മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനിയില്‍ ശക്തി തെളിയിക്കാന്‍ എന്‍ഡിഎ, സ്ഥാനാര്‍ഥി വിടി രമ ശനിയാഴ്ച്ച പങ്കെടുത്തത് അഞ്ച് വിവാഹച്ചടങ്ങുകളില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ ശക്തി തെളിയിക്കാനായി എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രൊഫ.വി.ടി.രമയും. സ്ഥാനാര്‍ഥി പ്രഖ്യാപനം അല്‍പം വൈകിയെങ്കിലും നിലവില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ടുള്ള പ്രചരണങ്ങളിലാണ് രമയും, എന്‍.ഡി.എ നേതാക്കളും. ഇത്തവണ ബി.ജെ.പിക്ക് പൊന്നാനിയില്‍ വന്‍ചലനം തന്നെ സൃഷ്ടിക്കാനാകുമെന്ന കണക്ക്കൂട്ടലുണ്ട്.

<strong>രാജ്യത്തിന്റെ ഭാവി കോൺഗ്രസിൽ; കോൺഗ്രസിൽ അംഗത്വമെടുത്തത് ഗൗരമായി ആലോചിച്ച ശേഷം: ശത്രുഘ്നൻ സിൻഹ</strong>രാജ്യത്തിന്റെ ഭാവി കോൺഗ്രസിൽ; കോൺഗ്രസിൽ അംഗത്വമെടുത്തത് ഗൗരമായി ആലോചിച്ച ശേഷം: ശത്രുഘ്നൻ സിൻഹ

എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രൊഫ.വി.ടി രമ ശനിയാഴ്ച്ച താനൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ ശോഭാപറമ്പ് ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിലും, കാട്ടിലങ്ങാടി, മോര്യ, കുന്നുംപുറം അടക്കം അഞ്ച് വിവാഹാഘോഷത്തില്‍ സ്ഥാനാര്‍ത്ഥി പങ്കെടുത്തു. താനൂര്‍ പുതുക്കുളങ്ങര ക്ഷേത്ര പ്രതിഷ്ഠാദിനാഘോഷ ചടങ്ങിലും, സമൂഹ സദ്യയിലും, പൂരപ്പറമ്പ് ദേവീ വിദ്യാനികേതന്‍ സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയിലും പങ്കെടുത്തു.

VT Rama

സ്ഥാനാര്‍ത്ഥിക്കൊപ്പം താനൂര്‍ മണ്ഡലം പ്രസിഡന്റ് കെ.വിജയകുമാര്‍, ജനറല്‍ സെക്രട്ടറി ടി.ഹരിദാസന്‍, കെ.പ്രഭാകരന്‍, പി.കെ.ഷാജി, കെ.പങ്കജാക്ഷന്‍, കെ.പ്രിയേഷ്, സി.പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസുകളില്‍ തിരുവനന്തപുരത്തെ കോടതിയില്‍ ജാമ്യം തേടി കോടതിയില്‍ പോകുന്നതിനാല്‍ ഞായറാഴ്ച്ച സ്ഥാനാര്‍ത്ഥി പര്യടനമില്ല.

തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എന്‍ഡിഎയുടെ പ്രത്യേക കണ്‍വെന്‍ഷനുകള്‍ക്ക് പൊന്നാനി ലോക്സഭ മണ്ഡലത്തില്‍ തുടക്കമായി. പൊന്നാനി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ എ.വി.ഹൈസ്‌ക്കൂളില്‍ ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് ചക്കൂത്ത് രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് കുറ്റിയില്‍ ശിവദാസന്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.ഗോപാലകൃഷ്ണന്‍, കെ.യു.ചന്ദ്രന്‍, ബാലന്‍ കടവനാട്, കെ.നന്ദകുമാര്‍, സോമസുന്ദരന്‍, ഇ.ജി.ഗണേശന്‍ എന്നിവര്‍ സംസാരിച്ചു.

വി.ടി രമയുടെ കോട്ടക്കല്‍ മണ്ഡലം എന്‍ഡിഎ കണ്‍വെന്‍ഷന്‍ വളാഞ്ചേരിയില്‍ നടന്നു. ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് വി.വി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.മാധവന്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് എന്‍.ഗൗതമന്‍, മണ്ഡലം സെക്രട്ടറി വി.ശ്രീധരന്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.പി.ഗണേശന്‍, ബാബു കാര്‍ത്തല, എം.കെ.ജയകുമാര്‍, അലി പുത്തനത്താണി, സജിഷ് പൊന്‍മള, മണികണ്ഠന്‍ പൂക്കാട്ടിരി, ഉണ്ണി വൈക്കത്തൂര്‍, ശിവദാസന്‍ വെണ്ടല്ലൂര്‍, കെ.പി.ശ്രീശന്‍, രജീഷ് ഐനൂര്‍ എന്നിവര്‍ സംസാരിച്ചു.

Malappuram
English summary
NDA candidate VT Rama's election campaign in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X