എല്ലാ വീടുകളിലും പൈപ്പ് കണക്ഷന്; നിലമ്പൂരില്‍ 288 കോടി രൂപയുടെ കുടിവെള്ള പദ്ധതി വരുന്നു
മലപ്പുറം: കേന്ദ്ര -സംസ്ഥാന സംയുക്ത പദ്ധതിയായ ജല്‍ ജീവന് മിഷനിലൂടെ നിലമ്പൂരില്‍ 288 കോടി രൂപയുടെ ശുദ്ധ ജല വിതരണ പദ്ധതി ഒരുങ്ങുന്നു. ചുങ്കത്തറ, എടക്കര, വഴിക്കടവ്, പോത്തുകല്ല് പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം മുന്‍നിര്‍ത്തി പിവി അന്‍വര്‍ എംഎല്‍എയാണ് പദ്ധതി വിഭാവനം ചെയ്തത്. മേഖലയില്‍ അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഉണ്ടാവുന്ന ജനസംഖ്യാ വര്‍ധനവ് കൂടി കണക്കിലെടുത്താണ് ജലവിഭവ വകുപ്പ് കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. പഞ്ചായത്തുകളിലെ മുഴുവന്‍ കുടുംബങ്ങളിലും പൈപ്പ് കണക്ഷനും ശുദ്ധമായ കുടിവെള്ളവും ഇതിലൂടെ ലഭ്യമാവും.

ചുങ്കത്തറ പഞ്ചായത്തില്‍ പൂക്കോട്ടുമണ്ണ റഗുലേറ്ററിന്റെ സംഭരണി പ്രദേശത്ത് നിലവില്‍ പൂര്‍ത്തീകരിച്ച കിണറും ചുങ്കത്തറ പഞ്ചായത്തിലെ കുറത്തിമലയില്‍ 30 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജല ശുദ്ധീകരണശാലയും 32 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉപരിതല ജല സംഭരണിയും പ്ലാന്റ് നില്ക്കുന്ന മലയുടെ മേല്‍ ഭാഗത്തായി എടക്കര, പോത്തുകല്ല്, വഴിക്കടവ് പഞ്ചായത്തുകളിലേക്കുള്ള ബാലന്‍സിങ് റിസര്‍വോയര്‍ ആയി എട്ടു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല സംഭരണിയും ഉള്‍പ്പെടുന്നതാണ് പദ്ധതി.
വഴിക്കടവ് പഞ്ചായത്തിലെ കനപ്പടിയാന്കുന്നിലും എടക്കര പഞ്ചായത്തിലെ മയിലാടുംകുന്നിലും പോത്തുകല്ല് പഞ്ചായത്തിലെ കുരിശുമലയിലും കൂവക്കോല്‍ പ്രദേശത്തും ജല സംഭരണികളും പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പരിപൂര്‍ണ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ദിനംപ്രതി ആളോഹരി 100 ലിറ്റര്‍ വീതം കുടിവെള്ള വിതരണം നടത്തുവാന്‍ സാധിക്കും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications