മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്റെ ഉസ്താദിനൊരു വീട്; നിര്‍ധനരായ മദ്രസ അധ്യാപകര്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചു നല്‍കുന്നു

  • By Desk
Google Oneindia Malayalam News

മലപ്പുറം: എന്റെ ഉസ്താദിനൊരു വീട്'പദ്ധതിയിലൂടെ കേരളത്തിലെ നിര്‍ധനരായ മദ്രസാ അധ്യാപകര്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചു നല്‍കുന്നു. അധ്യാപകര്‍ക്ക് സ്‌നേഹഭവന പദ്ധതിയിലൂടെ നിര്‍മിച്ച ആദ്യ വീടിന്റെ താക്കോല്‍ ദാനവും അമ്പത് വീടുകളുടെ നിര്‍മ്മാണ പ്രഖ്യാപനവും മഞ്ചേരി വായപ്പാറപ്പടി ഹില്‍ട്ടന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു.

 ജോസോ, ജോസഫോ? ആര് യുഡിഎഫിന് പുറത്തുചാടും: ഒരു വിഭാഗം ഇടതുമായി ചര്‍ച്ച നടത്തിയെന്ന് അഭ്യൂഹം ജോസോ, ജോസഫോ? ആര് യുഡിഎഫിന് പുറത്തുചാടും: ഒരു വിഭാഗം ഇടതുമായി ചര്‍ച്ച നടത്തിയെന്ന് അഭ്യൂഹം

മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് എന്റെ ഉസ്താദിനൊരു വീട് പദ്ധതി നടപ്പാക്കുന്നത്. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി എട്ട് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

home

സ്വന്തമായി മൂന്ന് സെന്റില്‍ കുറയാത്ത വാസയോഗ്യമായ ഭൂമിയുള്ള നിര്‍ധനരായ ആയിരം മത അധ്യാപകര്‍ക്ക് പ്രാദേശിക ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ തൊള്ളായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീട് നിര്‍മിച്ച് നല്‍കുകയാണ് ട്രസ്റ്റ് ചെയ്യുന്നത്. പതിറ്റാണ്ടുകളായി മദ്രസ അധ്യാപകവൃത്തിയില്‍ തുഛമായ ശമ്പളത്തിന് സേവനമനുഷ്ടിക്കുന്ന അധ്യാപകര്‍ സ്വന്തമായി വീടില്ലാത്ത പതിനായിര കണക്കിന് ഉസ്താദുമാര്‍ നമ്മുടെ സംസ്ഥാനത്തുണ്ട്.

വ്യത്യസ്ഥ മത സംഘടനകളുടെ കിഴിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ക്ക് പരിമിതികളുണ്ട്, ഇതിനൊരു പരിഹാരം മാര്‍ഗം തേടുകയാണ് യുവ കൂട്ടായ്മ. സ്വന്തം മഹല്ല് കമ്മറ്റി ശുപാര്‍ശയോട് കൂടി എല്ലാ വിഭാഗം മദ്രസ അധ്യാപകര്‍ക്കും ഭവനം നിര്‍മിച്ചു കൊടുക്കുന്നുണ്ട്. ആദ്യ വീടിന്റെ താക്കോല്‍ദാനം അഡ്വ: എം ഉമ്മര്‍ എംഎല്‍എ നിര്‍വഹിച്ചു.

ട്രസ്റ്റ് ചെയര്‍മാന്‍ ഷഫീഖ് വടക്കാങ്ങര അധ്യക്ഷനായി, ഭവന ഫണ്ട് കൈമാറ്റം പി ഉബൈദുല്ല എം എല്‍ എ നിര്‍വഹിച്ചു, ടി എ അഹമ്മദ് കബീര്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി, അമ്പത് വീടുകളുടെ നിര്‍മ്മാണ പ്രഖ്യാപനം എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നിര്‍വഹിച്ചു, ഹാരിസ് അലി ശിഹാബ് തങ്ങള്‍, ഹുസൈന്‍ വാഫി, ഷഫീഖ് മാസ്റ്റര്‍ രാമപുരം, വി പി ഫിറോസ്, നാസര്‍, കുഞ്ഞാലി ഹാജി, കേരള വ്യാപാര വായവസായി ഏകോപന സമ്മിതി യൂത്ത് ജില്ല പ്രസിഡന്റ് അക്രം ചുണ്ടയില്‍, സജീവ് പ്രസംഗിച്ചു.

Malappuram
English summary
New home for Madrasa teachers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X