രണ്ടാഴ്ച തികഞ്ഞില്ല ആ ദാമ്പത്യം; നവദമ്പതികള്‍ക്ക് നടുറോഡില്‍ ദാരുണാന്ത്യം, വിരുന്നിന് പോകവെ
കാക്കഞ്ചേരി: മലപ്പുറം-കോഴിക്കോട് അതിര്‍ത്തി പ്രദേശമായ ചേലേമ്പ്രയില്‍ വാഹന അപകടത്തില്‍ നവദമ്പതികള്‍ മരിച്ചു. വേങ്ങര കണ്ണമംഗലം മാട്ടില്‍ കെടി സലാഹുദ്ദീന്‍ (25), ഭാര്യ ചേലേമ്പ്ര പുല്ലിപ്പറമ്പ് നാസറിന്റെ മകള്‍ ഫാത്തിമ ജുമാന (19) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തെന്നിവീണ് എതിരേ വന്ന ടാങ്കര്‍ ലോറിയിലിടിക്കുകയായിരുന്നു. സ്പിന്നിങ് മില്ലിന് സമീപമാണ് സംഭവം.

10 ദിവസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയതിനെ തുടര്‍ന്ന് സലാഹുദ്ദീന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ജുമാനയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ഫറോക്ക് പേട്ടയിലെ ജുമാനയുടെ കുടംബ വീട്ടിലേക്ക് വിരുന്നിന് വരികയായിരുന്നു ദമ്പതികള്‍. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ജുമാനയുടെ മാതാവ് ഷഹര്‍ബാനു, സഹോദരങ്ങള്‍ മുഹമ്മദ് ആദില്‍, സല്‍മാനുല്‍ ഫാരിസ്.












Click it and Unblock the Notifications