മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎമ്മിനെതിരെ കൊലപാതക രാഷ്ട്രീയം മുഖ്യചര്‍ച്ചയാക്കി ലീഗ് സ്ഥാനാര്‍ഥികളുടെ പ്രചരണം

  • By Desk
Google Oneindia Malayalam News

മലപ്പുറം: സിപിഎമ്മിനെതിരെ കൊലപാതക രാഷ്ട്രീയം ചര്‍ച്ചയാക്കി മുസ്ലിംലീഗ് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണം. ലീഗ് കോട്ടകളായ മലപ്പുറത്തും, പൊന്നാനിയിലുമാണ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ലീഗ് ഇക്കാര്യം പ്രധാന ചര്‍ച്ചയാക്കുന്നത്, വെള്ളിയാഴ്ച കൊണ്ടോട്ടിയില്‍ നടന്ന മലപ്പുറം മണ്ഡലം കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടനും, താനൂരില്‍ നടന്ന ഇടി മുഹമ്മദ്ബഷീറിന്റെ പ്രചരണ യോഗത്തില്‍ കെ.എന്‍.എ ഖാദറും കൊലപാതക രാഷ്ട്രീയമാണ് മുഖ്യവിഷയമാക്കി സംസാരിച്ചത്. ചെറുപ്പക്കാരെ അരിഞ്ഞ് കൊല്ലുന്നതാണ് സിപിഎമ്മിന്റെ രാഷ്ട്രീയമെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞപ്പോള്‍. കൊലപാതക രാഷ്ട്രീയം ചര്‍ച്ചയായതോടെ ഇടതുപക്ഷം അങ്കലാപ്പിലാണെന്നാണ് കെഎന്‍എ ഖാദര്‍ എംഎല്‍എ പറഞ്ഞത്.

<strong>ബിജെപിയുമായി ഒരു ബന്ധവുമില്ല; എല്ലാത്തിനും ശശി തരൂരിനോട് നന്ദി പറഞ്ഞ് ശ്രീശാന്ത്</strong>ബിജെപിയുമായി ഒരു ബന്ധവുമില്ല; എല്ലാത്തിനും ശശി തരൂരിനോട് നന്ദി പറഞ്ഞ് ശ്രീശാന്ത്

മോദിയും പിണറായിയും ഒരു നാണയത്തിന് ഇരുവശങ്ങളെന്ന് ആര്യാടന്‍ പറഞ്ഞു. കൊണ്ടോട്ടിമണ്ഡലം യുഡിഎഫ് കണ്‍ വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ കൊന്നുതള്ളുന്ന നയമാണ് കേന്ദ്രസര്‍ക്കാരിനെങ്കില്‍ ചെറുപ്പക്കാരെ അരിഞ്ഞ് കൊല്ലുന്നതാണ് സിപിഎമ്മിന്റെ രാഷ്ട്രീയം. എന്നിട്ട് കൊലയെ ന്യായീകരിക്കുകയാണ് സി.പി.എംനേതൃത്വമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രളയ ഫണ്ട് വരെ സിപിഎം കീശയിലാക്കി. വനിതാമതിലിനും മുഖ്യമന്ത്രി യുടെ ഹെലി കോപ്റ്റര്‍ യാത്രക്കും ചിലവാക്കുന്ന അവസ്ഥയാണ്. യുഡിഎഫ് ചെയര്‍മാന്‍ കെകെ ആലിബാപ്പു അധ്യക്ഷനായി.സ്ഥാനാര്‍ത്ഥി പി. കെ.കുഞ്ഞാലികുട്ടി, പിവി അബ്ദുല്‍ വഹാബ് എം പി,മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്ര ട്ടറി അഡ്വ. യുഎ ലത്തീഫ് , എംഎല്‍എമാരായ ടിവി ഇബ്രാഹിം,അഡ്വ.എം ഉമ്മര്‍എ, കെപിസിസി സെക്രട്ടറി എന്‍എ കരീം, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പിഎ ജബ്ബാര്‍ഹാജി, സെ ക്രട്ടറി അശ്‌റഫ് മടാന്‍, ജില്ലാ സെക്രട്ടറി പി കെ സി അബ്ദുറഹിമാന്‍, പിഎ അബ്ദുല്‍ അലിമാസ്റ്റര്‍, എ ഷൗക്ക ത്തലിഹാജി, കെഎംഎറഹ്മാന്‍ സംസാരിച്ചു.

muslimleguecampaingmlprm-

കൊലപാതക രാഷ്ര്ടീയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതോടെയാണ് ഇടതുപക്ഷം അങ്കലാപ്പിലായിരിക്കുകയാണെന്ന് അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എ പറഞ്ഞു. കോട്ടക്കല്‍ നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിംകളെയും ഹിന്ദുക്കളെയും വിഭജിച്ച് ഭൂരിപക്ഷത്തിന്റെ വോട്ട് സമാഹരിച്ച് വീണ്ടും അധികാരത്തിലെത്താനുള്ള കുറുക്കു വഴിയാണ് നരേന്ദ്ര മോദി തേടുന്നത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ര്ടീയ സഖ്യങ്ങള്‍ വിലയിരുത്തിയാല്‍ കേന്ദ്രത്തില്‍ യു.പി.എ അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കാം എന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ പാഴൂര്‍ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീര്‍, ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പിടി അജയ് മോഹന്‍, കെകെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, സിഎച്ച് അബൂയൂസഫ് ഗുരുക്കള്‍, ബഷീര്‍ രണ്ടത്താണി, കെ എം അബ്ദുള്‍ ഗഫൂര്‍, പി ഇഫ്തിഖാറുദീന്‍, കാടാമ്പുഴ മോഹന്‍, യുഎ നസീര്‍, വി മധുസൂദനന്‍ , പിസിഎ നൂര്‍, പി കൃഷ്ണന്‍ നായര്‍, അഡ്വ. മുജീബ് കുളക്കാട്, എം ഇബ്രാഹിം മാസ്റ്റര്‍, അഡ്വ. പിപി ഹമീദ്, ഉമ്മര്‍ ഗുരുക്കള്‍, അഷ്‌റഫ് അമ്പലത്തിങ്ങല്‍, ശിവശങ്കരന്‍ പൊന്‍മള, ഷഹനാസ് പാലക്കല്‍, സയ്യിദ് ലുഖ്മാന്‍ തങ്ങള്‍ പ്രസംഗിച്ചു.

Malappuram
English summary
muslim legue uses mureder politics against cpim in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X