മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണയും പരീക്ഷയും; ആശങ്ക വേണ്ട... കുട്ടികള്‍ക്കായി മലപ്പുറം 24 മണിക്കൂറും സജീവം

Google Oneindia Malayalam News

മലപ്പുറം: കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കി മാനസിക പിന്തുണ നല്‍കുന്നതിന് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കോള്‍ സെന്റര്‍ ആരംഭിച്ചു. 'കൂള്‍ ഓഫ് ടൈം കോള്‍ സെന്റര്‍' എന്ന പേരില്‍ സിവില്‍ സ്റ്റേഷനിലെ ഐ.ടി അറ്റ് സ്‌കൂള്‍ ഹാളില്‍ ആരംഭിച്ച കോള്‍ സെന്റര്‍ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, പൊതു വിദ്യാഭാസ വകുപ്പ്, സി.ജി & എ.സി സെല്‍ ഹയര്‍ സെക്കന്‍ഡറി വിങ് എന്നിവര്‍ സംയുക്തമായാണ് കോള്‍ സെന്റര്‍ ഒരുക്കിയിരിക്കുന്നത്.

m

കുട്ടികള്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെ 0483-2733112, 0483-2733113, 0483-2733114 എന്നീ നമ്പറുകളിലേക്കും വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ 9447273711, 9072790493, 9446735024 എന്നീ നമ്പറുകളിലേക്കും വിളിക്കാം. പരിപാടിയില്‍ ഡി.ഡി.ഇ കെ.എസ് കുസുമം, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ശറഫുദ്ധീന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, സൗഹൃദ ക്ലബ് ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു.

രാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടിരാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടി

Malappuram
English summary
New 24 Hour Call Center for Children in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X