മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലീഗ് കോട്ടകള്‍ സുരക്ഷിതമാക്കാന്‍ പ്രചരണം ശക്തമാക്കി മുസ്ലിം ലീഗ്: വിട്ടുകൊടുക്കാതെ എല്‍ഡിഎഫ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുസ്ലിംലീഗിന്റെ കോട്ടകളായ മലപ്പുറം, പൊന്നാനി ലോകസഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി മുസ്ലിംലീഗ്, വിട്ടുകൊടുക്കാതെ എല്‍.ഡി.എഫും, തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മലപ്പുറം മണ്ഡലത്തില്‍ അല്‍പം മുമ്പില്‍ എല്‍.ഡി.എഫാണെങ്കിലും പൊന്നാനിയില്‍ ഇരുകൂട്ടരും ശക്തമായ പ്രചരണങ്ങളിലാണ്. പൊന്നാനി ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്‍.ഡി.എഫ് താനൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ സൂര്യ ഓഡിറ്റോറിയത്തില്‍ നടന്നു. മന്ത്രി എ.കെ ശശീന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

<strong>വ്യത്യസ്തനായൊരു ജോസഫ് വാഴക്കന്‍; സീറ്റ് ഇല്ലാതിരുന്നിട്ടും പരിഭവമില്ല, മാതൃകയാക്കണമെന്ന് അണികള്‍</strong>വ്യത്യസ്തനായൊരു ജോസഫ് വാഴക്കന്‍; സീറ്റ് ഇല്ലാതിരുന്നിട്ടും പരിഭവമില്ല, മാതൃകയാക്കണമെന്ന് അണികള്‍

സി.പി.എം ഏരിയ സെക്രട്ടറി വി.അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, വി.അബ്ദുറഹിമാന്‍ എം.എല്‍.എ, സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ എം.എല്‍.എ, സി.പിഐ നേതാവ് അജിത് കൊളാടി, എന്‍.സി.പി ജില്ലാ പ്രസിഡന്റ് ടി.എന്‍ ശിവശങ്കരന്‍, ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.പി ഇസ്മയില്‍, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.ജയന്‍, കോണ്‍ഗ്രസ് എസ് ജില്ലാ സെക്രട്ടറി നാദിര്‍ഷ കടായിക്കല്‍, എല്‍ജെഡി നേതാവ് മേച്ചേരി സൈതലവി, ജനതാദള്‍ എസ് ജില്ലാ സെക്രട്ടറി എം.ബി ഉണ്ണികൃഷ്ണന്‍, പി.കെ മുഹമ്മദ് കുട്ടി, ഷമീര്‍ ഓമച്ചപ്പുഴ, എന്‍.സി.പി മണ്ഡലം പ്രസിഡന്റ് മേപ്പുറത്ത് ഹംസു, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പുരം സദാനന്ദന്‍, പി.എന്‍ മൊയ്തീന്‍ കുട്ടി, കെ.എന്‍.എസ്, എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ ഒ.സുരേഷ് ബാബു പ്രസംഗിച്ചു.

muslimlegue-1
Malappuram
English summary
muslim legue strengthen campain for lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X