നമ്മുടെ ബോളും ഇങ്ങടെ ഗോളും.... മലപ്പുറത്ത് ആവേശം പകര്‍ന്ന് ഫുട്‌ബോള്‍ കിസ്സ പറയുന്ന ഗാനം
മലപ്പുറം: കേരളത്തില്‍ കാല്‍പന്ത് കളിയുടെ മണ്ണ് തേടുന്നവര്‍ ഒടുവില്‍ എത്തിപ്പെടുക മലപ്പുറത്തായിരിക്കും. ഈ നാടിന്റെ നന്മയും കൂട്ടായ്മയും വിളിച്ചോതുന്ന ആവേശം കൂടിയുണ്ട് നാട്ടിന്‍ പുറത്തെ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക്. കായിക പ്രേമികളെ പുളകം കൊള്ളിക്കുന്ന പുതിയ ഗാനം ഇവിടെ തരംഗമായി കഴിഞ്ഞു. നമ്മടെ ബോളും ഇങ്ങടെ ഗോളും എന്ന് തുടങ്ങുന്ന ഗാനം മലപ്പുറത്തെ ഫുട്‌ബോള്‍ ആവേശം പൂര്‍ണമായും ഉള്‍ക്കൊണ്ട് തയ്യാറാക്കിയതാണ് എന്ന് പറയാം.

എസ്ആര്‍ മീഡിയ അവതരിപ്പിച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. മലപ്പുറത്തിന്റെ ഫുട്‌ബോള്‍ കിസ്സയാണ് പാട്ടിലെ മുഖ്യഘടകം. ഫുട്‌ബോള്‍ പ്രേമികള്‍ മാത്രമല്ല, സംഗീത ആസ്വാദകരും ഗാനം ഏറ്റെടുത്ത് കഴിഞ്ഞു. നിലമ്പൂര്‍ കാട്ടുമണ്ട സ്വദേശി എന്‍ ആസിഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഗാനം സുരേഷ് ഭീമനാടാണ് നിര്‍മിച്ചിരിക്കുന്നത്. കാല്‍പ്പന്ത് കളിയുടെ പോരിശ നേരിട്ട് അറിയാന്‍ കായിക പ്രേമികളെ മലപ്പുറത്തേക്ക് ക്ഷണിക്കുക കൂടിയാണ് ഗാനം.
ദീപക് റാം ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സീ കേരള സരിഗമപ റിയാലിറ്റി ഷോയിലൂടെ അറിയപ്പെട്ട ശ്വേത അശോകാണ് ഗാനം ആലപിച്ചത്. മനു ഗോപിനാഥ് ആണ് സംഗീതം. ഈ പാട്ട് കേള്‍ക്കുന്ന ആരിലും ഫുട്‌ബോളിന്റെ ആവേശമുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. യാസീന്‍ അഷറഫ് ഓര്‍കസ്ട്രയും ഷഫീഖ് കാരാട് എഡിറ്റിങ് നിര്‍വഹിച്ചു. മലപ്പുറത്തിന്റെ തനിമ നിറഞ്ഞ ദൃശ്യാവിഷ്‌കാരം നിര്‍വഹിച്ചിരിക്കുന്നത് നിസാം സപ്പിയാണ്.
Recommended Video



Click it and Unblock the Notifications