മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുല്‍ഗാന്ധിയുടെ പ്രചരണത്തിനായി മുന്‍ ക്രിക്കറ്റ്താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു വയനാട് മണ്ഡലത്തില്‍, രാജ്യത്ത് കോര്‍പ്പറേറ്റുകള്‍ വിലസുമ്പോള്‍ വായ്പയെടുത്ത കര്‍ഷകന്‍ ജയിലിലേക്ക് പോകുന്നുവെന്ന് സിദ്ദു

  • By Desk
Google Oneindia Malayalam News

മലപ്പുറം: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുന്‍ ക്രിക്കറ്റ്താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു വയനാട് ലോകസഭാ മണ്ഡലത്തിലെത്തി. ജനങ്ങളോട് നല്‍കിയ വാക്കുകള്‍ ഓരോന്നും ലംഘിക്കാനുള്ളതാണെന്ന് ബോധ്യപ്പെടുത്തിയ ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് നവജ്യോത് സിങ് സിദ്ദു പറഞ്ഞു.

മോദി ഉള്ളുപൊള്ളയായ മുള, രാഹുൽ മധുരത്തേൻകരിമ്പ്, കോര്‍പ്പറേറ്റുകളെ ലാഭത്തില്‍ നിന്നും കൊള്ളലാഭത്തിലേക്കെത്തിച്ച അവരുടെ മാത്രം ഉറ്റസുഹൃത്താണ് നരേന്ദ്ര മോദിയെന്ന് നവജോത് സിങ് സിദ്ദുമോദി ഉള്ളുപൊള്ളയായ മുള, രാഹുൽ മധുരത്തേൻകരിമ്പ്, കോര്‍പ്പറേറ്റുകളെ ലാഭത്തില്‍ നിന്നും കൊള്ളലാഭത്തിലേക്കെത്തിച്ച അവരുടെ മാത്രം ഉറ്റസുഹൃത്താണ് നരേന്ദ്ര മോദിയെന്ന് നവജോത് സിങ് സിദ്ദു

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചുങ്കത്തറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കോര്‍പ്പറേറ്റുകള്‍ വിലസുമ്പോള്‍ വായ്പയെടുത്ത കര്‍ഷകന്‍ ജയിലിലേക്ക് പോകുകയാണ്. കര്‍ഷക വായ്പക്ക് ഒരു നിയമവും കോര്‍പറേറ്റുകള്‍ക്ക് മറ്റൊരു നിയമവുമാണ്. നോട്ട് നിരോധനമെന്ന വലിയ അഴിമതിയാണ് രാജ്യദ്രോഹം. ഇത് തൊഴിലില്ലായ്മ രൂക്ഷമാക്കിയെന്നും സിദ്ദു പറഞ്ഞു.

Navjot Singh Sidhu

കോണ്‍ഗ്രസ് ഗാന്ധിമാരെ സൃഷ്ടിച്ചപ്പോള്‍ ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ മോദിമാരെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വൈകിട്ട് ആറുമണിയോടെ ചുങ്കത്തറ എം.പി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയിലൊരുക്കിയ ഹെലിപ്പാഡില്‍ വന്നിറങ്ങിയ സിദ്ദുവിന് നേതാക്കളും പ്രവര്‍ത്തകരും ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. എ.ഐ.സി.സി സെക്രട്ടറി സാലിം അഹമ്മദ്, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, പി.വി. അബ്ദുല്‍ വഹാബ് എം.പി, ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ്, അഡ്വ. ബാബു മോഹനക്കുറുപ്പ്, സിദ്ദീഖലി രാങ്ങാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞദിവസം രാഹുല്‍ഗാന്ധി മണ്ഡലത്തില്‍ എത്തിയതോടെ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ വന്‍ ആവേശം ഉയര്‍ന്നിട്ടുണ്ട്. ഉച്ചക്ക് മൂന്ന് മണിയോടെ വാണിയമ്പലം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലിക്കോപ്പര്‍ ഇറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം വാഹന വ്യൂഹത്തിലാണ് പൊതുസമ്മേളനം നടക്കുന്ന മൈതാനിയിലെത്തിയത്. തുടര്‍ന്ന് വണ്ടൂരിലെ പ്രചരണ വേദിയില്‍ അരമണിക്കൂര്‍ പ്രസംഗിച്ച് ജനങ്ങളെ കയ്യിലെടുത്താണ് മടങ്ങിയത്.

Malappuram
English summary
Navjot Singh Sidhu in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X