മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് രാത്രി ഘോര ശബ്ദം; കേസെടുത്ത് പോലീസ്, ജിയോളജി വകുപ്പിന്റെ പ്രതികരണം

Google Oneindia Malayalam News

മലപ്പുറം: രാത്രി ഘോര ശബ്ദം കേട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു. ഭൂചലനമാണെന്ന് കരുതി ജനങ്ങള്‍ വീടിന് പുറത്തിറങ്ങിയിരുന്നു. റവന്യൂ സംഘത്തിന്റെ അന്വേഷണത്തിലും നാട്ടുകാര്‍ ശബ്ദം കേട്ട കാര്യം പറഞ്ഞു. ഭൂചലനമല്ല എന്ന് ജിയോളജി വകുപ്പ് അറിയിച്ചതോടെയാണ് കൊണ്ടോട്ടി പോലീസ് കേസെടുത്തത്. ബോംബ് സ്‌ക്വാഡിന്റെ സഹായം തേടാന്‍ പോലീസ് തീരുമാനിച്ചു.

x

നെടിയിരുപ്പ്, മൊറയൂര്‍, അരിമ്പ്ര, എന്‍എച്ച് കോളനി ഭാഗങ്ങളില്‍ കഴിഞ്ഞ 23ന് രാത്രി പത്ത് മണിയോടെയാണ് ഉഗ്ര ശബ്ദം കേട്ടത്. സംഭവം വിവാദമായതോടെ റവന്യൂ സംഘം അന്വേഷണം നടത്തി. തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഭൂചലനത്തിന്റെ യാതൊരു വിവരങ്ങളും പരിശോധനയില്‍ തെളിഞ്ഞില്ല. തുടര്‍ന്നാണ് അസാധാരമായ ശബ്ദത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമാകാം എന്ന നിഗമനത്തിലെത്തിയത്.

അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്

ക്വാറിയിലോ കുഴല്‍കിണറിലോ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതാകാം ശബ്ദത്തിന് കാരണമായത് എന്ന് സംശയമുണ്ട്. ഈ വഴിക്കാണ് ഇപ്പോള്‍ അന്വഷണം. ഊരകം, അരിമ്പ്ര, നെടിയിരുപ്പ് മേഖലകളില്‍ ഒട്ടേറെ ക്വറികളുണ്ട്. ഇവിടങ്ങളില്‍ വരുംദിവസങ്ങളില്‍ പരിശോധന നടത്തിയേക്കും. ഇതിന് ബോംബ് സ്‌ക്വാഡിന്റെ സഹായം തേടാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ശക്തരെ ഇറക്കാന്‍ ബിജെപി; സുരേഷ് ഗോപിക്ക് പകരം മറ്റൊരാള്‍, അന്തിമ സ്ഥാനാര്‍ഥി പട്ടിക ഒരുങ്ങുന്നുശക്തരെ ഇറക്കാന്‍ ബിജെപി; സുരേഷ് ഗോപിക്ക് പകരം മറ്റൊരാള്‍, അന്തിമ സ്ഥാനാര്‍ഥി പട്ടിക ഒരുങ്ങുന്നു

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

Malappuram
English summary
Mysterious sound in some part of Malappuram; Police starts probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X