Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലീലിനെ വിടാതെ ഫിറോസ്, ജലീലിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലെ മറുപടി കിട്ടിയാലുടന്‍ കോടതിയെ സമീപിക്കുമെന്ന്

മലപ്പുറം: യൂത്ത്‌ലീഗ് യാത്രക്കിടയിലും മന്ത്രി ജലീലിനെതിരെയുള്ള ബന്ധുനിയമന പോരാട്ടം ശക്തമാക്കി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ബന്ധു നിയമനത്തില്‍ മന്ത്രി കെടി ജലീലിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലെ മറുപടി കിട്ടിയാലുടന്‍ കോടതിയെ സമീപിക്കുമെന്ന് ഫിറോസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചപോലെ കോടതിയില്‍ രക്ഷപ്പെടാല്‍ ജലീലിനോ മുഖ്യമന്ത്രിക്കോ കഴിയില്ല.

രാജസ്ഥാനില്‍ ജനപ്രിയ നേതാക്കള്‍ ഗെലോട്ടും പൈലറ്റും.... മോശം മുഖ്യമന്ത്രിയായി വസുന്ധര രാജ

നിയമനത്തിലൂടെ സര്‍ക്കാരിന് ഒരുരൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ജനറല്‍ മാനേജര്‍ തസ്തികയില്‍ ഒരുമാസത്തെ ശബളം മന്ത്രി ബന്ധു കെ.ടി അദീബ് കൈപ്പറ്റിയിട്ടുണ്ട്. കൂടുതല്‍ നഷ്ടങ്ങളറിയാന്‍ അന്വേഷണം നടത്തേണ്ടതിന് പകരം ഇതു വേണ്ടെന്ന നിലപാടാണ് സര്‍ക്കാരിന്. അനധികൃത നിയമനമാണ് പ്രധാനപ്രശ്‌നം. യു.ഡി.എഫ് കാലത്ത് സഹകരണ ബാങ്കില്‍ നിന്നുള്ളയാളെ ജനറല്‍ മാനേജരെ നിയമിച്ചെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

Firoz

സഹകരണബാങ്ക് സര്‍ക്കാരിന് കീഴിലും സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വകാര്യബാങ്കാണെന്നത് മറക്കരുത്. വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റംവരുത്തിയത് മന്ത്രിസഭ കാണേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി വാസ്തവ വിരുദ്ധമാണ്. യോഗ്യത സംബന്ധിച്ച യുഡിഎഫ് മന്ത്രിസഭയുടെ അംഗീകാരം മറ്റൊരു കാബിനറ്റിലൂടെയേ മറികടക്കാനാവൂ. ജലീല്‍ പറയുന്ന കള്ളങ്ങള്‍ മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിക്കുകയാണ്.

ജലീലിനേക്കാള്‍ നിസാരമായ കുറ്റത്തിന് ഇപി ജയരാജനെ പുറത്താക്കിയ മുഖ്യമന്ത്രി ജലീലിനെ തള്ളിപ്പറയാന്‍ ഭയക്കുന്നതെന്തെന്ന് വ്യക്തമാക്കണം. ധാര്‍മ്മികത ലവലേശമുണ്ടെങ്കില്‍ ജലീല്‍ രാജിവെക്കണം. ആത്മാഭിമാനം ഉള്ളതിനാലാണ് അദീബ് രാജിവെച്ചതെന്നാണ് പറയുന്നത്. കുടുംബത്തില്‍ അദീബിന് മാത്രമേ ആത്മാഭിമാനമൊള്ളൂയെന്ന് ജലീല്‍ വ്യക്തമാക്കണം. വികാരപ്രകടനങ്ങള്‍ നിയമസഭയ്ക്കകത്തല്ല വീട്ടിനകത്താണ് പ്രകടിപ്പിക്കേണ്ടത്. ലീഗ് ശത്രുപക്ഷത്ത് നിന്ന് വേട്ടയാടുന്നെന്ന് പറഞ്ഞ് ലീഗ് വിരുദ്ധതയുണ്ടാക്കി രക്ഷപ്പെടാമെന്ന്കരുതേണ്ടെന്നും പി.കെ. ഫിറോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+