Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം വെച്ച് റേസിംഗ്, രൂപം മാറ്റി വരുത്തി സവാരി...; മലപ്പുറത്ത് എംവിഡി രജിസ്റ്റര്‍ ചെയ്തത് 150 കേസുകള്‍

മലപ്പുറം: വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ റേസും, ഓപ്പറേഷന്‍ ആള്‍ട്ടറേഷനുമായി മോട്ടോര്‍വാഹന വകുപ്പ്. ഇതുവഴി മലപ്പുറം ജില്ലയില്‍ 150 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മത്സരയോട്ടവും വാഹനത്തിന് രൂപമാറ്റം വരുത്തിയുള്ള നിയമലംഘനവും കണ്ടെത്താനാണ് ദിവസങ്ങള്‍ക്ക് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ആരംഭിച്ചത്.

ഇതിലൂടെ വ്യാജ നമ്പറുമായി ഓടുന്ന ഒട്ടേറെ വാഹനങ്ങളുുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ ഏഴ് സ്‌ക്വാഡുകളായാണ് ജില്ലയില്‍ പരിശോധന നടത്തുന്നത്. മോട്ടോര്‍ വാഹന വകുപ്പ് എ ഡി ജി പി എസ്. ശ്രീജിത്തിന്റെ നിര്‍ദേശാനുസരണമാണ് പരിശോധന.

411

പ്രതീകാത്മകചിത്രം

സംസ്ഥാന -ദേശീയപാതകളില്‍ വാതുവെച്ചും സമ്മാനങ്ങള്‍ക്കായും മോട്ടോര്‍ബൈക്കുകള്‍ മത്സരയോട്ടം നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഓപ്പറേഷന്‍ റേസില്‍ 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാഹനങ്ങളുടെ സൈലന്‍സര്‍ മാറ്റിവെച്ച് ശല്യപ്പെടുത്തുന്ന ശബ്ദമുണ്ടാക്കുന്നവരും വ്യാപകമാണ്. ഇത് കൂടാതെ വാഹനങ്ങളുടെ രൂപമാറ്റം വരുത്തിയും ചിലര്‍ സജീവമാണ്. ഓപ്പറേഷന്‍ ആള്‍ട്ടറേഷന്റെ ഭാഗമായി ഇത്തരത്തിലുള്ള 84 വാഹനങ്ങള്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

വ്യാജനമ്പര്‍ ഉപയോഗിച്ചുള്ള ലഹരിക്കടത്തിലും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മോഷണ വാഹനങ്ങളുടെ നമ്പര്‍ മാറ്റിയാണ് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

വാഹന ഉടമകള്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പരിവാഹന്‍ വെബ്സൈറ്റില്‍ അവരുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇത്തരം തട്ടിപ്പുകള്‍ വേഗത്തില്‍ കണ്ടെത്താം. സൈറ്റില്‍ സിറ്റിസണ്‍ സര്‍വീസ് ഓപ്ഷനില്‍ കയറിയാണ് നമ്പര്‍ നല്‍കേണ്ടത്. ഇതോടെ നമ്മുടെ വാഹനത്തിന്റെ വിവരങ്ങള്‍ വെബ്‌സൈറ്റിലെ രജിസ്റ്ററില്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+