Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂർ കോവിലകത്തെ നെഹ്റുവിന്റെ ആ സന്ദർശനം മറക്കാൻ കഴിയില്ല; സുരേന്ദ്രനാഥിന്റെ ഓർമ്മകളിലൂടെ...

നിലമ്പൂർ കോവിലകത്തെ നെഹ്റുവിന്റെ ആ സന്ദർശനം മറക്കാൻ കഴിയില്ല; സുരേന്ദ്രനാഥിന്റെ ഓർമ്മകളിലൂടെ...

മലപ്പുറം: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മലപ്പുറം നിലമ്പൂർ കോവിലകത്തെ സന്ദർശനം റിസീവർ ടി. എൻ. സുരേന്ദ്രനാഥിന് ഇന്നും മായാത്ത ഓർമ്മയാണ്. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജി 1955 ൽ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡിസംബർ 27 ന് കോവിലകം സന്ദർശിച്ചിരുന്നു. സുരേന്ദ്രനാഥിനറെ ജീവതത്തിൽ ഇന്നും മറക്കാൻ കഴിയാത്ത ഒരു നെഹ്റു സന്ദർശനം.

ആചാര്യ വിനോബ ഭാവെയുടെ ഭൂമി ദാനപ്രസ്ഥാനത്തിന് കോവിലകം സംഭാവന ചെയ്ത 1,000 ഏക്കർ ഭൂമിയുടെ രേഖ ഏറ്റുവാങ്ങാൻ അന്നത്തെ വലിയ തമ്പുരാൻ അനുണ്ണി തിരുമൂൽപ്പാടിന്റെ ക്ഷണം സ്വീകരിച്ചാണ് നെഹ്റു നിവമ്പൂർ കേവിലകത്ത് എത്തിയത്. അന്നത്തെ സന്ദർശനത്തിൽ ഒപ്പം കോൺഗ്രസ് നേതാവ് കാമരാജും ഉണ്ടായിരുന്നതായി സുരേന്ദ്രനാഥിന് ഓർമ്മയുണ്ട്.

2

അന്ന് പ്രധാനമന്ത്രി എത്തുന്നതറിഞ്ഞ് കോവിലകത്ത വൻ സ്വീകരണമായിരുന്നു. വലിയ തമ്പുരാന്റെ പ്രതിനിധി കൊച്ചുണ്ണി തിരുമൂൽപ്പാടിന്റെ നേതൃത്വത്തിൽ ഗംഭീര ഒരുക്കങ്ങളും പാതയുടെ ഇരുവശത്തും നടത്തി. നെഹ്റുവിന്റെ വരവിൽ താലമേന്തിയാണ് കോവിലകത്തെ കുട്ടികൾ അണിനിരന്നത്. അന്ന് അവരോട് വാത്സല്യത്തോടെ കുശലം പറഞ്ഞ് വലിയ കോവിലകത്തേക്ക് നെഹ്റു നടന്നു നീങ്ങിയത് സുരേന്ദ്രനാഥിന് ഇന്നും ഓർമ്മയുണ്ട്.

3

അന്നത്തെ സന്ദർശനത്തിൽ കോവിലകത്തെ കുട്ടികളുമായി സംവദിക്കാനും നെഹ്റു സമയം കണ്ടെത്തി. ഉച്ചഭക്ഷണത്തിന് ശേഷം കോവിലകത്ത് വിശ്രമിച്ചു. തുടർന്ന് എംഎസ്പി ക്യാംപിലെ ചടങ്ങിൽ കൊച്ചുണ്ണി തിരുമുൽപ്പാടിൽ നിന്ന് ഭൂരേഖ നെഹ്റു ഏറ്റുവാങ്ങി. ആദിവാസി മൂപ്പൻ ചൈരന് രേഖ കൈമാറി. കോവിലകം മുൻ റിസീവർ അന്തരിച്ച ടി.എൻ.ഗോദവർമൻ തിരുമൂൽപ്പാടാണ് അപൂർവ നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയത്.

3

അതേസമയം, മോത്തിലാൽ നെഹ്രുവിന്റേയും, ഭാര്യ സ്വരുപ്റാണി തുസ്സുവിന്റേയും മകനായി അലഹബാദിൽ 1889 നവംബർ 14 - ൽ ജനനം. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാളായ അദ്ദേഹം. 1947 ആഗസ്റ്റ് 15 ന് ജവഹർലാൽ നെഹ്രു സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത അധികാരമേറ്റു. 1947 ഓഗസ്റ്റ് 15 മുതൽ 1964 മെയ് 17 ന് വരെ നീണ്ട 17 വർഷം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 74-ാം വയസ്സിലായിരുന്നു അന്ത്യം സംഭവിച്ചത്.

4

ദി ഡിസ്‌കവറി ഓഫ് ഇന്ത്യ ഉൾപ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം അവിസ്മരണീയമായ നിരവധി പ്രസംഗങ്ങളും നടത്തിയിരുന്നു. അതിലൊന്നാണ് ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമായി മാറിയതിന് ശേഷം, 1947 ഓഗസ്റ്റ് 15 ന് അദ്ദേഹം നടത്തിയ എ ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി. കുട്ടികൾക്കിടയിൽ നെഹ്‌റു വളരെ ജനപ്രിയനായിരുന്നു. അതിനാൽ 'ചാച്ച നെഹ്‌റു' എന്ന പേരും ലഭിച്ചു. അതിനാൽ അദ്ദേഹത്തിന്റെ ജന്മദിനം രാജ്യത്തുടനീളം ശിശുദിനമായി ആഘോഷിക്കുന്നു. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നിരവധി നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+