മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണം പാതിവഴിയില്‍; ദുരതത്തിലായി യാത്രക്കാര്‍

Google Oneindia Malayalam News

മലപ്പുറം: ജില്ലയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന, ആറ് നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പാതയാണ് നാടുകാണി-പരപ്പനങ്ങാടി റോഡ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ടെന്‍ഡര്‍ നല്‍കുകയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ റീ ടെന്‍ഡര്‍ നല്‍കുകയും ചെയ്ത പാതയാണിത്. യുഡിഎഫ് സര്‍ക്കാര്‍ 475 കോടി രൂപയുടെ ടെന്‍ഡറാണ് നല്‍കിയത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ 390 കോടി രൂപയ്ക്ക് റീ ടെന്‍ഡര്‍ ചെയ്തു. എന്നാല്‍ ഇപ്പോഴും പാത നിര്‍മാണം പൂര്‍ത്തിയായില്ല എന്നതാണ് വെല്ലുവിളി.

h

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ജോലി അതിവേഗം തുടങ്ങിയെങ്കിലും ഇപ്പോഴും പൂര്‍ത്തിയാക്കാനായില്ല. നാടുകാണി ചുരത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുണ്ടായ പ്രളയം തിരിച്ചടിയായി. ഒരു ഭാഗത്ത് റോഡ് നിര്‍മിക്കുന്ന വേളയിലാണ് മറുഭാഗത്ത് തകര്‍ന്നടിഞ്ഞത്. ഇതും നിര്‍മാണം വൈകാന്‍ ഇടയായി. ചുരം നവീകരണം പൂര്‍ത്തിയായി. പക്ഷേ, വഴിക്കടവ് മുതല്‍ പ്രവൃത്തി നിലച്ച മട്ടാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍, ഗുരുതര ആരോപണംനടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍, ഗുരുതര ആരോപണം

Recommended Video

cmsvideo
മലപ്പുറം; നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണം പാതിവഴിയിൽ;യാത്രക്കാർ ദുരിതത്തിൽ

വഴിക്കടവ് മുതല്‍ നിലമ്പൂര്‍ ടൗണ്‍ വരെയുള്ള ഭാഗങ്ങളിലെ റോഡില്‍ കുഴി നിറഞ്ഞു. പല ഭാഗങ്ങളിലും മഴ പെയ്താന്‍ റോഡില്‍ വെള്ളം കെട്ടിനില്‍ക്കും. നിലമ്പൂര്‍ ടൗണ്‍ റോഡില്‍ വീതി കൂട്ടല്‍, ഓവ് പാലം നിര്‍മാണം എന്നിവയും പൂര്‍ത്തിയായിട്ടില്ല. മഴയില്ലെങ്കിലും റോഡിലെ കുഴി കാരണം ഗതാഗതം ദുഷ്‌കരമാണ്. ചന്തക്കുന്നില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം ദൂരമുള്ള നിലമ്പൂര്‍ ടൗണിലെത്തണമെങ്കില്‍ ഏറെ സമയം ഗതാഗത കുരുക്കില്‍ കിടക്കണം. റോഡ് തകര്‍ന്നത് യാത്രക്കാരെ പോലെ കടയുടമകള്‍ക്കും വിഷമമുണ്ടാക്കുന്നു. പ്രളയത്തെ തുടര്‍ന്നുണ്ടായ അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതും ജനങ്ങളെ വലയ്ക്കുന്നു.

Malappuram
English summary
Nadukani-Parappanangadi Road renovation did not completed for years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X