മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ വെട്ടിലാകുമോ? അന്വേഷണത്തിന് ഉത്തരവ്, ഒരു മാസത്തിനകം റിപ്പോര്‍ട്ട്

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ശക്തമായ പോരാട്ടം നടക്കാന്‍ സാധ്യതയുള്ള നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് താനൂര്‍. ഒരുകാലത്ത് മുസ്ലിം ലീഗിന്റെ കുത്തകയായിരുന്ന താനൂര്‍ മണ്ഡലം 2016ലാണ് ആദ്യമായി ഇളകിയത്. വി അബ്ദുറഹ്മാന്‍ എന്ന് പഴയ കോണ്‍ഗ്രസ് നേതാവിനെ വച്ച് ഇടതുപക്ഷം മണ്ഡലം പിടിച്ചടക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ താനൂരില്‍ ആര് സ്ഥാനാര്‍ഥികളാകുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. അതിനിടെയാണ് അബ്ദറഹ്മമാന്‍ എംഎല്‍എക്കെതിരെ നിയമ നടപടികള്‍ ഒരുഭാഗത്ത് ശക്തമാകുന്നത്.

b

തിരൂര്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ സി മമ്മൂട്ടിയുമായി വികസന വിഷയങ്ങളിലുണ്ടായ വാഗ്വാദങ്ങള്‍ക്കിടെ അബ്ദുറഹ്മാന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് അദ്ദേഹത്തിനെതിരായ നിയമ നടപടികള്‍ക്ക് ഇടയാക്കിയത്. ആദിവാസികള്‍ക്കിടയില്‍ നിന്ന് വന്നവര്‍ ഞങ്ങളെ പഠിപ്പിക്കേണ്ട എന്ന് മമ്മൂട്ടി എംഎല്‍എയെ ഉന്നമിട്ട് അബ്ദുറഹ്മാന്‍ പറഞ്ഞു എന്നാണ് ആക്ഷേപം. ഇക്കഴിഞ്ഞ നവംബറിലാണ് അബ്ദുറഹ്മാന്‍ വിവാദ പരാമര്‍ശനം നടത്തിയത്. ഇതിനെതിരെ മമ്മൂട്ടി എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. വിവിധ സാമൂഹിക പ്രവര്‍ത്തകരും ആദിവാസി സംഘടനകളും അബ്ദുറഹ്മാനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; രണ്ട് ദൗത്യവുമായി ഹൈക്കമാന്റ്, സുപ്രധാന പ്രഖ്യാപനം ഉടന്‍

അബ്ദുറഹ്മാനെതിരെ യൂത്ത് ലീഗ് ദേശീയ പട്ടിക ജാതി കമ്മീഷന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി, മലപ്പുറം ജില്ലാ കളക്ടര്‍, പോലീസ് സൂപ്രണ്ട് എന്നിവര്‍ക്കാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്ന് യൂത്ത് ലീഗ് അറിയിച്ചു. ഇതിന്റെ രേഖകളും അവര്‍ മാധ്യമങ്ങളെ കാണിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഈ കേസ് കൂടുതല്‍ വിവാദമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Malappuram
English summary
National SC Commission Directs probe against Tanur MLA V Abdurahman- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X