മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പണിമുടക്കില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ മൂന്നു വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കേസുകള്‍, മലപ്പുറത്ത് തടഞ്ഞത് മൂന്ന് ട്രെയ്‌നുകള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: പണിമുടക്ക് ദിവസം ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ മൂന്നുവര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി റെയില്‍വേ കേസെടുക്കുന്നു. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, അങ്ങാടിപ്പുറം, പരപ്പനങ്ങാടി സ്‌റ്റേഷനുകളിലായി പണിമുടക്ക് ദിവസം ട്രെയിന്‍ തടയുകയും മണിക്കൂറോളം ഗതാഗതം തടസപ്പെടുത്തുകയും ചെയ്തിരുന്നു.

<strong>ശബരിമല; തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നതിന് നിബന്ധനകൾ, പന്തളം കൊട്ടാരം പ്രതിനിധിക്കൾക്കുമാകില്ല?</strong>ശബരിമല; തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നതിന് നിബന്ധനകൾ, പന്തളം കൊട്ടാരം പ്രതിനിധിക്കൾക്കുമാകില്ല?

കേരളത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി റെയില്‍വേ സുരക്ഷാ സേന കേസെടുക്കുന്നത്. റെയില്‍വേ ആക്ടിലെ 147, 146, 145(ബി), 174 (എ) എന്നീ നാലു വകുപ്പുകളിലായാണ് ഇത്തരം സംഭവങ്ങളില്‍ കേസെടുക്കുന്നത്.രണ്ടു വര്‍ഷംവരെ തടവും പിഴയുമാണു ശിക്ഷ. ഒന്നിലേറെ വകുപ്പുകളില്‍ ശിക്ഷ വിധിച്ചാല്‍ ഇത് മൂന്നര വര്‍ഷം വരെ നീളാം.

National strike

പണിമുടക്കിന്റെ ആദ്യദിവസം മലപ്പുറം ജില്ലയില്‍ പരപ്പനങ്ങാടിയിലും, അങ്ങാടിപ്പുറത്തുമാണ് ട്രെയിന്‍ തടഞ്ഞത്. രണ്ടാം ദിവസമാണ് നിലമ്പൂരില്‍ ട്രെയിന്‍ തടഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായി നിലമ്പൂരില്‍ സംയുക്ത സമരസമിതി ട്രെയിന്‍ തടഞ്ഞത്. രാവിലെ 11.20ന് നിലമ്പൂരില്‍ നിന്നും ഷൊര്‍ണൂരിലേക്ക് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനാണ് സമരസമിതി തടഞ്ഞത്.

ട്രെയിന്‍ പുറപ്പെടാന്‍ സമയം മുന്നില്‍ കൊടികളുമേതി സമരക്കാര്‍ തടയുകയായിരുന്നു. റെയില്‍വേ പോലീസെത്തി പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇതിലെ 12 പേര്‍ക്കെതിരെ കേസെടുത്ത് ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം 12.50 നാണ് പിന്നീട് ട്രെയിന്‍ യാത്ര പുറപ്പെട്ടത്.

സമരത്തിന് എം.മോഹന്‍ദാസ്, ഇ.പി.ഉമ്മര്‍, പി.ടി.ഉമ്മര്‍, മാട്ടുമ്മല്‍ സലീം, എം.ഉമ്മര്‍, പി.രാജഗോപാല്‍, ടി.കെ.ഗിരീഷ് കുമാര്‍, ഷാജഹാന്‍ പായമ്പാടം, ചോലയില്‍ റഹീം, ടി.എം.എസ്.ആസിഫ്, ഇബ്രാഹീം ഇല്ലിക്കല്‍, മാത്യൂ കാരാംവേലി, ടി.ഹരിദാസ് നേതൃത്വം നല്‍കിയത്.

പണിമുടക്കിന്റെ ആദ്യദിനം സംയുക്ത ട്രേഡ് യൂണിയന്‍ പരപ്പനങ്ങാടിയിലും അങ്ങാടിപ്പുറത്തും ട്രെയിന്‍ തടഞ്ഞിരുന്നു. അങ്ങാടിപ്പുറത്ത് 9.55ന്റെ ഷൊര്‍ണൂര്‍ നിലമ്പൂര്‍ ട്രെയിന്‍ സമരാനുകൂലികള്‍ അരമണിക്കൂര്‍ തടഞ്ഞിട്ടപ്പോള്‍. രാവിലെ 10ന് പരപ്പനങ്ങാടി സേ്റ്റഷനിലെത്തിയ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി ട്രെയിനാണ് സമരക്കാര്‍ തടഞ്ഞത്. 10.35 ന് സമരക്കാരെ പോലീസ് നീക്കം ചെയ്തതോടെയാണ് സമരം അവസാനിച്ചത്.

തുടര്‍ന്ന് പ്രകടനം നടത്തി. ട്രെയിന്‍ തടയല്‍ സമരം സംസ്ഥാന ആഭരണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ വി.പി.സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ് ചേക്കാലി അധ്യക്ഷത വഹിച്ചു. ഉമ്മര്‍ ഒട്ടുമ്മല്‍, പി.ഒ.സലാം, എം.പി.സുരേഷ്ബാബു പ്രസംഗിച്ചു. കെ.അബ്ദുല്‍ഗഫൂര്‍, സി.സുബൈര്‍, അഡ്വ. ഇബ്രാഹിംകുട്ടി, വാസു കാരയില്‍, കെ.ജയചന്ദ്രന്‍, ഹംസ കളത്തിങ്ങല്‍, ടി.കാര്‍ത്തികേയന്‍, ടി.സെയ്തുമുഹമ്മദ്, ധര്‍മരാജന്‍ എന്ന രാജുട്ടി, എം.കെ.വിജയന്‍ നേതൃത്വം നല്‍കി. പരപ്പനങ്ങാടി ടൗണില്‍ നടന്ന പ്രതിഷേധ യോഗം ഉമ്മര്‍ ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു.

Malappuram
English summary
National strike; Case against workers in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X