മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദിവാസികളുടെ അഭിമാനമായ ഒന്നാം റാങ്കുകാരി ദിവ്യക്ക് വീടവെക്കാനും പഠനസഹായവുമൊരുക്കാനും സഹായം

  • By Desk
Google Oneindia Malayalam News

മലപ്പുറം: ആദിവാസി വിഭാഗത്തിന്റെ അഭിമാനമായി നീറ്റ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ നിലമ്പൂരിലെ ദിവ്യയുടെ വേദനയായ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കൈതാങ്ങുമായി നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക്. മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് സംസ്ഥാന റാങ്ക് പട്ടകയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒന്നാം റാങ്കുകാരി കുറുംബലങ്ങോട് കണയംകൈ ആദിവാസി കോളനിയിലെ ദിവ്യക്കും കുടുംബത്തിനും വീടുനിര്‍മ്മിക്കാന്‍ രണ്ടു ലക്ഷം രൂപ അനുവദിക്കുമെന്ന് നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. പഠനസഹായത്തിനായി അരലക്ഷം രൂപയും നല്‍കും. ഒന്നാം റാങ്കുകാരിക്ക് അഭിനന്ദനം നേരാനായി കോളനിയിലെ വീട്ടിലെത്തിയതായിരുന്നു ഷൗക്കത്ത്.

സമ്പത്തിനെ ദില്ലിയില്‍ നിയമിച്ചാല്‍ ശ്രീമതി ടീച്ചറെ അമേരിക്കയിലോ യുഎന്നിലോ നിയമിക്കണം; ജയശങ്കര്‍സമ്പത്തിനെ ദില്ലിയില്‍ നിയമിച്ചാല്‍ ശ്രീമതി ടീച്ചറെ അമേരിക്കയിലോ യുഎന്നിലോ നിയമിക്കണം; ജയശങ്കര്‍

ഇല്ലായ്മകളുടെ ദുരിതക്കയത്തില്‍ നിന്നാണ് ദിവ്യ ഡോക്ടര്‍ സ്വപ്നം കൈയ്യെത്തിപ്പിടിച്ചത്. എം.ബി.ബി.എസ് പഠനം ഉറപ്പിച്ചപ്പോഴും തലചായ്ക്കാന്‍ സ്വന്തമായൊരു വീട്ടില്ലാത്തതായിരുന്നു ദുഖം. പിതൃസഹോദരന്റെ വീട്ടിലാണ് ദിവ്യയും കുടുംബവും കഴിയുന്നത്. പ്രമേഹം മൂര്‍ഛിച്ച് കാഴ്ച നഷ്ടപ്പെട്ട പിതാവ് പരമേശ്വരന്‍ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടതോടെ ദിവ്യയും അഞ്ചു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഭാരം മാതാവ് ലീലയുടെ ചുമലിലായിരുന്നു. കൂലിവേല ചെയ്താണ് ലീല മക്കളെ പഠിപ്പിച്ചത്. ചുങ്കത്തറ പഞ്ചായത്തിലെ ഭൂരഹിത, ഭവനരഹിതരുടെ പട്ടികയില്‍ ലീലയുടെ കുടുംബമുണ്ട്. റാങ്ക് നേട്ടത്തില്‍ അഭിനന്ദനം നേരാന്‍ ആര്യാടന്‍ ഷൗക്കത്ത് വിളിച്ചപ്പോഴും വീടില്ലാത്ത വേദനയാണ് ദിവ്യ പങ്കുവെച്ചത്. നേരിട്ടെത്തി വീടിനും പഠനസഹായത്തിനുമായി രണ്ടര ലക്ഷം രൂപ അനുവദിക്കുന്നതായറിയച്ചപ്പോള്‍ ദിവ്യയുടെ കുടുംബത്തില്‍ ഇരട്ടി സന്തോഷമാണ് നിറഞ്ഞത്.

divyaneetrankholder-

പട്ടികവര്‍ഗ വിഭാഗത്തില്‍ അഖിലേന്ത്യാതലത്തില്‍ 778-ാം റാങ്കും സംസ്ഥാന പൊതുവിഭാഗത്തില്‍ 9994 റാങ്കുമാണ് ദിവ്യക്കുള്ളത്. കഴിഞ്ഞ വര്‍ഷം സ്വയം പഠിച്ച് 14,000 റാങ്ക് നേടിയിരുന്നു. അന്ന് മകള്‍ ഇനിയും പഠിച്ച് ഡോക്ടറാകണമെന്ന സ്വപ്നമാണ് പിതാവ് പരമേശ്വരന്‍ പങ്കുവെച്ചത്. ഇന്ന് ഒന്നാം റാങ്കുമായി പിതാവിന്റെ സ്വപ്നം നിറവേറ്റിയ സന്തോഷം കാണാന്‍ അച്ഛന്‍ ഇല്ലാത്ത ദുഖംമാത്രമാണ് ദിവ്യക്കുള്ളത്. സഹോദരങ്ങളായ നിഷ എസ്.ടി ഹെല്‍ത്ത് പ്രമോട്ടറും ദീപ മലപ്പുറം ഗവണ്‍മെന്റ് കോളജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമാണ്. ചിത്ര എട്ടാം ക്ലാസിലും ഏക സഹോദരന്‍ വിമല്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ് ഐ.ടി.ഐ പഠനത്തിനൊരുങ്ങുകയാണ്. ആര്യാടന്‍ ഷൗക്കത്തിനൊപ്പം പഞ്ചായത്തംഗം മാവുങ്ങല്‍ ബാപ്പു, ആലങ്ങത്തില്‍ കുഞ്ഞുട്ടി, ഉലുവാന്‍ ഹുസൈന്‍, ഷാഫി, എം. അബൂബക്കര്‍, നൗഷാദ് എന്നിവരും ഉണ്ടായിരുന്നു.

Malappuram
English summary
NEET first rank holder get new house and aid for studies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X