുമണിക്കൂറോളം ചര്‍ച്ച നടത്തിയത്. ചര്‍ച്ചക്ക് ശേഷം ഇ ടി മുഹമ്മദ് ബഷീറും നസറുദ്ദീന്‍ എളമരവും പുറത്തേക്ക് പോകുന്ന വീഡിയോ ആണ് പുറത്തുവന്നത്. കൂടികാഴ്ചയോട് എതിര്‍പ്പുള്ള ഒരു വിഭാഗം പ്രവര്‍ത്തകരാണ് വീഡിയോ പുറത്തുവിട്ടതെന്നാണ് പറയുന്നത്. അതേസമയം ലീഗ് - എസ്ഡിപിഐ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഇ ടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചു. കെടിഡിസി ഹോട്ടലില്‍ വച്ച് തീര്‍ത്തും യാദൃശ്ചികമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടുമുട്ടുക മാത്രമായിരുന്നു സംഭവിച്ചതെന്നും ബഷീര്‍ പറഞ്ഞു. എസ്ഡിപിഐയുമായി ചര്‍ച്ച ചെയ്യേണ്ട കാര്യം ലീഗിനില്ലെന്നും ബഷീര്‍ വ്യക്തമാക്കി. 2014 -ലെ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ 26,000 വോട്ടാണ് എസ്ഡിപിഐക്ക് ലഭിച്ചത്. പൊന്നാനിയില്‍ നിലവിലെ എംപി ഇ ടി മുഹമ്മദ് ബഷീറിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടാണിത്.

എല്‍ഡിഎഫ് ആരോപണം

എല്‍ഡിഎഫ് ആരോപണം



മുന്‍ എംപി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം മണ്ഡലത്തില്‍ 2016ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി മത്സര രംഗത്തുണ്ടായിരുന്നില്ല. കുഞ്ഞാലിക്കുട്ടിയുമായി എസ്ഡിപിഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് അന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതിരുന്നതതെന്നാണ് എല്‍.ഡി.എഫ് ആരോപണം. നിലവില്‍ എറണാകുളം, ചാലക്കുടി, പൊന്നാനി, വയനാട്, വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലു മണ്ഡലങ്ങളില്‍ക്കൂടി 16ന് പ്രഖ്യാപിക്കുമെന്നാണ് എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ മത്സരിച്ച കെ സി നസീറാണ് പൊന്നാനിയിലെ സ്ഥാനാര്‍ഥി.

Malappuram
English summary
muslim legue- sdpi crucial meeting and ldf leads in campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X